വിനയൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, അനൂപ് മേനോൻ, സുദേവ് നായർ, പൂനം ബജ്‌വ, ദീപ്‌തി സതി തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി താരങ്ങളെ വെച്ച് ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിനയൻ ഒരുക്കുന്ന ചിത്രം കൂടി ആണ് ഇത്. ഈ വര്ഷം സെപ്റ്റംബർ മാസത്തിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് ആണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ നടക്കുന്നത്. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിനെ ഒരു ഗാനം പുറത്ത് വന്നതിന് പിന്നാലെ ആണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്.

സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പത്തൊമ്പതാം നൂറ്റാണ്ടിലെ “മയിൽപീലി ” സോങ്ങിൽ എല്ലാവരും നോക്കുന്ന ദിശയിലേക്ക് നോക്കാതെ നായികയേക്കാൾ സ്ക്രീൻ പ്രസൻസിൽ ക്യാമറ നോക്കിയ ഈ ഡാൻസർ ഭാവിയിൽ ഒരു വലിയ അഭിനേത്രിയാവും. ഇനിയ, ഷംന കാസീം, ധന്യ മേരി വർഗീസ്, സീമ ഇങ്ങനെ പല നടികളും ബാക് ഗ്രൗണ്ട് ഡാൻസർസ് ആയാണ് സിനിമയിൽ തുടങ്ങിയത് എന്നുമാണ് പോസ്റ്റ്.
ഇതോടെ ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്‌സിന്റെ കൂട്ടത്തിൽ നൃത്തം ചെയ്യുന്ന ഈ താരം ആരാണെന്നുള്ള ചർച്ചയും ആരാധകരുടെ ഇടയിൽ ആരംഭിച്ചിരിക്കുകയാണ്. ഇതെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്തു ഇവിടെ പോസ്റ്റ് ചെയ്യാൻ പ്ലാൻ ചെയ്ത ഞാൻ. ശെരിക്കും നായികയേക്കാൾ ഈ ഒരു ഷോട്ട് ഇവരിലേക്ക് നമ്മൾ നോക്കു, ഈ ട്യൂണ്‍ ബാഹുബലി 2യിലെ കണ്ണാ നീ തൂങ്കടാ എന്നത് പോലെ സാദൃശ്യം തോനുന്നുണ്ട്, ക്യാമറയില്‍ നോക്കി ഭംഗിയായി പോസ് ചെയ്താല്‍ അഭിനയം ആവുമെന്ന് ആര് പറഞ്ഞു.
പാട്ടിൻ്റെ ആർട്ട് വർക്ക് ഒക്കെ കിടു ആയിരുന്നു.പക്ഷേ മ്യുസിക് ബാഹുബലിയിലെ പാട്ടുമായി സാമ്യം ഉള്ളതായി. പാൻ ഇന്ത്യൻ റീലീസ് ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് പടം ആകുമ്പോൾ എന്തിനാണ് ഈ കോപ്പി അടി.പാട്ടിൻ്റെ ആ ഫ്രഷ്‌നസ് അങ്ങു പോയി..ഹിറ്റ് ആയ പടത്തിലെ ഹിറ്റ് ആയ പാട്ട് എടുത്ത് വീണ്ടും പൻ ഇന്ത്യൻ ഹിറ്റ് ഉണ്ടാകാൻ എടുത്ത ആ ശ്രമത്തെ അംഗീകരിക്കാതെ വയ്യ. പിന്നെ ഒരു കാര്യം പറയാൻ ഉള്ളത് ഇപ്പൊൾ സിനിമയിൽ വരുന്ന നൃത്തം ഒക്കെ നൃത്തമാണോ എയറോബിക്സ് ആണോ എക്സർസൈസ് ആണോ എന്ന് ഒരു കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.