പത്തൊൻമ്പതാം നൂറ്റാണ്ട് സിനിമയുടെ ഒരു പോരാഴ്മ ആണോ ഇത്

വിനയൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, അനൂപ് മേനോൻ, സുദേവ് നായർ, പൂനം ബജ്‌വ, ദീപ്‌തി സതി തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി താരങ്ങളെ വെച്ച് ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ അഘ്ന ഫ്രാൻസിസ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അവർണ്ണർക്കും മെലിഞ്ഞവർക്കും മാത്രമേ ദാസി പെണ്ണാവാൻ യോഗ്യത എന്ന് തെളിയിച്ച മറ്റൊരു സിനിമ കൂടി ആയി മാറുന്നു പത്തൊമ്പതാം നൂറ്റാണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

നട്ടവെയിലത്തു പണിയും എടുത്ത്, സമയത്തിന് ആഹാരം പോലും കഴിക്കാൻ കിട്ടാതെ കഷ്ടപ്പെട്ടാൽ ഇപ്പോൾ ഏത് കോത്താഴത്തെ തറവാട്ടിലെ പ്രമാണി ആയാലും ഇങ്ങനെയൊക്കെ ഇരിക്കൂ. പോസ്റ്റ്‌ മുതലാളി ടൈം ട്രാവൽ ചെയ്ത് അന്നത്തെ കാലത്തെ ദാസികളെ നേരിട്ട് കണ്ടിട്ടില്ലാതെടുത്തോളം ഒരു ബേസിക് കോമൺസെൻസ് വെച്ച് ചിന്തിച്ചാൽ ഈ പോസ്റ്റ്‌ നാലായിട്ട് മടക്കി പ്രിഷ്ടത്തിൽ കേറ്റി വെച്ചോളൂ. ഉള്ളതിനും ഇല്ലാത്തതിനും പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ടുവന്നാൽ വലിയ ആൾ  ആവുമെന്ന് വിചാരിച് നടക്കുന്ന കുറേ എണ്ണം.

പിന്നെ വെയിലത്തു പണി എടുത്തും പട്ടിണി കിടക്കുന്നവരും സണ്ണി ലിയോണിനെ പോലെ ഇരിക്കുവോ, സ്കൂളിൽ പഠിക്കേണ്ട സമയത്ത് കിടന്ന് ഉറങ്ങിയാൽ ദാ ഇങ്ങനെ ഒകെ പോസ്റ്റ് ഇടേണ്ടി വരും. ഇത് കഴിഞ്ഞ ആഴ്ചയിലെ ചരിത്രം അല്ല വിനയൻ ഇടുത്ത് വെച്ചിരിക്കണേ, സണ്ണി ചേച്ചിക്ക് പകരം എനിക്ക് ഈ വേഷം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.

pathonpatham noottandu stills
pathonpatham noottandu stills

ഐശ്വര്യ റായ് കൊണ്ട് വരാം പാടത്തു പണി എടുത്തു ഒരു നേരം ഭക്ഷണം കഴിച്ചു പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിക്കുന്ന സ്ത്രീകളുടെ വേഷം അഭിനയിപ്പിക്കാൻ, എന്തെ ഒന്നും കാണാതെ എന്ന് കരുതിയിരുന്നതാ. വന്നൂലോ. സന്തോഷം ആയി, ഹോ അണ്ണൻ ഒരു വിലയിരുത്തൽ കില്ലാടി തന്നെ. അണ്ണൻ ഈ ഫേസ്ബുക്കിൽ ചിലരുടെ പോസ്റ്റുകൾ മാത്രം വായിച്ച് അറിവ് സമ്പാദിക്കുന്നത് ഇനിയും തുടരണം. മറ്റ് പുസ്തകങ്ങളോ പത്രമോ ഒന്നും വായിക്കാൻ നിൽക്കരുത്. അണ്ണൻ ഇസ്തം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment