പത്തോൻപതാം നൂറ്റാണ്ടിന്റെ ബിഹൈൻഡ് ദി സീൻ കണ്ടു കയ്യടിച്ച് പ്രേക്ഷകർ

വിനയൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, അനൂപ് മേനോൻ, സുദേവ് നായർ, പൂനം ബജ്‌വ, ദീപ്‌തി സതി തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി താരങ്ങളെ വെച്ച് ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിനയൻ ഒരുക്കുന്ന ചിത്രം കൂടി ആണ് ഇത്. ഈ വര്ഷം സെപ്റ്റംബർ മാസത്തിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് ആണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ നടക്കുന്നത്. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ ഫോട്ടോസ് ആണ് പുറത്ത് വന്നിരിക്കുന്നത്,

ജിൽ ജോയ് എന്ന യുവാവ് ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ബിഹൈൻഡ് ദി സീൻസ് കൊള്ളാം. വലിയൊരു അധ്വാനം ഫീൽ ചെയ്യുന്നുണ്ട്, ക്യാൻവാസിന്റെ വലിപ്പവും. കളർ ഫുൾ പാട്ടൊക്കെ ഉണ്ടെന്ന് തോന്നുന്നു എന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് യുവാവ് കുറിച്ചിരിക്കുന്നത് . ഈ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നത്.

Siju Wilson

വിനയന്റെ മാസ്റ്റർ പീസ് ഉണ്ടല്ലോ കുളി സീൻ ഏതൊക്കെ രീതിയിൽ പടമെടുത്താലും പുള്ളിയ കുളി സീൻ വിട്ടിട്ടുള്ള കളിയില്ല, എന്തോരം എഫർട്ട് ആണ്. പടം ഇറങ്ങിയാൽ വരും ഓരോ ഊള യൂട്ടോബോളികൾ. റിവ്യൂ വിലയിരുത്താലും കറക്ടനെസ്സും കൊണ്ട്, ആ നിമിഷ ബിജോ അല്ലേ അത് ദീപ്തി സതിയുടെ കൂടെ, സീരിയൽ പോലെ ആവാതിരുന്നാൽ മതി. പഴയ വിനയന്റെ ക്വാളിറ്റി ഉണ്ടെങ്കിൽ നന്നാകും, പടം കേറി കൊളുത്തിയാൽ സിജു വിൽസൺ രക്ഷപെടും. രക്ഷപെടട്ടെ.

ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയി വർക്ക്‌ ചെയ്ത മൂവീ ആണ്. വലിയ സെറ്റ് ആയിരുന്നു . ആർട്ട്‌ ഗംഭീരം. പിന്നെ ഭക്ഷണം അടിപൊളി, നല്ല സിനിമയാവട്ടെ. നന്നായി പണി എടുത്തിട്ടുണ്ട് എല്ലാരും, പ്രതീക്ഷയുണ്ട് ഈ സിനിമയിൽ, തുടങ്ങി നിരവധി പേരാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.

Leave a Comment