അടുത്തിടെ ആണ് വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടു പ്രദർശനത്തിന് എത്തിയത്. ഓണം റിലീസ് ആയി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരുടെ ഇടയിലെ പ്രധാന ചർച്ച വിഷയവും ഈ ചിത്രം തന്നെ ആണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫയൽ ഗ്രൂപ്പിൽ നിത്തുൽ രാധാകൃഷ്ണൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മിക്കവാറും എല്ലാ സിനിമയിലും, സീരിയൽ കളിലും കാർമുകിൽ വർണ്ണൻ മാർ ആയ ശ്രീകൃഷ്ണനെയും ശ്രീ രാമനെയും കാണിക്കുക വെളുത്തു തുടുത്തു കുഞ്ചാക്കോ ബോബൻ ടെ കളറിൽ ആണ്. കറുത്ത കൃഷ്ണനെയും രാമനെയും പ്രേക്ഷകർ സ്വീകരിക്കില്ല എന്ന പേടിയിൽ ആണോ അറിയില്ല എന്താ അങ്ങനെ എന്ന്.
ആറാട്ട്പുഴ വേലായുധപണിക്കരുടെ കഥ പറഞ്ഞ 19ആം നൂറ്റാണ്ട് എന്ന സിനിമയിൽകഥയുടെ കാലഗണന പരിശോധന നടത്തിയാൽ അത് തിരുവിതാംകൂർ ആയില്യം തിരുനാൾ ഭരണം നടത്തിയ കാലഘട്ടത്തിൽ ആണ് ഇന്റർനെറ്റ് ഇൽ ക്യാമറ യിൽ എടുത്ത അവരുടെ ഫോട്ടോ ഉണ്ട് നല്ല. കറുത്തിട്ടാണ് രാജാവും മഹാറാണിയും എന്ന് മനസ്സിലാകും. എന്നിട്ട് രാജാവ് ആയി അഭിനയിച്ചത് വെളുത്തു തുടുത്ത അനൂപ് മേനോൻ ആണ്.
ഇക്കാലത്തു കറുത്ത ഒരു നടനെ രാജാവ് ആക്കാൻ പാടില്ലെന്ന് ഉണ്ടോ അറിയില്ല ഫോട്ടോ യിൽ കാണുന്നതാണ് അന്നത്തെ രാജാവ് ആയില്യം തിരുനാൾ രാമവർമയും, ഭാര്യ കല്യാണികുട്ടി അമ്മയും എന്നുമാണ് പോസ്റ്റ്. കറുത്തവൻ ദിവസം രണ്ടു നേരം കുളിച്ചാലും ഒരാഴ്ച ആയിട്ട് കുളിച്ചില്ല എന്നെ കാണുന്നവർ പറയൂ, വെളുത്തവൻ 1 മാസം കുളിച്ചില്ലേലും നല്ല ഫ്രഷ് ലുക്ക് ൽ ഇരിക്കുകയും ചെയ്യും. എല്ലാവർക്കും കറുപ്പ് ഇഷ്ട്ടമാണ്, മുടിയിൽ മാത്രം.

ഈ ഫോട്ടോയുടെ ഉറവിടം വ്യക്തമാണോ, കാരണം ഇന്നത്തെപ്പോലെ എല്ലാവരുടെയും കയ്യിൽ ക്യാമറ ഉള്ള കാലമല്ല, അത്രയും സവിശേഷപ്പെട്ട ഒരു ഫോട്ടോ എടുക്കാനായി രാജാവ് ഒറ്റമുണ്ടുടുത്തു ഇങ്ങനെ ഇരിക്കുമെന്ന് കരുതാൻ വയ്യ, പിന്നെ കളർ ക്യാമറ ഒന്നും അല്ലല്ലോ ആളുകളുടെ നിറം ഫോട്ടോ നോക്കി കണ്ടു പിടിക്കാൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.