വിനയൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, അനൂപ് മേനോൻ, സുദേവ് നായർ, പൂനം ബജ്‌വ, ദീപ്‌തി സതി തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി താരങ്ങളെ വെച്ച് ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പൂനം ബാജ്വ യ്ക്ക് പകരം ഹണി റോസ് ആയിരുന്നു തിരുവിതാംകൂർ രാജ്ഞിയുടെ റോൾ ചെയ്തതെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. എങ്കിൽ ആണ് കഥാപാത്രം കുറച്ചൂടെ നന്നായി വന്നേനെ.
ഡെപ്ത് ഇല്ലാത്ത കഥാപാത്രങ്ങളാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശ്നം. അതുകൊണ്ട് തന്നെ പല ഇമോഷണൽ സീനുകളും വർക്ക് ആയില്ല. പക്ഷെ തിയേറ്ററിൽ ഒരു ആനചന്തം ഉണ്ടായിരുന്നു ഈ പടത്തിന്. ഇഷ്ടപെട്ട പടമാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. അതിന്റ കാരണം സംവിധായകൻ ശ്രീ വിനയൻ മുന്നേ പറഞ്ഞിരുന്നു, വൻ തുക കൾ പ്രതിഫലം വാങ്ങുന്ന നടീ, നടൻമാരെ വെച്ച് സിനിമ ഉണ്ടാവില്ലയെന്ന്.
ഡേ മെക്കളെ ഞാൻ അടക്കം ഒരുപാട് പേര് തീയറ്ററിൽ പോയി കണ്ട് ഇഷ്ടപ്പെട്ടവരാണ്. നല്ല എബോവ് ആവറേജ് അഭിപ്രായം വന്ന സിനിമയാണ്. മരക്കാരിനെക്കാളും മാമാങ്കത്തിനേക്കാളും പല സീനിലും കൊച്ചുണ്ണിയെക്കാളും മികച്ചു എന്ന് തീയറ്ററിൽ കണ്ടപ്പോ തോന്നിയ സിനിമയണിത്. ഓ ടി ടി കണ്ടിട്ട് കീറി മുറിച്ചു നിരൂപണം നടത്തുന്നത് എന്തിനെന്നു മനസിലാകുന്നില്ല.
രു കഥാപാത്രവും മനസ്സിൽ കയറുന്നില്ല എന്ന ഒരു കുഴപ്പം ഉണ്ട്. സിജു നല്ല പെർഫോമൻസ് കാഴ്ച്ച വെച്ചു. ഡോൾബി അറ്റ്മോസ് ഇൽ കാണുമ്പോൾ നല്ല ഒരു ഇതായിരുന്നു. മികച്ച തിയേറ്റർ എക്സ്പീരിയൻസ് കിട്ടി. ഓ ടി ടി യിൽ കാണാൻ തോന്നുന്നില്ല, പൂനം ബജ്വക്ക് പകരം വേറൊരാൾ വേണമായിരുന്ന് ചിന്തിച്ചത് ഓക്കെ. കഥാപാത്രത്തിന് ഡെപ്ത് കിട്ടാൻ പറഞ്ഞ പകരക്കാരി, ഹണി റോസിനുള്ള അത്രേം “ഡെപ്ത് ” എല്ലാവർക്കും ഉണ്ടാവണം എന്നില്ലല്ലോ. ഇല്ലാത്തവർക്കും ജീവിക്കണ്ടേ തുടങ്ങി നിരവധി കമെന്റ് ആണ് പോസ്റ്റിനു വരുന്നത്.