തറവാട്ടിൽ പിറന്നവൻ ആയത് കൊണ്ട് കൂട്ടുപ്രതി ചെയ്ത കാര്യങ്ങളെല്ലാം ആള് ഏറ്റെടുത്തു

വിപിൻ മോഹന്റെ സംവിധാനത്തിൽ ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് പട്ടണത്തിൽ സുന്ദരൻ. നവ്യ നായർ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. ദിലീപിന്റെ ഫീൽ ഗുഡ് കുടുംബ ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് ഇത്. ഇവരെ കൂടാതെ ജഗതി ശ്രീകുമാർ, ബിന്ദു പണിക്കർ, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, അനില ശ്രീകുമാർ, സലിം കുമാർ, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

വലിയ രീതിയിൽ തന്നെ ചിത്രം കുടുംബ പ്രേഷകരുടെ ശ്രദ്ധ നേടി. മാത്രമല്ല,, ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഭാര്യക്ക് സ്വന്തം കിഡ്നി ദാനം ചെയ്ത ഒരു ഭർത്താവിനെപ്പറ്റിയാണ് ഈ പറയുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി.

ഭാര്യക്ക് സർക്കാർ ജോലി കിട്ടിയപ്പോൾ അപ്പോയിന്മെന്റ് ലെറ്റർ നശിപ്പിച്ചു കളയാൻ നോക്കിയ, പിന്നീട് ആളെ വിട്ട് അവൾ കൈക്കൂലിക്കാരിയാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച, അവൾ കൈക്കൂലിക്കാരിയാണ് എന്ന് പോസ്റ്റർ അടിച്ച് ഒട്ടിച്ച, ജോലി പോകാൻ അവളുടെ ഉത്തരവാദിത്വത്തിലുള്ള ഫയൽ അടിച്ചു മാറ്റി ഒളിപ്പിച്ച ‘സ്നേഹ’ത്തിനെപ്പറ്റിയാണ് ഈ പറയുന്നത്.

പിന്നെ തറവാട്ടിൽ പിറന്നവൻ ആയത് കൊണ്ട് കൂട്ടുപ്രതി ചെയ്ത ഈ കാര്യങ്ങളെല്ലാം ആള് ഏറ്റെടുത്തു എന്നുമാണ് പോസ്റ്റ്. ഷിറ്റർ മലയാളം മൂവീ ഡീറ്റെയിൽസ് എന്ന ഗ്രൂപ്പിൽ ആർ വി വിനു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വലിയ രീതിയിൽ തന്നെ ഈ പോസ്റ്റ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. അത് കനോട് തന്നെ നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നത്.

Leave a Comment