പഴയകാല നടി പവിത്രയെ ഓർമ്മ ഇല്ലേ, ഇവർ ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ

ഒരു കാലത്ത് നിരവധി ആരാധകർ ഉണ്ടായിരുന്ന പല നായികമാരും ഇന്നും സിനിമയിൽ നിന്ന് അപ്രത്യക്ഷം ആയവർ ആണ്. ആരെയും മയക്കുന്ന സൗന്ദര്യവുമായി വന്നു പ്രേഷകരുടെ ശ്രദ്ധ നേടി കുറച്ച് കാലം സിനിമയിൽ സജീവമായി നിന്നതിന് ശേഷം അപ്രത്യക്ഷം ആയ ഒരു പാട് നായിക നടിമാർ നമുടെ സിനിമയിൽ ഉണ്ട്. ഇവരിൽ പലരെ കുറിച്ചും യാതൊരു അറിവും ഇന്ന് ഇല്ല എന്നതാണ് സത്യം.

ഇവരിൽ പലരും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവം അല്ല. പലരും എവിടെ ആണെന് പോലും ആരാധകർക്ക് യാതൊരു അറിവും ഇല്ല. ഇത്തരത്തിൽ ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ഒരു നായിക നടിയെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പഴയ കാല നടി പവിത്രയെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്.

ഡേവിഡ് രാജരത്‌നം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശ്രീകൃഷ്ണപരുന്ത്,ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകൾ കണ്ട് വല്ലാതെ ഇഷ്ടം തോന്നിയ നടിയാണ് പവിത്ര. ഒരു പ്രത്യേക ഭംഗിയായിരുന്നു ഇവരെ കാണാൻ. ഇവരുടെ കറന്റ് അപ്‌ഡേറ്റ് എന്താണ്. സിനിമകളിൽ അഭിനയിക്കുന്നുണ്ടോ. അതോ സിനിമ വിട്ടോ. യൂട്യൂബിൽ ഒരു അഭിമുഖം പോലുമില്ല ഇവരുടെ അറിയുന്നവർ പറഞ്ഞു തരിക എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്ത് സുന്ദരി ആയിരുന്നു. അതും അന്നത്തെ കാലത്തെ പരിമിതമായ മേക്ക അപ്പ്‌ ആൻഡ് ക്യാമറ വർക്കിൽ. ഇവർ സുന്ദരി തന്നെ, അതെ ,മലയാളത്തില്‍ കുറച്ച് സിനിമകളില്‍ ഉള്ളു , ഇവര്‍ കുടുതല്‍ അഭിനയിച്ചത് കന്നഡ സിനിമയില്‍ ആണ് , ഉദയ മൂവിസ് ചാനലില്‍ ഇവരുടെ പടങ്ങള്‍ കണ്ടിട്ടുണ്ട്.

കന്നഡ ആക്ടർ ആണ്. തമിഴിൽ കെ ബാലചന്ദറിൻ്റെ “അച്ചമില്ലൈ അച്ചമില്ലൈ”, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഇവര്‍ കന്നഡ സിനിമ താരമാണ്, കുടുതലും അഭിനയിച്ചത് കന്നഡയില്‍ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എങ്കിലും താരം എവിടെ ആണെന്നുള്ള വ്യക്തമായ ഉത്തരം ആരും നൽകിയിട്ടില്ല.

Leave a Comment