മമ്മൂട്ടി നായകനായി 2009 ൽ പുറത്തിറങ്ങിയ ചിത്രം ആണ് കേരളം വർമ്മ പഴശ്ശിരാജ. നിരവധി ആരാധകർ ആണ് ചിത്രത്തിന് ഇന്നും ഉള്ളത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ വന്ന ചിത്രം ഹരിഹരൻ ആണ് സംവിധാനം ചെയ്തത്. നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. മമ്മൂട്ടി ആണ് പഴശ്ശിരാജയെ അവതരിപ്പിച്ച് കൊണ്ട് എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ ആരാധകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
മമ്മൂട്ടിയെ കൂടാതെ ശരത്ത് കുമാർ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, കനിഹ, പദ്മപ്രിയ, ജഗതി ശ്രീകുമാർ, തിലകൻ, ലാലു അലക്സ്, ജഗദീഷ്, നെടുമുടി വേണു തുടങ്ങിയ വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. ചരിത്ര കഥാ പറഞ്ഞ ചിത്രം വലിയ രീതിയിൽ തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയും ചെയ്തു എന്നതാണ് സത്യം. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വീണ്ടും ചർച്ചകൾ വരുകയാണ്.
സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ഇടയിൽ വീണ്ടും ചർച്ച ആയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശരത് കുമാർ മ രിച്ചപ്പോൾ പടം തീർന്നെന്ന് കരുതി കൂടെ വന്ന ഒരു ഫ്രണ്ട് എണീറ്റ് പോയ ചിത്രം.. വർഷങ്ങൾക്കിപ്പുറം ക്ലാസ്സിക്ക് ആണെന്നും വടക്കൻ വീരഗാഥയുടെ ഒപ്പം ഒക്കെ ചിലർ ചേർത്ത് വെക്കുന്നത് കാണുമ്പോൾ അതിശയം തോന്നി.
പഴശ്ശിരാജയുടെ ഫൈറ്റ് ഒക്കെ പ്രതീക്ഷിച്ചായിരുന്നു അന്ന് പടത്തിന് പോയത്. തൃപ്തി നൽകാത്ത തിയേറ്റർ അനുഭവമായിരിന്നു എനിക്ക് പഴശ്ശിരാജ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. വിജയിച്ച പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു ഇപ്പൊൾ ഡീഗ്രേഡ് ചെയ്യുന്നു. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്നാണ് ഒരാൾ ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്റ്.
അടിപൊളി എക്സ്പീരിയൻസ് നൽകിയ പടം ആയിരുന്നു. ശരത് കുമാർ മരിച്ചപ്പോൾ പടം തീർന്നതായി തോന്നിയില്ല അവസാനം വരെ മമ്മൂട്ടിയുദെ പെർഫോമൻസ് കാണാൻ വേണ്ടി ഇരുന്നു. ഒരിക്കലും നിരാശപെടുത്തിയില്ല, ഇത്രേം സെലിബ്രേറ്റ് ചെയ്തൊരു മലയാളം സിനിമ വളരെ കുറവായിരിക്കും. രാവിലെ മുതൽ ക്യു നിന്ന് ഉച്ചക്ക് ആണ് ടിക്കറ്റ് കിട്ടുന്നെ. ഉള്ളിൽ ആണേൽ ചെണ്ട മേളം ലഡ്ഡു വിതരണം. മമ്മൂട്ടിയുടെ ഉറുമി സീൻ ഒക്കെ ഇജ്ജാതി വൈബ്. ക്ലാസ്സ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.