പഴശ്ശിരാജ സിനിമയുടെ ആദ്യമിട്ട പേര് അതല്ലായിരുന്നു എന്ന് ആരാധകൻ. ആദ്യം ഇട്ടത് തലക്കൽ ചന്ദ് എന്ന്. കാരണമറിയാമോ ?

മലയാള സിനിമയുടെ തന്നെ അഭിമാനമായ സിനിമകളിലൊന്നാണ് കേരളവർമ്മ പഴശ്ശിരാജാ എന്ന മമ്മുക്ക നായകനായ സിനിമ . വളരെ പരിമിതമായ ബജറ്റിൽ ഒരുക്കുകയും എന്നാൽ ഇന്നത്തെ ബിഗ് ബജറ്റ് സിനിമകളെ വെല്ലും വിധം അണിയിച്ചൊരുക്കിയ സിനിമ കൂടിയായിരുന്നു കേരളം വർമ്മ പഴശ്ശിരാജ . ബ്രട്ടീഷുകാർക്കെതിരെയുള്ള പഴശ്ശിയുടെ യുദ്ധമായിരുന്നു സിനിമയുടെയും ഇതി വൃത്തം . വളരെ മനോഹരമായി എന്നത്തേയും പോലെ തന്നെ മമ്മുക്കയുടെ പ്രകടനം തന്നെയാണ് സിനിമയുടെ മുതൽക്കൂട്ട് എന്ന് പറയുന്നത്.


ഇതിഹാസ പരമായ നിരവധി കഥാപാത്രങ്ങൾ സിനിയിൽ അണിനിരന്നിട്ടുണ്ടായിരുന്നു. അതിലൊരു കഥാപാത്രമായിരുന്നു തലക്കൽ ചന്ദു എന്ന മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപത്രം. ഇപ്പോളിതാ സിനിമയെ കുറിച്ച് നടന്ന ചർച്ചയിൽ ചില ആരാധകർ വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൽ ചർച്ച ആകുന്നത് . എന്തെന്നാൽ തലക്കൽ ചന്ദു എന്ന കഥാപത്രം മനോജ് കെ ജയൻ അല്ല അഭിനയിക്കേണ്ടിയിരുന്നത് എന്നും അത് കലാഭവൻ മണി ആണ് അഭിനയിക്കേണ്ടത് എന്നുമാണ്. അവസാന നിമിഷം അദ്ദേഹത്തെ മാറ്റുകയായിരുന്നു എന്നുമാണ് ഇപ്പോൾ ആരാധകർ വെളിപ്പെടുത്തിയിരിക്കുന്നത്.


പക്ഷെ അങ്ങനെ അല്ല എന്നും ആദ്യം സിനിമ ചെയ്യുവാൻ പ്ലാൻ ചെയ്തിരുന്ന സമയത് തലക്കൽ ചന്ദു എന്നായിരുന്നു സിനിമയുടെ പേരെന്നും അതായിരുന്നു മമ്മുക്കയുടെ കഥാപത്രം ചെയ്യുവാൻ ഉദ്ദേശിച്ചിരുന്നത് എന്നുമാണ്. എന്നാൽ പിനീട് അത് മാറ്റുകയും കേരള വർമ്മ പഴശ്ശി രാജ ആക്കുകയും ചെയ്തതാണ് എന്നുമാണ് വേറെ ഒരു ആരാധകൻ ഇതിനെപറ്റി പറഞ്ഞത്. അപ്പോൾ മമ്മുക്കയെ പഴശ്ശിരാജ ആയും മനോജ് കെ ജയനെ തലക്കൽ ചന്ദുവായും തീരുമാനിച്ചു എന്നും മറ്റൊരു ആരാധകൻ വെളിപ്പെടുത്തി.


സിനിമയെ പറ്റി നടത്തിയയാ ചർച്ച ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്നും വിസ്മയമായി തുടരുന്ന സിനിമകളിലൊന്നാണ് പഴശ്ശിരാജാ. ആക്ഷൻ രംഗങ്ങളിലായാലും പാട്ടുകൾ ചിത്രീകരിച്ച രീതിയിൽ ആണെങ്കിലും ഏതൊരു മേഖല എടുത്താൽ പോലും ഏതൊരു മലയാള സിനിമയെ വെല്ലുന്ന രീതിയിൽ തന്നെ ആയിരുന്നു പഴശ്ശിരാജ സിനിമ ചിത്രീകരിച്ചിരിക്കുന്നത് . ലോക നിലവാരത്തിലുള്ള ഇത്തരം സിനിമകൾ വീണ്ടും സംഭവിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത് .

Leave a Comment