Uncategorized

അന്ന് പെണ്ണുകാണുവാൻ പോയപ്പോൾ സംഭവിച്ച കഥകൾ പറഞ്ഞ് ദിലീപ്

ഇന്ത്യൻ സിനിമയിൽ ഇന്ന് വളരെ അധികം പുരോഗതി കരസ്ഥമാക്കിയ സിനിമ മേഖലയാണ് മോളിവുഡ്. ഏറെ ഹിറ്റ് ചിത്രങ്ങളും അഭിനയ പ്രാധാന്യമുള്ള അനേകം ക്ലാസ്സിക്‌ ചിത്രങ്ങളും പിറക്കുന്ന മലയാള സിനിമ കഴിവുറ്റ നടന്മാരാലും ഒപ്പം നടിമാരാലും അനുഗ്രഹീതമാണ്. മിനിസ്ക്രീനിലും ബിഗ്സ്‌ക്രീനിലും ഏറെ സജീവമായ അനവധി താരങ്ങളെ നമുക്ക് ഇന്ന് സിനിമയിൽ കാണാം. മലയാള സിനിമ ലോകത്തെ മറ്റ് അന്യഭാഷ സിനിമ മേഖലകളിൽ നിന്നൊക്കെ വളരെയർ വ്യത്യസ്തമാക്കുന്നത് സിനിമയെയും ഒപ്പം കലയേയും സ്നേഹിക്കുന്ന ആരാധരാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഓരോ വർഷവും ഏറ്റവും അധികം ചിത്രങ്ങൾ റിലീസ് ചെയ്യുന്ന മോളിവുഡിൽ നമുക്ക് താരങ്ങൾക്കിടയിലെ മികച്ച സ്നേഹ ബന്ധം കാണുവാൻ സാധിക്കും.മലയാള സിനിമയിൽ എല്ലാകാലവും സൗഹൃദങ്ങൾ നമുക്ക് കാണുവാൻ സാധിക്കുന്നത് എല്ലാ താരങ്ങളും അനുവർത്തിക്കുന്ന ഓരോ മര്യാദകളാണ്.മലയാള സിനിമയിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ സുഹൃത്ത് ജോടിയാണ് ദിലീപ് :നാദിർഷ എന്നിവർ. മലയാള സിനിമയുടെ തന്നെ ഏറ്റവും വലിയ മുഖമായ ദിലീപ് ഒരു പ്രത്യേക ആഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ആരാധകരിൽ ഇപ്പോൾ സജീവമായ ഒരു ചർച്ചയാവുന്നത്.  

മലയാള സിനിമ ആരാധകർക്ക് എല്ലാം വളരെ സുപരിചിതനായ താരമാണ് ഏറെ ആരാധകർ ഇന്നും മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് വിശേഷിപ്പിക്കുന്ന ദിലീപ്. അനേകം ചിത്രങ്ങളിൽ അത്ഭുത അഭിനയത്താൽ ആരാധകരെ സൃഷ്ടിച്ച താരവും സംവീധായകനും നടനും ഒപ്പം ടെലിവിഷൻ പരിപാടികളിൽ എല്ലാം ഏറെ സജീവമായ നാദിർഷയും തമ്മിലുള്ള മികച്ച സുഹൃത്ത് ബന്ധം. നാദിർഷ പങ്കെടുത്ത ഒരു ആഭിമുഖത്തിൽ ദിലീപ് അഥിതിയായി എത്തി പങ്കുവെച്ച ചില രസകരമായ വാക്കുകളാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിലും ഒപ്പം സിനിമ പ്രേമികളിലും ഏറെ വൈറലായി മാറുന്നത്.ഒരു മലയാള ചലച്ചിത്ര നടനാണ്  ദിലീപ്. ജനപ്രിയ നായകൻ എന്ന് അറിയപ്പെടുന്ന ദിലീപിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ളയെന്നാണ്.വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള  പുരസ്‌കാരം ലഭിച്ച ദിലീപ്
സിനിമയിലെത്തുന്നതിന് മുന്നേ വളരെ അറിയപ്പെടുന്ന ഒരു മികച്ച മിമിക്രി കലാകാരനായിരുന്നു, സൗണ്ട് തോമ,  ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ എന്നീ സിനിമകൾക്ക് വേണ്ടി ആദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ് കൂടാതെ ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു മികച്ച കലാകാരനായ നാദിർഷ കല്യാണം കഴിച്ച ഓർമകൾ പണ്മുവെക്കവേയാണ് ദിലീപ് രസകരമായ അനുഭവത്തെ കുറിച്ച് വിശദമാക്കിയത്. നാദിർഷ കല്യത്തിന് മുൻപ് പെണ്ണുകാണൽ ചടങ്ങിൽ തന്നെ ഷാഹിനയോട് താൻ ഒരു കലാകാരൻ ആണ് വളരെ ഏറെ തിരക്കുകളുണ്ടാകും എന്നും ചിലപ്പോൾ തന്നെ കാണുവാൻ പോലും കിട്ടില്ല എന്നും വളരെ ഏറെ തുറന്ന് മനസ്സോടെ പറഞ്ഞതായി ദിലീപ് വിശദീകരിച്ചു. കൂടാതെ ചിലപ്പോൾ ഓരോ തിരക്കുകൾ കാരണം തന്നെ ഒരു ആഴ്ച അല്ലേൽ ആറ് മാസം, ഒരു വർഷം, അഞ്ച് വർഷം ഒക്കെ കാണുവാൻ പോലും കിട്ടി എന്ന് വരില്ല എന്നും വിശദമാക്കിയതായി ദിലീപ് വെളിപ്പെടുത്തി. ഷാഹിന എല്ലാം കേട്ടതിന് ശേഷം സമ്മതം മൂളിയത്തോടെ ഇരിവരുടെയും കല്യാണം നടന്നതായി പറഞ്ഞ ദിലീപ് പിന്നീട് സംഭവിച്ച ഒരു കാര്യവും വിശദമാക്കി.അതേസമയം അമർ അക്ബർ അന്തോണി കൂടാതെ കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം നിർവഹിച്ച് ഹിറ്റാക്കിയ വ്യക്തിയാണ് നാദിർഷ.

പക്ഷേ കല്യാണത്തിന് ശേഷവും ഒരു ആഴ്ച കഴിഞ്ഞും രണ്ട് മാസം ശേഷവും ആറ് മാസത്തിന് ശേഷവും എല്ലാം ഒരേ പോലെ നാദിർഷ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടായപ്പോൾ ഷാഹിന തന്നെ ഒരിക്കൽ വിളിച്ചാണ് അന്ന് നാദിർഷ പറഞ്ഞത് എല്ലാം വെളിപ്പെടുത്തിയത് എന്ന് പറഞ്ഞ ദിലീപ് ഷാഹിന ഇക്ക എന്താണ് എന്നോട് അന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് ഇനി സിനിമയിൽ കാണില്ല എന്നാണോ അതോ വീട്ടിൽ കാണില്ല എന്നാണോ എന്നൊരു സംശയം തനിക്കുണ്ടെന്നും പറഞ്ഞതായി ദിലീപ് വിശദമാക്കി. രസകരമായുള്ള ചില നിമിഷങ്ങൾ മുൻപും ദിലീപ് ഷെയർ ചെയ്തിട്ടുണ്ട്.ഇപ്പോൾ ഷാഹിന :നാദിർഷ ദമ്പതികൾക്ക് ആയീഷ, ഖദീജ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Trending

To Top
error: Content is protected !!