വാസുകൊച്ചേട്ടന് എയറില്‍ സുഖം തന്നെയെന്ന് കരുതുന്നു എന്ന് മലയാളികള്‍

സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ ഒര് പോസ്റ്റ് ഇടുന്നു. എനിക്കൊരു കുക്കിനെ ആവശ്യമുണ്ട്. മെയില്‍ ഐഡി നല്‍കികൊണ്ട് അതില്‍ ബന്ധപ്പെടാനും പറയുന്നുണ്ട്. എന്നാല്‍ അതിന് ഒരാള്‍ മറുപടി നല്‍കിയത് മറ്റൊരു തരത്തിലായിരുന്നു. പെണ്ണുമ്പിള്ളയ്‌ക്കെന്താ പണി എന്നായിരുന്നു കമന്റ്. എന്നാല്‍ അതിന് മറുപടിയുമായി കുറേപേര്‍ എത്തി. അതാണ്. അണ്ണന്‍ കണ്ടിട്ടുള്ള പെണ്ണുങ്ങള്‍ എല്ലാം വീട്ടിലെ വെച്ച് വിളമ്പ് മാത്രം ജോലി ആയി സ്വീകരിച്ചവര്‍ ആണ്. അത് കൊണ്ട് ചോദ്യം സ്വാഭാവികം. ഇനി ചോദിച്ചേ പറ്റൂ എന്നാണേല്‍ ഗോപി സുന്ദറിന് പുള്ളിക്കാരിയെ ഒന്ന് സഹായിച്ചു കൂടെ എന്നും ചോദിക്കാന്‍ അണ്ണന് തോന്നിയില്ലല്ലോ. ആ പോട്ട്. ഇതൊക്കെ പെണ്ണുങ്ങളുടെ മാത്രം ജോലി ആണെന്ന നിഷ്‌കളങ്ക തോന്നല്‍ കൊണ്ട് ആരിക്കും. അല്ലിയോ അണ്ണാ എന്നായിരുന്നു ഒരാളുടെ മറുപടി.

പെണ്ണും പിള്ളയ്ക്കും ആണ് പിള്ളയ്ക്കും പാട്ടുകളും മറ്റു വര്‍ക്കുകളും ഉണ്ടാകും. ചിലപ്പോള്‍ കുക്കിംഗ് ഇഷ്ടമല്ലായിരിയ്ക്കും. അത് കൊണ്ടാണ് കുക്കിംഗ് ഒരു ജോലി തന്നെ ആണെന്ന തിരിച്ചറിവില്‍ അവര്‍ നല്ലൊരു കുക്കിനേ തേടുന്നത്. അതുവഴി ഒരാള്‍ക്ക് ജോലി കിട്ടുകയും കുറച്ചു കൂടി പൈസ മാര്‍കെറ്റില്‍ ഇറങ്ങുകയും ചെയ്യും. എന്നാണ് മറ്റൊരു മറുപടി കമന്റ്. അതിപ്പോ വാസു കൊച്ചേട്ട. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.നമ്മള്‍ മലയാളികളുടെ പ്രധാന പ്രശ്‌നം ഇതാണ്. ഒരു കാര്യവും ഇല്ലാതെ കണ്ടവന്റെ കാര്യത്തില്‍ ഇടപെടും. ഗോപി സുന്ദറിനെ ഒരു കുക്കിനെ വേണം. അതിന് ആ മറുപടി കൊടുത്താല്‍ മതി. അല്ലാതെ അയാളുടെ പാര്‍ട്ണറിന്റെ പണി എന്താണ് എന്ന് നോക്കണ്ട കാര്യം വേറെ ആര്‍ക്കും ഇല്ല. മനസിലായില്ലേ. അത് കൊണ്ട് കൊച്ചേട്ടന്‍ ചെല്ല് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

പല പണിയും കാണും. അതൊക്കെ താങ്കളെ ബോധിപ്പിക്കണമെന്നുണ്ടോ എന്നൊരാള്‍ കമന്റിലൂടെ ചോദിച്ചു. വാസുകൊച്ചേട്ടാ എയറില്‍ സുഖം തന്നെ എന്നു കരുതുന്നു എന്ന് രസകരമായി ഒരാള്‍ അഭിപ്രായവുമായി എത്തി. ചേട്ടാ ചേട്ടന്റെ വീട്ടിലെ പെണ്ണുമ്പിള്ളയുടെ കാര്യം നോക്കിയാല്‍ പോരേ. വല്ലവന്റേയും പെണ്ണുമ്പിള്ളയുടെ കാര്യം നോക്കിയിട്ട് ചേട്ടനെന്ത് കിട്ടാനാ. പിന്നെ ചേട്ടന്റെ അറിവിലേക്കായി ഒരു കാര്യം കൂടി. വീട്ടിലുള്ള പെണ്ണുങ്ങളുടെ പണി മാത്രമല്ല കുക്കിങ്. കല്യാണം കഴിക്കുന്നത് ഇത്തരത്തിലുള്ള പണി ചെയ്യിക്കാനും വേണ്ടിയല്ല എന്നാണ് മറ്റൊരു മറുപടി. നിരവധി പേരാണ് ഇത്തരത്തില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഗോപി ചേട്ടാ കുക്ക് ചെയ്യാം. ഫിലിമില്‍ പാട്ടു പാടാന്‍ ഒരു ചാന്‍സ് തരുമോ. പ്രേം പൂജാരി സിനിമയിലെ ചാക്കോച്ചന്‍ ആയിട്ടു പോകാന്‍ ഇവിടെ ആരും ഇല്ലേ. കഴിച്ചു സഹായിക്കാന്‍ ആള് വേണോ. തുടങ്ങി രസകരമായ നിരവധി കമന്റുകള്‍ ആ പോസ്റ്റിന് താഴെ വരുന്നുണ്ട്. കുറേ നാള് മുന്‍പും ഇത് പോലെ കുക്കിനെ അന്വേഷിച്ചിരുന്നല്ലോ. അന്ന് കിട്ടിയില്ലേ. അതോ ആ കുക്ക് പോയോ. എന്ന് തുടങ്ങിയ കമന്റുകളും കാണാം. എന്നാല്‍ ഒരു കമന്റിനും ഗോപിസുന്ദര്‍ പ്രതികരിച്ചട്ടില്ല. നിരവധി പേര്‍ കമന്റുകളായി കോണ്‍ടാക്ട് നമ്പറും ഇടുന്നുണ്ട്.