ഇന്ന് തിളങ്ങി നില്ക്കുന്ന പല സിനിമാ താരങ്ങളുടേയും പേര് പണ്ട് മറ്റൊന്നായിരുന്നു. സിനിമയില്‍ എത്തി കഴിഞ്ഞാല്‍ പലരും അത്തരത്തില്‍ പേര് മാറ്റുക പതിവാണ്. പ്രശസ്തരാകാന്‍ തുടങ്ങുമ്പോഴും ചിലര്‍ ഇങ്ങനെ പേര് മാറ്റുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പലരുടേയും ശരിക്കുള്ള പേര് ആര്‍ക്കും അധികം അറിയാന്‍ വഴിയില്ല. സംവിധായകന് കമലിന്റെ ശരിക്കുള്ള പേര് കമലാദ്ദീന് എന്നാണെന്നും ഇളയദളപതി വിജയ്ടെ പേര് ജോസഫ് വിജയ് എന്നാണെന്നും പലരും കണ്ടത്തിയത് ഈ അടുത്തകാലത്താണ്. പക്ഷെ അതിന് പിന്നില്‍ ചില രാഷ്ട്രീയ ഉദ്ധേശ്യങ്ങള് കൂടിയുണ്ടായിരുന്നു. അതിലേക്ക് കടക്കുന്നില്ല. ഇങ്ങനെ പലരുടേയും പേര് മാറ്റത്തിന് പിന്നില്‍ രസകരമായ ചില കഥകളുണ്ട്.
മണിയന്‍പ്പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേര്് സുധീര്‍ കുമാര്‍ എന്നാണ്. രാജു എന്ന പേര് വീട്ടില്‍ വിളിക്കുന്നതായിരുന്നു. സുധീര്‍കുമാര്‍ ആദ്യമായി നായകനായി എത്തിയ ചിത്രമായിരുന്നു മണിയന് പിള്ള അഥവാ മണിയന് പിള്ള. അതിന് ശേഷമാണ് പേര് മണിയന്‍പിള്ള രാജു എന്നാകുന്നത്. ഇപ്പോഴും പേര് സുധീര്‍ കുമാര്‍ എന്ന് തന്നെയാണെന്ന് നടന്റെ മകന് നിരഞ്ജ് പറയുകയുണ്ടായി. പ്രശസ്ത യുവതാരം സണ്ണി വെയ്ന്റെ ശരിക്കുള്ള പേര് സുജിത്ത് ഉണ്ണികൃഷ്ണന് എന്നാണ്. വയനാടാണ് സ്വദേശം. അങ്ങനെ സുജിത്ത് ഉണ്ണികൃഷ്ണന് വയനാട് എന്ന പേരുകളിലെ ചില വാക്കുകള്‍ മാത്രമെടുത്ത് സൃഷ്ടിച്ച പേരാണ് സണ്ണി വെയ്ന്‍.
മലയാളികളുടെ പ്രിയ നായിക ഗോപികയുടെ പേരും മറ്റൊന്നായിരുന്നു. ഗേളി ആന്റോയാണ് പിന്നീട് ഗോപിക ആയത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ നദിയ മൊയ്തു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ഗേളി. ആ സിനിമ കണ്ടതിന് ശേഷം അമ്മയാണ് ഗേളി എന്ന പേര് മകള്‍ക്ക് ഇട്ടതെന്ന് പറയപ്പെടുന്നുണ്ട്. അതുപോലെ തമിഴില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയുടെ പേര് ഡയാന മറിയം കുര്യന് എന്നായിരുന്നു. പിന്നീട് നിയമപരമായും പേര് നയന്‍താര എന്നാക്കി മാറ്റി. കാര്‍ത്തിക മേനോന് എന്നായിരുന്നു ഭാവനയുടെ യഥാര്‍ത്ഥ പേര്. പാര്‍വ്വതി ജയറാമിന്റെ പേര് അശ്വതി കുറുപ്പ് എന്നായിരുന്നു. രഖിത ആര് കുറുപ്പാണ് പിന്നീട് ഭാമ എന്ന പേരില്‍ അറിയപ്പെട്ട നടി. കവിത എന്നായിരുന്നു ഉര്‍വ്വശിയുടെ പേര്. സിനിമാ സീരിയല്‍ താരമായ ചിപ്പിയുടെ പേര് ദിവ്യ എന്നായിരുന്നു. ധന്യാ നായരാണ് നവ്യാ നായര്‍ ആയത്.
നടിമാര്‍ മാത്രമല്ല പേര് മാറ്റിയ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ള നടന്മാരുമുണ്ട്. മുഹമ്മദ് കുട്ടി പനപറമ്പില്‍ ഇസ്മായില്‍ എന്നാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശരിക്കുള്ള പേര്. ശിവാജി റാവു ഗെയ്ക്വാദ് ആണ് തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആയത്. ശരവണന് എന്നാണ് സൂര്യയുടെ പേര്. കെന്നഡി ജോണ്‍ വിക്ടറാണ് വിക്രം ആയി മാറിയത്. ഗോപാലകൃഷ്ണന് എന്ന പേര് പിന്നെ ദിലീപ് ആയി. സത്യനേശന് നാടാര്‍ എന്നായിരുന്നു പഴയകാല നടന് സത്യന്റെ പേര്. അബ്ദുള്‍ ഖാദര്‍ ആണ് എവര്‍ഗ്രീന്‍ നായകന് നസീര്‍ ആയത്. കൃഷ്ണന് നായരാണ് ജയന് ആയത്. സുരേന്ദ്രന് കൊച്ചുവേലു ആണ് പ്രിയനടന് ഇന്ദ്രന്‍സ്. സലീം അഹമ്മദ് ഘോഷ് ആണ് കൊച്ചിന് ഖനീഫ ആയത്. ചന്ദ്രകുമാര്‍ ആണ് കലിംഗ ശശി ആയത്.
ആശ കേളുണ്ണി നായര്‍ എന്ന പേര് കേട്ടാല്‍ പരിചിതമില്ല എന്ന് തോന്നുമെങ്കിലും അത് രേവതിയാണ്. ഇങ്ങനെ പോകുന്നു രസകരമായ ആദ്യ പേരുകളും അതിന് പിന്നിലെ കഥയും.