നന്നേ ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിനെ നഷ്ട്ടപെട്ട അവർ സ്വന്തം കഴിവ് കൊണ്ടാണ് പിടിച്ച് നിന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഫിലോമിന. നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമയുടെ കാലം മുതൽ തന്നെ സിനിമയിൽ സജീവമായിരുന്ന താരം കളർ കാലത്തും സിനിമയിൽ തുടരാൻ കഴിഞ്ഞു. ഫിലോമിനയുടെ കൂടെ സിനിമയിൽ എത്തിയ മറ്റു താരങ്ങൾ എല്ലാം സിനിമ വിട്ടപ്പോഴും നിരവധി കഥാപാത്രങ്ങളിൽ കൂടി സിനിമയിൽ തിളങ്ങി നില്ക്കാൻ ഫിലോമിനയ്ക്ക് കഴിഞ്ഞു എന്നതാണ് സത്യം.

ഫിലോമിന അവതരിപ്പിച്ച ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രത്തെ ഇന്നും സിനിമ പ്രേമികൾ മറന്നു കാണില്ല. ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക്  ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ച് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിന്റെ മഹാനടിമാരിലൊരാൾ, ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ മിക്ക അഭിനേതാക്കൾക്കും പിൽക്കാലത്ത് അവസരങ്ങൾ തീരെകുറഞ്ഞപ്പോൾ ഫിലോമിനയുടെ കാര്യത്തിൽ അത് നേരെ മറിച്ചാണ് സംഭവിച്ചത്. എൺപതുകളിലും തൊണ്ണൂറുകളിലും അവർ അഭ്രപാളികളിൽ നിറഞ്ഞാടുകയായിരുന്നു. കരുത്തുറ്റ ജീവിതാനുഭവങ്ങളാണ് അവരെ വളർത്തിയെടുത്തത്. 1950കളിൽ നാടകത്തിലും 1964ൽ സിനിമയിലും അരങ്ങേറിയ അവർ തൊണ്ണൂറുകളുടെ അവസാനം അനാരോഗ്യത്തെത്തുടർന്ന് പിൻവാങ്ങുന്നതുവരെ കൈനിറയെ ചിത്രങ്ങളുമായി പ്രേക്ഷകർക്കുമുന്നിലുണ്ടായിരുന്നു.

ആനപ്പാറ അച്ചമ്മയെപ്പോലെ കരുത്തയായ ഒരു സ്ത്രീകഥാപാത്രത്തെ അധികമൊന്നും മലയാളത്തിൽ കാണാൻ കഴിയില്ല. സാത്വികയായും, കുത്തിത്തിരുപ്പുകാരിയായും, കരുത്തയായും, തമാശക്കാരിയായുമൊക്കെ ഏതാണ്ട് നാലുപതിറ്റാണ്ടാണ് അവർ വെള്ളിത്തിരയിൽ നിന്നത്. നന്നേചെറുപ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട അവർ തന്റേടത്തോടെ തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് ജീവിതത്തിൽ നേടിയെടുത്ത വിജയങ്ങൾ പ്രചോദനപരവുമാണ്.

പ്രായം എഴുപതുപിന്നിട്ടതോടെ പ്രമേഹത്തിന്റെ ആക്രമണം മൂലമുണ്ടായ അനാരോഗ്യം അവരെ അഭിനയത്തിൽനിന്ന് പിൻവാങ്ങാൻ പ്രേരിപ്പിച്ചു. അപ്പോഴേക്കും സത്യൻ മുതൽ പൃഥ്‌വിരാജ് വരെയുള്ള നാലുതലമുറകൾക്കൊപ്പം അവർ അഭിനയിച്ചിരുന്നു. 2006ൽ എഴുപത്താറാം വയസിൽ ചെന്നെയിലായിരുന്നു ഈ മഹാനടിയുടെ അ ന്ത്യം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment