സെലിബ്രിറ്റികളെ പ്രത്യേകിച്ചും നടിമാരെ സോഷ്യല്‍ മീഡിയയില്‍ മോശം വാക്കുകള്‍കൊണ്ടും മറ്റും അധിഷേപിക്കുന്നത് ഇപ്പോള്‍ പതിവായി മാറുകയാണ്. പലരും പ്രതികരിക്കില്ല എന്നതാണ് ഇക്കൂട്ടര്‍ക്ക് ഇത് വീണ്ടും വീണ്ടും ചെയ്യാന്‍ പ്രചോദനം. എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ പരസ്യമായി തന്നെ ഇത്തരം കമന്റുകള്‍ക്കും മെസ്സേജുകള്‍ക്കും പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്തകാലത്താണ് മലയാളത്തിലെ ഒരു പ്രമുഖ അവതാരക ഇത്തരത്തില്‍ പ്രതികരിച്ചത്. ആ പ്രതികരണം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. അത്തരത്തില്‍ വേണം പ്രതികരിക്കുവാന്‍ എന്ന് പലരും പറയുകയും ചെയ്തു.
അവതാരക പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് ഒരു ശരീരഭാഗത്തെ വിശേഷിപ്പിച്ച് കമന്റുമായി ഒരാള്‍ എത്തിയത്. സാധാരണ ഇത്തരം കമന്റുകള്‍ എത്തുന്നത് ഫേക്ക് പ്രൊഫൈലുകളില്‍ നിന്നാണ്. എന്നാല്‍ ഒറിജിനല്‍ ഐഡിയില്‍ നിന്ന് ആണ് അത്തരത്തില്‍ ഒരു കമന്റ് അവതാരകയ്ക്ക് കിട്ടിയത്. കമന്റിന് മറുപടിയുമായി അവതാരക ഉടന്‍ എത്തുകയും ചെയ്തു. പിന്നീട് കമന്റിട്ടയാള്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു. അയാളുടെ പ്രൊഫൈല്‍ പലരും കണ്ടെത്തുകയും അതില്‍ അയാള്‍ക്ക് നേരെ വലിയ രീതിയില്‍ ഉള്ള പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എനിക്കും ഒരു കുടുംബം ഉണ്ട് എന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയും പിന്നീട് അയാള്‍ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്ത് പോവുകയും ഉണ്ടായി.
ഇത്തരത്തില്‍ നടിമാരുടെ പ്രൊഫൈലില്‍ മെസ്സേജ് അയക്കുന്നവരും അനവധിയാണ്. പലരും ഇത് ഗൗനിക്കാറില്ല. എന്നാല്‍ ചിലര്‍ അവര്‍ക്ക് വരുന്ന മെസ്സേജുകള്‍ക്ക് മറുപടി കൊടുക്കുകയും അത് പരസ്യമാക്കുകയും ചെയ്യാറുണ്ട്. അങ്ങനെയൊരു മെസ്സേജ് പരസ്യമാക്കിയിരിക്കുകയാണ് നടി സംയുക്താ മേനോന്. തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ വന്ന മെസ്സേജ് ആണ് നടി പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് സംയുക്താമേനോന്‍ മെസ്സേജിന്റെ സ്ക്രീന്‍ഷോട്ട് എല്ലാവര്‍ക്കുമായി പങ്കുവെച്ചിരിക്കുന്നത്. വസ്ത്രമൊന്നുമില്ലാതെ എനിക്ക് ഒരു ഫോട്ടോ അയക്കൂ എന്നായിരുന്നു മെസ്സേജ്. സിജിപാപ്പന് എന്ന യുസര്‍ ഐഡിയില്‍ നിന്നാണ് മെസ്സേജ് വന്നിരിക്കുന്നത്.
എന്നാല്‍ അതൊരു പ്രൈവറ്റ് അക്കൗണ്ട് ആയതുകൊണ്ട് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഇത്തരത്തില്‍ അരവധി മെസ്സേജുകളാണ് ദിവസവും നടിമാരുടെ പ്രൊഫൈലുകളില്‍ വരുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ അധികം ആരും ഇതില്‍ പ്രതികരിക്കാറില്ല. ഇത്പോലെ മെസ്സേജ് അയക്കുന്ന ആള്‍ക്കാരെ പരസ്യമായി പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടണം എന്ന് തന്നെയാണ് പലരുടേയും പ്രതികരണം. എങ്കില്‍ മാത്രമേ ഇതൊക്കെ ഒരു പരിധിവരെ എങ്കിലും കുറയ്ക്കാനായി പറ്റൂ. നടിമാരുടെ കമന്റ് ബോക്സുകളുടെ അവസ്ഥയും മറ്റൊന്നല്ല. വളരെ മോശം രീതിയില്‍ കമന്റുകളുമായി അവിടെ എത്തുന്നവരും അനവധിയാണ്. പണ്ട് ടോയിലറ്റിന്റെ മതിലില്‍ എഴുതിയ സ്വഭാവക്കാരാണ് ഇപ്പോള്‍ പരസ്യമായി പലരും വ്യാജ പ്രൊഫൈലുകളില്‍ വന്ന് ഇത്തരം കമന്റുകള്‍ എഴുതുന്നത്.