അങ്ങനെ ഒരു കഥാപാത്രം ചിത്രത്തിന് ആവിശ്യം ഇല്ലായിരുന്നു

രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് ഫോട്ടോഗ്രാഫർ. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. മോഹൻലാലിനെ കൂടാതെ നീതു, മാസ്റ്റർ മണി, ബിജു മേനോൻ, ഭാരതി വിഷ്ണുവർധൻ, ശരണ്യ ഭാഗ്യരാജ്, വേണു നാഗവള്ളി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥയാണ് ചിത്രം പറഞ്ഞത്. എന്നാൽ ചിത്രം തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അഖിൽ അദ്വൈതം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, രണ്ടാം ഭാവം, മീശ മാധവൻ, അച്ചുവിന്റെ അമ്മ, നരൻ തുടങ്ങി നല്ല സിനിമകൾക്ക്‌ തിരക്കഥ എഴുതിയതിനു ശേഷം രഞ്ജൻ പ്രമോദ് എഴുതി സംവിധാനം ചെയ്ത സിനിമ ആണ് ഫോട്ടോഗ്രാഫർ.

എന്നാൽ ബോധം പൂർവ്വം റിയലിസ്റ്റിക്ക് സിനിമ ആക്കാൻ ഉള്ള ശ്രമം സിനിമയിൽ ഉടനീളം മുഴച്ചു നിന്നിരുന്നു. മനോജ്‌ കെ ജയൻ അവതരിപ്പിച്ച പോലീസ് ഓഫീസറെ തല്ലാൻ വേണ്ടി മാത്രം മോഹൻ ലാലിനെ ഡബിൾ വേഷം അവതരിപ്പിച്ചു. ആ കഥാപാത്രം ആവിശ്യം ഇല്ലായിരുന്നു. എന്നാൽ ആ ഫൈറ്റ് വളരെ നല്ലത് ആയിരുന്നു. ഈ വിഷയത്തെ കോമേഷ്യൽ ചേരുവകൾ ചേർത്ത് സൃഷ്ടിച്ചിരുന്നു എങ്കിൽ ഫലം മറ്റൊന്നു ആയേനെ. കസ്റ്റഡിയിൽ നിന്നും പുറത്തു വരുന്ന കഥാപാത്രത്തിന്റെ ലുക്ക്‌ പൊളി ആയിരുന്നു.

മുത്തങ്ങാ വെടിവെപ്പ് സംഭവം പോലെയുള്ള വലിയ ഒരു വിഷയം കൈകാര്യം ചെയ്തിട്ടും സിനിമ തീർത്തും പരാജയം ആയത് ആ കാലത്തു വന്നിരുന്ന മീശ പിരിച്ചടി കഥാപാത്രമല്ല മോഹൻ ലാലിന്റേത് അത് കൊണ്ടാണ് സിനിമ പരാജയപെട്ടത് എന്നൊരു വാദം അന്ന് കേട്ടിരുന്നു. എന്നാൽ അങ്ങനെ അല്ല മനഃപൂർവം കൾട്ട് ആക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടയിൽ മോശമായി പോയ ഒരുസിനിമ ആയിട്ടാണ് ഫോട്ടോഗ്രാഫർ ഫീൽ ചെയ്തത്. എന്നാൽ പാട്ടുകൾ തോൽവിയെയും കാലത്തേയും അതി ജീവിക്കുകയും ചെയ്തു എന്നുമാണ് പോസ്റ്റ്.

ശരിയാണ്. ഒട്ടും ആവശ്യമില്ലാത്തൊരു ഡബിൾ റോൾ. പിന്നെ ആ റോളിന് അധികപ്പറ്റായി മറ്റൊരു നായികയും, രസതന്ത്രം, തന്മാത്ര എന്നീ സിനിമകൾ മീശപിരി സിനിമകൾ അല്ലായിരുന്നല്ലോ? ആ രണ്ടു സിനിമകളും വിജയമായിരുന്നു അതിനു തൊട്ടടുത്തിറങ്ങിയ സിനിമയായിരുന്നു ഫോട്ടോഗ്രാഫർ, ഞാൻ ഈ സിനിമ കാണാൻ പോയ സമയത്ത് കുറേ ഭാഗങ്ങൾ കട്ട് ചെയ്ത അവസ്ഥയിലായിരുന്നു. ആദ്യ പകുതി നന്നായി തോന്നിയിരുന്നു. പടം രണ്ടാമത് കാണാൻ തോന്നിയില്ല. പാട്ടുകൾ സൂപ്പർ ആയിരുന്നു എന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment