എല്ലാം ഇത്രക്കൊക്കെ ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ആ പയ്യന്റെ വ്യഗ്രത

കഴിഞ്ഞ ദിവസം ആണ് ഒരു കപ്പിൽ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. എന്നാൽ ഈ ഫോട്ടോഷൂട്ടിനെതിരെ നിരവധി വിമർശനങ്ങളും വന്നിരുന്നു. ഇപ്പോൾ ഈ ഫോട്ടോഷൂട്ടിനെ കുറിച്ച് ഡോക്ടർ അനുജ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, കുറച്ചു ലൈക്, കമെന്റ്സ് കൊണ്ടു ഞങ്ങളെ ആശീർവദിക്കു എന്നു നിലവിളിക്കുന്ന ആ പെങ്കൊച്ചിന്റെയും ചെക്കന്റെയും മനസ്സു കാണാതെ പോകരുതേ, ഓരോ സദാചാര കമ്മിറ്റിക്കാര്, നിങ്ങള് ആറാടു മക്കളെ.

അല്ല പിന്നെ, എല്ലാം ഇത്രക്കൊക്കെ ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ആ പയ്യന്റെ വ്യഗ്രത,അതാണ് ഹൈലൈറ്റ് എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ! ഫോട്ടോ പിടിത്തം അല്ല പിന്നെ പെമ്പിള്ളേരായാൽ ഇങ്ങനെ വേണം, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നൊക്കെ പറയാൻ വരട്ടെ, സ്വന്തം ശരീരം എക്സ്പോസ് ചെയ്യുന്നത് അവനവന്റെ ഇഷ്ടം എന്നിരിക്കിലും, സ്വയം താൻ ഒരു ഉപഭോഗവസ്തു മാത്രം അല്ലെന്നുള്ള തിരിച്ചറിവ് ആ പെങ്കൊച്ചിന് ഉണ്ടാകേണ്ടതായിരുന്നു.

കാറും ബൈക്കുമൊക്കെ മേടിക്കാൻ, അതിന്റെ ഫീച്ചേഴ്സ് എക്സ്പ്ലൈൻ ചെയ്യുന്ന മാർക്കറ്റിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്, കാരണം അതു എല്ലാവർക്കും (പബ്ലിക്) നു വേണ്ടിയുള്ള അറിവിലേക്കാണ്. കെട്ടാൻ പോകുന്ന പെണ്ണിന്റെ ഫീച്ചേഴ്സ് നാട്ടുകാർക്ക്‌ ബോധ്യപ്പെടുത്തിയിട്ടു എന്തിനാന്നു മനസിലാവാത്തത് എനിക്കു മാത്രമാണോ? എന്റെ ചന്തി, എന്റെ കൈ, എന്റെ പെങ്കൊച്ചു, പിന്നെ നാട്ടുകാർക്കെന്താ വിഷയം എന്ന ചോദ്യം വേണ്ട, നാട്ടുകാര് കുറെ പേരുടെ കമന്റ്റിനും ലൈക്നും ഒക്കെ വേണ്ടിയല്ലേ ഫോട്ടോ ഷൂട്ട്‌ വെറൈറ്റി, ചന്തി പിടിക്കൽ പ്രോഗ്രാം ഇതൊക്കെ കാണിച്ചോണ്ട് പടം പോസ്റ്റ് ചെയ്യുന്നതും.

ഏതായാലും വെറൈറ്റി ആകാൻ നോക്കിയതല്ലേ , കുറച്ചു കൂടി വേണമെന്നൊരു പക്ഷവും, നമ്മുടെ സംസ്‍കാരം, പിന്നാമ്പുറം ബോർ ആയെന്നു മറ്റൊരു കൂട്ടരും, എന്തായാലും പെങ്കൊച്ചുങ്ങളെ സ്വയം തിരിച്ചറിയുക,കേവലം ഭോഗവസ്തു മാത്രമല്ല നിങ്ങളുടെ ശരീരം, വ്യക്തിത്വവും അഭിമാനവും എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. വലിയ രീതിയിൽ ഉള്ള വിമർശനം തന്നെ ആണ് ഈ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

 

Leave a Comment