ക ഞ്ചാവ് വലിക്കുന്നതൊക്കെ എങ്ങനെ ഇത്ര നിസാരമായി കാണിക്കാൻ കഴിയും

സിനി ഫയൽ എന്ന ഗ്രൂപ്പിൽ ശാലിനി ശ്രീജിത്ത് എന്ന യുവതി എഴുതിയ ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പീസ് എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയതിന് ശേഷം ആണ് ആരാധിക ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ, പീസിന്റെ ട്രയ്ലർ കണ്ടപ്പോൾ ശ്രെദ്ധിച്ച കാര്യം. ട്രെയിലറിലെ പ്രധാന രംഗം ജോജുവും ആശാശരത്തും ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയൊക്കെ ഇത്രയും നിസാരമായി എങ്ങനെയാണ് നിങ്ങൾക്ക് ഗ്ലോറിഫൈ ചെയ്ത് കാണിക്കാൻ കഴിയുന്നത്. സിനിമകൾക്ക് സമൂഹത്തിനോട് കാണിക്കേണ്ട ഒരു പ്രതിബദ്ധതയുണ്ട്.

യൂത്തും കുടുംബ പ്രേക്ഷകരുമൊക്കെ കാണുന്ന സിനിമക്കുള്ളിൽ ഇത്തരം രംഗങ്ങൾ കാണിക്കുമ്പോൾ അത് കാണികളിൽ ഉണ്ടാക്കുന്ന ഇമ്പാക്ട്നെക്കുറിച്ച് എന്ത് കൊണ്ടാണ് സംവിധായകൻ ആലോചിക്കാത്തത്? കാണുന്ന ആളുകളിലേക്ക് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കുത്തിയിറക്കുന്ന ഇത് പോലെയുള്ള സിനിമകൾ തീർച്ചയായും നമ്മുടെ സമൂഹത്തിൽ നിന്നും ബഹിഷ്‌ക്കരിക്കപ്പെടേണ്ടതാണ് എന്നുമാണ് പോസ്റ്റ്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് ഗ്രൂപ്പിൽ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

അങ്ങനെയാണേൽ റേ പ്പ് സീൻ, ഒളിച്ചോട്ടം, ത ല്ല്, വെ ട്ട്, കു ത്ത്, അ വിഹിതം തുടങ്ങിയ കലാപരിപാടികൾ കൂടെ ഒഴിവാക്കി സമൂഹത്തിന് വേണ്ടി മാത്രം സിനിമകൾ എടുക്കേണ്ടിവരും. ഒരു കലാകാരന്റെ ആശയത്തേയും ആശയാവിഷ്കാരത്തേയും എന്തിന് എതിർക്കണം.‌ സിഗററ്റ് മദ്യപാനം തുടങ്ങിയവ ദൃശ്യമാദ്ധ്യമങ്ങൾ വഴി പ്രേരണചെലുത്തുന്ന് എന്ന് പറയാൻ പറ്റില്ല, നല്ല കാര്യം. പക്ഷെ മലയാള സിനിമയിൽ ഇങ്ങനെ ഓരോന്ന് വരുമ്പോ മാത്രമേ മലയാളി പ്രേക്ഷകർക്ക് പ്രതിഷേധമുള്ളൂ. അന്യഭാഷ ചിത്രം ആണെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല.

എന്റെ പൊന്നോ സിനിമയെ സിനിമ ആയിട്ട് കാണു.. ഇതൊന്ന് ഇറങ്ങട്ടെ എന്നിട്ട് തീരുമാനിച്ചാൽ പോരെ കഞ്ചാവ് സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നൊക്കെ, അയ്യോ ഇങ്ങനെ ഒന്നും പറയാൻ പാടില്ല . നമ്മൾ ചില പ്രത്യേക സിനിമകളിൽ മാത്രമേ പൊളിറ്റിക്കൽ കറക്ട്നെസ്സ് പറയാൻ പാടുള്ളൂ, ഇത്തരം രംഗങ്ങൾ സിനിമയിൽ ആവശ്യം ആയ ഘടകങ്ങൾ ആയിരിക്കാം… ചിലപ്പോ സിനിമ ഒരു നല്ല മെസ്സേജ് നൽകുന്നതും ആയിരിക്കാം… പക്ഷെ നമ്മുടെ സമൂഹത്തിലെ കുട്ടികൾ റീൽസിന്റെ കാലത്തു ജീവിക്കുന്നവർ ആണ്… അഥവാ അവർ സിനിമ മുഴുവൻ കണ്ടിരുന്നാലും ഇത്തരം രംഗങ്ങൾ മാത്രമായിരിക്കും അവരെ സ്വാധീനിക്കുക. അതു സത്യമാണ്. കാരണം റോക്കി ഭായിയെ പോലെ ആകാൻ ചില കുരുപ്പുകൾ കാണിക്കുന്നത് കാണുമ്പോൾ.

ചുരുളി കണ്ടു തെറി മാത്രം പറയുന്ന ഒരാളും ഇവിടെ ഉണ്ടാവില്ല. പിന്നെ അല്ലെ. ഇതൊക്കെ, നാളിതുവരെ സിനിമ കണ്ടിട്ട് ഈ പോസ്റ്റുകാരി (കാരൻ )എത്ര പേരെ കൊ ന്നിട്ടുണ്ട്, എത്ര പേരെ ബലാ ത്സംഗം ചെയ്തിട്ടുണ്ട് എത്ര പ്രാവശ്യം ജ യിലിൽ പോയിട്ടുണ്ട്. അതും പോട്ടേ സിനിമയിൽ കാണിക്കുന്ന നന്മയുള്ള കാര്യങ്ങൾ കണ്ട് സമൂഹത്തിന് താങ്കൾ ചെയ്ത കാരുണ്ണ്യ പ്രവർത്തികളുടെ ലിസ്റ്റ് ഒന്ന് കമ്മന്റ് ചെയ്യാമോ. ഇല്ലെങ്കിൽ തൂ ങ്ങി ചാവുന്ന രംഗങ്ങൾ കണ്ടിട്ട് താങ്കൾ തൂ ങ്ങി ച ത്തോ ഇല്ലല്ലോ. അപ്പൊ അതൊന്നും അല്ല കാര്യം ഒരാൾ കാണിക്കുന്നത് പോലെ നമ്മളും കാണിക്കണോ എന്നും നമ്മൾ എങ്ങനെ ആയിരിക്കണം എന്നും ഒക്കെ തീരുമാനിക്കുന്നത് നമ്മൾ തന്നെ ആണ്. അതിനു കലയെ കുറ്റം പറയല്ല വേണ്ടത്. സിനിമ കാണാഞ്ഞിട്ട് തന്നെ കഞ്ചാവ് വിൽപ്പനയും വലിയും ഇവിടെ നടക്കുന്നില്ലേ. എന്തിനാ സാറെ എഴുതാനറിയാഞ്ഞിട്ട് പേനയെ കുറ്റം പറയുന്നത് തുടങ്ങിയ കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment