ജോലിയും പണവും ഇല്ലാത്ത ഒരു സാധാരണക്കാരന്റെ ജീവിതം

കാവ്യ മാധവനും ദിലീപും പ്രധാന കഥാപാത്രങ്ങളിൽ എത്തി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ആണ് പിന്നെയും. അവസാനമായി കാവ്യ മാധവൻ ദിലീപ് ജോഡികൾ ഒന്നിച്ച ചിത്രം കൂടി ആണ് ഇത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഹിരൺ എൻ ആണെന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ, അടൂർ സാറിന്റെ ഒരു സാധാരണ സിനിമ. ജോലിയും പണവും ഇല്ലാത്ത ഒരു സാധാരണക്കാരന്റെ ജീവിതം. അത് വലിയ കോലാഹലമോ എഡിറ്റിംഗ് സ്‌പെഷ്യൽ എഫക്ടോ ഒരുപാട് പാട്ടുകളോ ഒന്നും പറയാൻ ഇല്ലാതെ നേർ വഴിക് കാണിച്ചു തരുന്നു. നേരെ നമ്മൾ സിനിമയിലോട്ടു അങ്ങു ചെല്ലുകയാണ്. സിനിമ എന്നൊന്നും ചിലപ്പോൾ തോന്നില്ല. ക്യാമറ ഉണ്ടെന്നു തോന്നാതെ നമ്മുടെ കണ്മുന്നിൽ നടക്കുന്ന ഒരു വീട്ടിലെ കാര്യം എന്നോക്കെ തോന്നാം. എല്ലാം ആവശ്യത്തിനു മാത്രം. ബിജിഎം പോലും പല ഇടത്തും ഒഴിവാക്കിയിട്ടുണ്ട്. പഴയ സിനിമ സ്റ്റൈലിൽ തന്നെ ആണ് ഒരു വിധ രംഗങ്ങൾ ഒക്കെ ഒരുക്കിയത്.

ന്യൂജൻ ആവിഷ്കാര രീതി അല്ല. ഒരു സാധാരണ തുടക്കത്തിൽ നിന്നും അപ്രതീക്ഷിത രണ്ടാം ഭാഗം. ഗൾഫിൽ ചെന്നു ജോലി നേടി അൽപ സ്വല്പം പണം ഒക്കെ ആയപ്പോൾ നായകന് അത്യാഗ്രഹമായി. പാവം നായകന്റെ ഒരു ദുഷ്ചിന്ത കൊണ്ടു മാത്രം അയാളുടെ ഭാര്യ കുടുംബം മുഴുവൻ ദുരന്ത പർവത്തിലേക്ക് കാൽ നീട്ടുന്നു. അച്ഛനും അമ്മാവനും അളിയനും എല്ലാവരും. നമ്മുടെ സുകുമാര കുറുപ്പിന്റെ അതേ ജീവിത കഥ. അതേ ചിന്ത. ഇൻഷുറൻസ് രീതി പോലും അത് തന്നെ. ദുല്ഖറിന്റെ “കുറുപ്പ്” ഇച്ചിരി മാസ്സ് ആയിരുന്നെകിൽ ഇവിടെയുള്ള കുറുപ്പ് ഒരു സാധാരണക്കാരൻ ആണ്.

ഒരേ കഥ രണ്ടു രീതിയിൽ എങ്ങനെ എടുക്കാം എന്നത് “കുറുപ്പും”, “പിന്നെയും” കാണുമ്പോൾ മനസിലാകും. പണത്തിനോടുള്ള ആർത്തി മനുഷ്യനെ കുടുംബവും നാടും വിട്ടു സ്വസ്ഥതയില്ലാത്ത ഇടത്തിലേക്ക് നയിക്കും. അതാണ് സത്യം. അതിന്റെ സാധാരണ ആവിഷ്കാരം ആണ് “പിന്നെയും” എത്ര പണം നേടിയാലും സ്വന്തം നാട്ടിൽ ഒരു ചായയും പരിപ്പ് വടയും പുറത്തിറങ്ങി കഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താണ് ജീവിതം.

ആജീവനാന്ത ഒളിച്ചോട്ടമാണോ ജീവിതം? കുടുംബത്തിലെ ഒരാളുടെ ഒരു തെറ്റായ തീരുമാനം കാലക്കേടിനു ഒരു കുടുംബത്തെ തന്നെ ആജീവനാന്ത ഇരുട്ടിലേക്ക് ചിലപ്പോൾ തള്ളി വിട്ടേക്കാം. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് കുടുംബത്തിലെ മറ്റംഗങ്ങൾ ആണ്. അത് തിരുത്തുക എന്നതാണ് ഏറ്റവും വലിയ ധർമം. ഇവിടെ ഈ സിനിമയിൽ അത് തിരുത്തപ്പെട്ടില്ല. അതിന്റെ ഫലം സ്വൈര്യമില്ലാത്ത കയത്തിലേക്കുള്ള മുങ്ങി താഴൽ ആണ്. സ്വസ്ഥതയാണ് പരമ പ്രധാനം. പണം പോലും അതിന് ശേഷമേ വരൂ എന്നുമാണ് പോസ്റ്റ്.

Leave a Comment