ശ്രീനിവാസൻ, ജയറാം, ഉർവശി, ഇന്നസെന്റ്, കെ പി എ സി ലളിത തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് പൊന്മുട്ടയിടുന്ന താറാവ്. തട്ടാൻ ഭാസ്ക്കരനെ മലയാളികൾ അത്രപെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വാൻ ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നെയിടിയിരിക്കുന്നത്.
സിനി ഫയൽ ഗ്രൂപ്പിൽ ബിജു ഇളമ്പാൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “പൊൻമുട്ട ഇടുന്ന താറാവ് ” ഇക്കാലത്ത് എടുത്താൽ മൂത്ത തട്ടാനേയും വെളിച്ചപ്പാടിനെയും ഹാജിയാരെയും അവതരിപ്പിക്കാൻ ഇന്നത്തെ കാലത്ത് യോഗ്യരായ കലാകാരൻമാർ ഇല്ലെന്ന സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല.
കൃഷ്ണൻകുട്ടി നായരുടെ മൂത്ത തട്ടാനായി ജാഫർ ഇടുക്കിയേയും. കരമനയുടെ മുസലിയാരായി അദ്ദേഹത്തിൻ്റെ പുത്രൻ സുധീറിനെയും, ജഗതിയുടെ വെളിച്ചപ്പാടായി നന്ദുവിനെയും ഒടുവിലിൻ്റെ പശുക്കച്ചവടക്കാരനായി അലൻസിയറിനെയും സങ്കല്പിച്ചു നോക്കൂ എന്നുമാണ് പോസ്റ്റ്. നിരവതി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
ആ സിനിമ ഇന്ന് റിലീസായാൽ 1. നാളെ സ്വർണ്ണപ്പണി ചെയ്യുന്ന സമുദായ സഭയുടെ സെക്രട്ടറിയേറ്റ് മാർച്ച്. 2. സമൂഹത്തിൽ സ്വർണ്ണപ്പണി ചെയ്യുന്ന സമുദായത്തെ അടച്ചാക്ഷേപിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോകുന്നു. 3.മനോരമ കൗണ്ടർ പോയിന്റിൽ തട്ടാൻ സ്വർണ്ണമെന്നപേരിൽ ചെമ്പ്കൊടുത്തത് ശരിയോ തെറ്റോ എന്ന വിഷയത്തിൽ കടുത്ത വാതപ്രതിവാദം. ഇങ്ങനെ എന്തെല്ലാം കോമഡികൾ സംഭവിച്ചേനെ.
ക്ഷമിക്കണം അവർക്ക് പകരം ആയി ആരെയും കാണാൻ കഴിയുന്നില്ല, സുധീർ കരമനയെ മുസ്ലിയാർ ആയി സങ്കല്പിച്ചപ്പോ മറ്റേ റഷീദ് ഇക്ക ട്രോൾസാ ആദ്യം മനസ്സിൽ വരുന്നത്, കൊള്ളാം പക്ഷെ സിനിമയുടെ പേര് ചെറുതായി ഒന്ന് മാറ്റേണ്ടി വരും സ്റ്റഫ് ഇടുന്ന താറാവ്, വേണമെങ്കിൽ പണിക്കർ ആയിട്ട് ഇന്നസെൻ്റിന് പകരം സുനിൽ സുഗതയേയും , തട്ടാൻ ഭാസ്കരൻ ആയിട്ട് ശ്രീനിവാസന് പകരം ധ്യാൻ വിനീതിനെയും , സ്നേഹലത ആയി ഉർവശിക്ക് പകരം അനുശ്രീയേയും കൊണ്ട് വരാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.