നേരുത്തെ വിവാഹം കഴിച്ചത് കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. നാടകത്തിൽ കൂടി ആണ് പൊന്നമ്മ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. അതിനു ശേഷമാണ് താരം സിനിമയിൽ അരങ്ങേറ്റം നടത്തിയത്. പടനായകൻ എന്ന ചിത്രത്തിൽ കൂടിയാണ് പൊന്നമ്മ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഇരുന്നൂറിലേറെ സിനിമകളിൽ ആണ് ഇന്ന് പൊന്നമ്മ അഭിനയിച്ചു കഴിഞ്ഞത്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം സജീവമാണ്. നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ കോമഡി ഷോകളിലും താരം പങ്കെടുക്കാറുണ്ട്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഒരു താരം ആണ് പൊന്നമ്മ ബാബു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം.

പൊന്നമ്മ ബാബുവിന്റെ വാക്കുകൾ, പൊന്നമ്മ ബാബു എന്നാണു എന്റെ പേര് എങ്കിലും പൊന്നൂസ് എന്നാണ് എന്നെ അധികം പേരും വിളിക്കുന്നത്. കുളപ്പുള്ളി ലീല ആണ് എനിക്ക് ആദ്യമായി ഈ പേരിട്ടത്. പിന്നെ മറ്റുള്ളവരും അങ്ങനെ വിളിക്കാൻ തുടങ്ങുകയായിരുന്നു. എന്നെ ഞാൻ ആക്കിയത് ഈ ഫീൽഡ് ആണ്. നാസറിന്റെ പടനായകൻ എന്ന ചിത്രത്തിൽ കൂടി ആണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ചത്. അവിടുന്നു ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്റെ പതിനാറാമത്തെ വയസ്സിൽ ആയിരുന്നു എന്റെ വിവാഹം. മൂന്നു കുട്ടികൾ ആണ് എനിക്ക്. ചറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞത് കൊണ്ട് കുട്ടികൾക്കൊപ്പം ആണ് ഞാനും വളർന്നത്.

വളരെ കഷ്ടപ്പെട്ടാണ് ഞാൻ എന്റെ മൂന്നു മക്കളെയും പഠിപ്പിച്ചത്. ഇന്ന് അവരൊക്കെ വിദേശത്ത് സെറ്റിൽ ആണ്. കുട്ടികളും കുടുംബവും ഒക്കെ ആയി അവരും അവിടെ തിരക്കിൽ ആണ്. ലോക്ക്ഡൌൺ വന്നപ്പോൾ ശരിക്കും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു എനിക്ക്. കാരണം വെറുതെ ഇരിക്കുന്ന ശീലം എനിക്ക് ഇല്ലായിരുന്നു. അങ്ങനെ ആണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ചെറിയ ചെറിയ പാചക പരീക്ഷണങ്ങൾ ഒക്കെ ആണ് ചാനലിൽ കൂടി പങ്കുവെച്ചത്. എന്നാൽ പ്രേക്ഷകർ വലിയ പിന്തുണ ആണ് എന്റെ ചാനലിന് നൽകിയത് എന്നും പൊന്നമ്മ പറഞ്ഞു.