ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള താരം ആണ് സോനാക്ഷി സിൻഹ. 2010 കാലയളവ് മുതൽ ആണ് താരം സിനിമയിൽ സജീവമാകാൻ തുടങ്ങിയത്. സിനിമയിൽ ഫാഷൻ ഡിസൈനർ ആയി എത്തിയ സോനാക്ഷി പിന്നീട് നടിയായി മാറുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം വളരെ വേഗത്തിൽ അഭിനയിച്ച് കഴിഞ്ഞത്. നടി എന്ന നിലയിൽ ബോളിവുഡിലെ സോനാക്ഷി സിൻഹയുടെ വളർച്ച വളരെ പെട്ടന്ന് ആയിരുന്നു. നിരവധി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ സോനാക്ഷി വളരെ വേഗം ബോളിവുഡിലെ തിരക്കുള്ള നടികളിൽ ഒരാളായി മാറുകയും ചെയ്തു. സിനിമ പാരമ്ബര്യത്തെ ഉള്ള കുടുംബം ആണ് സൊനാക്ഷിയുടേത് എങ്കിലും സോനാക്ഷി യാദൃശ്ചികം ആയാണ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ സൊനാക്ഷിക്കും സോനാക്ഷിയുടെ പിതാവ് ആയ ശത്രുഘ്‌നൻ സിൻഹയ്ക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം ആയ പൂജ മിശ്ര.
പൂജ താമസിക്കുന്ന അപ്പാർട്ട്മെന്റിന് മുകളിൽ ആയിരുന്നു ശത്രുഘ്‌നൻ സിൻഹയും കുടുംബവും താമസിച്ചിരുന്നത്. എന്നാൽ ശത്രുഘ്‌നൻ ദുര്മന്ത്ര വാദത്തിൽ കൂടി തന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു എന്നും മകൾ സോനാക്ഷി സിൻഹയ്ക്ക് സിനിമയിൽ അവസരം ലഭിക്കുവാൻ വേണ്ടി എന്നെ പലർക്കും കാഴ്ച വെച്ചിട്ടുണ്ടെന്നും എന്റെ ശരീരം കൊടുത്ത് നേടിയതാണ് സോനാക്ഷി തന്റെ സിനിമ കരിയറും എന്നാണ് പൂജ പറഞ്ഞത്. താൻ പലർക്കും വഴങ്ങി കൊടുത്തതിന്റെ ഫലമായാണ് സൊനാക്ഷിക്ക് സിനിമയിൽ അവസരം ലഭിച്ചത് എന്നും തന്റെ ജീവിതം മന്ത്ര വാദത്തിൽ കൂടി നശിപ്പിച്ചത് അവരുടെ പിതാവ് ശത്രുഘ്‌നൻ ആണെന്നും പൂജ പറഞ്ഞു.
എന്നാൽ പൂജയുടെ ഈ പരാമർശത്തെ എതിർത്ത് കൊണ്ട് സോനാക്ഷിയുടെ സഹോദരൻ രംഗത്ത് വന്നിരുന്നു. തങ്ങൾ ഇത്തരം ഉള്ള പ്രചാരണങ്ങളോട് പ്രതികരിക്കാറില്ല എന്നും എന്നാൽ ഇതിന് പ്രതികരിച്ചില്ലെങ്കിൽ ഞങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പലരും വിശ്വസിക്കും എന്നും പൂജയെ എത്രയും പെട്ടന്ന് ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസിക്കാൻ കൊണ്ട് പോകണ്ട സമയം ആയെന്നും ആണ് ലവ് സിൻഹ പ്രതികരിച്ചത്.