ARTICLES

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ വലിയ ഹിറ്റ് ചിത്രത്തിലെ നായിക.

സ്വിമ്മിംഗ് പൂളില്‍ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കിടക്കുന്ന നായികയെ കണ്ടാല്‍ ജലദേവതയെ പോലെ തോന്നും. അവിടെ പ്രകൃതിയുമായി അലിഞ്ഞ് ചേര്‍ന്ന് കിടക്കുമ്പോള്‍ നടിയുടെ ആഗ്രഹം മറ്റൊന്നായിരുന്നു. ഒരു ടെലിപോര്‍ട്ടര്‍ ഉണ്ടായിരുന്നു എങ്കില്‍. ടെലിപോര്‍ട്ട് ചെയ്യാനുള്ള സൂപ്പര്‍ പവര്‍ തനിക്ക് കിട്ടാനായി ഒരുപാട് ആഗ്രഹിക്കുന്നു എന്നാണ് നടിയുടെ മനസ്സില്‍. മനസ്സുകൊണ്ട് പലയിടങ്ങളിലും എത്താന്‍ കഴിയുന്ന അപൂര്‍വ്വ ശക്തി. ദൂരെ കാണുന്ന മലനിരകളിലേക്കും അതിന് താഴെയുള്ള താഴ് വാരങ്ങളിലേക്കും ഇറങ്ങിചെല്ലാന്‍ ആയിരുന്നിരിക്കണം നായിക ആഗ്രഹിച്ചത്.

എന്തായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലയാളികള്‍ക്കും പ്രിയപ്പെട്ടൊരു നായികയാണ് സ്വിമ്മിംഗ് പൂളില്‍ കിടക്കുന്നത്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തിയ ആളാണ്. അതും മലയാളത്തില്‍ അല്ല. ദുല്‍ഖര്‍ പാന്‍ ഇന്ത്യ ആക്ടറാണല്ലോ. തമിഴിലെ ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയിലെ നായിക റിതു വര്‍മ്മയാണ് ആ ജലദേവത. എന്നാല്‍ റിതുവിന്റെ ആദ്യ ചിത്രമായിരുന്നില്ല അത്. ഹൈദരാബാദ് സ്വദേശിയായ റിതും തെലുങ്കു സിനിമയിലുടെയാണ് അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രം ജൂനിയര്‍ എന്‍ടിആറും കാജല്‍ അഗര്‍വാളും പ്രധാന വേഷത്തില്‍ എത്തിയ ബാദ്ഷാ ആയിരുന്നു. എന്നാല്‍ അതില്‍ വളരെ ചെറിയൊരു വേഷത്തിലാണ് റിതു എത്തിയത്. യെവടെ സുബ്രഹ്മണ്യം എന്ന സിനിമയിലാണ് ശ്രദ്ധിക്കപ്പെടുന്നൊരു വേഷത്തില്‍ റിതു എത്തിയത്. നാനിയും വിജയ് ദേവരക്കൊണ്ടയുമായിരുന്നു പ്രധാന താരങ്ങള്‍. എന്നാല്‍ നായികയായി അരങ്ങേറിയ പീലി ചുപ്പുലു എന്ന ആദ്യ ചിത്രത്തില്‍ തന്നെ റിതു പ്രേക്ഷകരുടെ പ്രിയ നായികയായി മാറി. വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ സിനിമ തെലുങ്കിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറി.

ധനുഷ് നായകനായി വേലയില്ലാ പട്ടധാരി ടുവിലും റിതു അഭിനയിച്ചു. അതായിരുന്നു ആദ്യത്തെ തമിഴ് ചിത്രം. എന്നാല്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലാണ് പ്രധാന നായികയായി തമിഴില്‍ എത്തിയത്. സിനിമ വലിയ വിജയമാണ് തീയേറ്ററുകളില്‍ നേടിയത്. വിക്രം നായകനായി എത്തുന്ന ധ്രുവനചിത്രത്തിലും റിതു വര്‍മ്മയാണ് നായിക. ഗൗതം വാസുദേവ് മേനോനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നാനി നായക വേഷത്തിലെത്തെന്ന ടക്ക് ജഗദീഷിലും റിതു ആണ് നായിക.

Trending

To Top
error: Content is protected !!