ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് അന്ന ബെന്‍. ഇതുവരെയും മൂന്ന് സിനിമകള്‍ മാത്രമാണ് നടിയുടേതായി വന്നിട്ടുള്ളത്. എന്നാല്‍ മൂന്ന് സിനിമകളിലെ കഥാപാത്രവും മികച്ചതാക്കാനും പ്രേക്ഷക പ്രീതി നേടാനും നടിക്ക് കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായിക ആയിട്ടായിരുന്നു അന്ന ബെന്നിന്റെ അരങ്ങേറ്റം. ഷെയിന്‍ നിഗമായിരുന്നു നായകനായി എത്തിയത്. മികച്ച പുതുമുഖ നായികയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന കഥാപാത്രത്തെ തേടിയെത്തി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും കുമ്പളങ്ങി നൈറ്റ്‌സിനായിരുന്നു.
ബേബി മോള്‍ എന്ന കഥാപാത്രത്തിന്റെ നിരവധി സീനുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അതിലെ പല സംഭാഷണങ്ങളും പ്രേക്ഷകര്‍ പലയിടത്തും ഇപ്പോള്‍ ഉപയോഗിച്ച് കാണുന്നുണ്ട്. ഹെലന്‍ എന്ന രണ്ടാമത്തെ സിനിമയില്‍ റ്റൈറ്റില്‍ കഥാപാത്രമായിട്ടാണ് അന്ന ബെന്‍ എത്തിയത്. മലയാളത്തിലെ മികച്ച ഒരു സര്‍വൈവല്‍ ത്രില്ലര്‍ കൂടിയായിരുന്നു ഹെലന്‍. തിയേറ്ററുകളിലും സിനിമ വലിയ വിജയമായി. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ജൂറി പരാമര്‍ശവും അന്ന ബെന്നിനെ തേടിയെത്തി. ദേശീയ പുരസ്‌കാരത്തിലും മികച്ച നവാഗത സംവിധായകന്റെ ചിത്രമായി ഹെലന്‍ തിരഞ്ഞെടുക്കപ്പെട്ടു. കപ്പേളയായിരുന്നു അന്ന ബെന്നിന്റെ മൂന്നാമത്തെ ചിത്രം. ഒറ്റിറ്റിയില്‍ റിലീസ് ആയതിന് ശേഷമാണ് കപ്പേള കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
അഭിനയിച്ച മൂന്ന് ചിത്രങ്ങളിലേയും ചില സാമ്യതകള്‍ പലപ്പോഴും ട്രോളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. അന്ന ബെന്‍ അഭിനയിച്ച മൂന്ന സിനിമകളും പുതുമുഖ ഡയറക്ടേഴ്‌സ് ആണ് സംവിധാനം ചെയ്തത്. എന്നാല്‍ അതായിരുന്നില്ല പ്രത്യേകത. മൂന്ന് സിനിമകളിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ അന്ന ബെന്നിന്റെ കഥാപാത്രം ഒരു മുറിയില്‍ ലോക്ക് ആയി പോകുന്നുണ്ട്. ഹെലന്‍ സിനിമയില്‍ പൂര്‍ണ്ണമായും ഒരു ഫ്രീസറിനുള്ളില്‍ അകപ്പെട്ട് പോകുന്നതാണ് പ്രമേയം. ആ ഒരു സാമ്യതയുടെ പേരിലാണ് പലപ്പോഴും ട്രോളുകള്‍ നിറഞ്ഞത്. ഇപ്പോള്‍ പത്ത് വര്‍ഷമായി കാമുകിയെ ഒരു മുറിയില്‍ ആരും കാണാതെ കാമുകന്‍ ഒളിപ്പിച്ചപ്പോള്‍ അത് വീണ്ടും ചര്‍ച്ചാകാന്‍ തുടങ്ങി.
ആ സംഭവം സിനിമ ആകുന്നെങ്കില്‍ നായികയെ തേടി എവിടെയും പോകേണ്ടതില്ല എന്നുള്ള തരത്തിലാണ് ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അന്ന ബെന്നിനെ അതില്‍ നായികയാക്കണം എന്നുള്ള തരത്തില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അന്നബെന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു ഫോട്ടോയ്ക്ക് താഴെയും ഇങ്ങനെ ചില കമന്റുകള്‍ എത്തി. ടെറസ്സില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയാണ് നടി പങ്കുവെച്ചത്. ടെറസ്സില്‍ ലോക്ക് ആകുന്ന ഫിലിം ആണോ എന്നായിരുന്നു ഒരാള്‍ കമന്റില്‍ ചോദിച്ചത്. എന്നാല്‍ അതിന് മറുപടിയുമായി നടി എത്തി. ഇഷ്ടപെട്ടില്ല എന്ന തരത്തില്‍ ഹ ഹ നല്ല തമാശ എന്നാണ് അന്ന ബെന്‍ കമന്റ് ചെയ്തത്. എന്നാല്‍ അടുത്ത തവണ മാറ്റി പിടിക്കാം എന്നും കമന്റ് ഇട്ടയാള്‍ തുടര്‍ന്നു. സാറാസ് എന്ന സിനിമയാണ് അന്നബെന്നിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. സണ്ണിവെയിന്‍ ആണ് ചിത്രത്തിലെ നായകന്‍