ഇവർക്ക് ശേഷം ഇനി ആരാണെന്ന് അറിയാമോ, ഈ രീതി ശരിയല്ലേ

സിനി ഫൈൽ ഗ്രൂപ്പിൽ യുവരാജ് പ്ലാവിൻമൂട്ടിൽ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ ജനപ്രിയ നായകൻമാർക്ക് ഒരു കുഴപ്പം ഉണ്ട്. മറ്റൊരാള് പെട്ടന്ന് ആ സ്ഥാനത്തേക്ക് റീപ്ലേസ് ചെയ്യപ്പെടും. പിന്നെ പഴയ ജനപ്രിയ നായകന് പഴയത് പോലെ ജനങ്ങളെ ആകർഷിക്കാൻ പറ്റാതെ വരും.

ദിലീപ് ഏകദേശം ഫിൽഡ് ഔട്ടിന്റെ വക്കത്തു നിന്ന സമയം ആണെന്ന് തോനുന്നു നിവിൻ ശെരിക്കും കത്തി കയറിയത്. നിവിൻ പതിയെ മലയാളത്തിന്റെ ജനപ്രിയ നായകൻ ആയി മാറി. ഈ ദിലീപിന് മുന്നേ ഇവുടുത്തെ ജനപ്രിയ നായകൻ ജയറാം ആയിരുന്നു. ജയറാം-ദിലീപ്-നിവിൻ-? പതിയെ പതിയെ ടോവിനോ മലയാളികളുടെ ജനപ്രിയ നായകൻ ആയി മാറുകയാണെന്ന് തോന്നിയിട്ടുണ്ട് എന്നുമാണ് പോസ്റ്റ്.

jayaram photos 1
jayaram photos 1

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ദിലീപിന് അല്ലാതെ ഒരുത്തനും ജനപ്രിയ നായകൻ എന്നൊരു ടാഗ് ആരും കൊടുത്തിട്ടില്ലാ, അത് വേറൊരുത്തനും കിട്ടാനും പോകുന്നില്ല. നിവിനും ടോവിനോയും തല കുത്തി മറിഞ്ഞാലും ആ ഒരു ലെവലിൽ എത്താനും പോകുന്നില്ല, ദിലീപ് ന് ഒന്നും റീപ്ലേസ് ചെയ്യാൻ മാത്രം ആരും ഇതുവരെ ആയിട്ടില്ല.

ജനപ്രിയ നായകൻ എന്ന ലേബലിൽ. ദിലീപേട്ടന്റെ തട്ട് എന്നും താണ്തന്നെ ഇരിക്കും. ഒരുകാലത്ത് കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററിൽ എത്തിക്കാൻ അങ്ങേരുടെ സിനിമകൾ വഹിച്ച പങ്ക് ഒന്ന് വേറെ തന്നെ ആയിരുന്നു. പിന്നെ ജയറാംഏട്ടൻ ഒരുപരിധി വരെ 90s ന്റെ നിത്യഹരിത നായകൻ ആയിരുന്നു. പിന്നെ ഈ പറഞ്ഞേക്കുന്ന നിവിനും ടോവിയും ഒക്കെ എവിടെന്നു വന്നു എന്ന് മനസിലാകുന്നില്ല.

ഫാമിലി സപ്പോർട്ട് ഇപ്പോഴും ആർക്കാ എന്ന് ചോദിച്ചാൽ അതിന് ഒരുപക്ഷെ ഒറ്റ ഉത്തരമേ കാണുകയുളളു. അത് ദിലീപ് എന്ന് തന്നെ. അങ്ങേരുടെ പടം ഇറങ്ങിയ ഉണ്ടാവുന്ന ഓളം ഒന്നും പോസ്റ്റിൽ ഉള്ള ബാക്കി 2 പേരുടേം പടത്തിന് ഉണ്ടാവുമോ എന്ന് കണ്ടറിയണം. Tvയിൽ പോലും ദിലീപ്ന്റെ പടം വന്നാൽ വരുന്ന റേറ്റിംഗ് ഒക്കെ ഒന്നു ശ്രെദ്ധിച്ചാ. മനസിലാകാവുന്നതേ ഉള്ളു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment