സിനി ഫൈൽ ഗ്രൂപ്പിൽ ഫൈസൽ കാടാമ്പുഴ എന്ന ആരാധകൻ അഹാനയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,ദുൽഖർ സൽമാൻ നിർമ്മിച്ച് ആഹാന ക്രഷ്ണയും ഷൈൻ അഭിനയിക്കുന്ന സിനിമയണു അടി. ഈ പോസ്റ്റർ കണ്ടപ്പോൾ കുറച്ച് കാര്യങ്ങൾ ഓർമ്മ വന്നു. ഒരു സ്വകാര്യ ചാനലിൽ ഒരു പരിപാടിയിൽ നടി അന്ന രാജാൻ പറയുന്നു ” വേണമെങ്കിൽ മമ്മൂക്ക അഛനായി അഭിനയിച്ചോട്ടെ ” പിന്നെ നടന്നത് ഒരു പൊങ്കാലയായിരുന്നു അന്നയുടെ പേജിൽ.
വിശദീകരണവുമായി അന്ന ലൈവിൽ വരികയും മമ്മൂക്ക വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തെന്ന് പറയുകയും ചെയ്തു. പിന്നെ അവരെ നമ്മൾ കാണുന്നത് മധുര രാജ എന്ന സിനിമയിൽ നല്ലൊരു വേഷത്തിലാണു. കസബയിലെ ഒരു ഡയലോഗിന്റെ പേരിൽ പാർവ്വതി നേരിട്ട പൊങ്കാല നമ്മളെല്ലാവരും കണ്ടതാണു. ഡബ്ള്യ സി സി യുടെ ഒത്തൊരുമ നഷ്ടമായത് ഈ വിവാദത്തിനു ശേഷമാണു എന്നാണു എന്റെ അഭിപ്രായം. ഈ വിവാദം അവരുടെ കരിയറിനെ ബാധിച്ചു എന്ന് തോന്നുന്നു. ഇത്രയും കാലിബറുള്ള നടിയെ പിന്നെ അധികം കണ്ടില്ല മലായാളത്തിൽ.
കുറെ കാലത്തിനുശേഷം മമ്മൂക്കയുടെ പുഴുവിൽ അവർക്കും കിട്ടി അവസരം. കുറുപ്പിന്റെ ടീസർ റിലീസായ സമയത്ത് അഹാനയുടെസുഹ്രത്തിന്റെ പോസ്റ്റിനടിയിൽ കുറുമ്പ്ന്റെ തമ്പ് നെയിലിനെതിരെ ആഹാന ഒരുകമന്റ് ഇടുന്നു. കുറുപ്പ് മൂവി എന്ന പേജിൽ നിന്നും ആഹാനക്ക് മറുപടി വരുന്നു. പിന്നെ അഹാന എയറിലായിരുന്നു , അവർക്ക് കമന്റ് ഡിലീറ്റ്ചെയ്യേണ്ടിവരികയും ചെയ്തു. ദുൽഖർ ചിത്രത്തിനെതിരെ അഹാന എന്ന് ഓൺലൈൻ ചാനലുകളിൽ വരികയും ചെയ്തു.
ഈ അടുത്ത് ഏഷ്യാനെറ്റിൽ അവരുടെ ഒരു ഇന്റർവ്വ്യൂ കാണുകയുണ്ടായി ,അതിൽ അവർ പറയുന്നുണ്ട് , ആദ്യം ഉണ്ടായിരുന്ന ഭാഗ്യം ഇപ്പൊ അവിടെ പോയിന്ന് അറീല്ല , ഏഴ് വർഷം കൊണ്ട് അഞ്ചോ ആറോ സിനിമയിൽ ആണു അഭിനയിച്ചത് എന്ന്. ഇപ്പോഴിതാ അഹാനയുടെജനദിനത്തിൽ ആഹാനക്ക് ഡി ക്യൂ വിന്റെ പിറന്നാൾ സമ്മാനം. ഏതായലും അടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നല്ല അവസരങ്ങൾ അവരെ തേടിവരട്ടെ എന്നുമാണ് പോസ്റ്റ്.