കഴിവ് ഉണ്ടായിട്ടും ഭാഗ്യം ഇല്ലാതെ പോയ നടികളിൽ ഒരാൾ ആണ് അൻസിബ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് അൻസിബ. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും താരത്തിന് ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചത് മോഹൻലാൽ ചിത്രം ദൃശ്യത്തിൽ ആണ്. അൻസിബയുടെ ഒരു കരിയർ ബ്രേക്ക് ചിത്രം കൂടി ആണ് ദൃശ്യം. നിരവധി പ്രശംസകൾ താരത്തിന് ചിത്രത്തിലെ അഭിനയത്തിന് നേടി കൊടുത്തു. എന്നാൽ ദൃശ്യത്തിന് ശേഷം അത് പോലെ ഉള്ള ശക്തമായ കഥാപാത്രങ്ങൾ ഒന്നും താരത്തിന് അധികം ലഭിച്ചിരുന്നില്ല എന്ന് തന്നെ പറയാം.

വീണ്ടും അൻസിബ പിന്തള്ളപ്പെടുകയായിരുന്നു എന്നതാണ് സത്യം. വർഷങ്ങൾക്ക് ഇപ്പുറം ദൃശ്യം രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ഒരാൾ അൻസിബ ആയിരിക്കും. കാരണം ചിത്രത്തിൽ താരത്തിന് ലഭിച്ച കഥാപാത്രം തന്നെ ആണ് അതിന്റെ കാരണം. എന്നാൽ ചിത്രത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ താരത്തിന് മികച്ച വേഷം ലഭിച്ചു എങ്കിലും അതിനു ശേഷവും താരത്തിന്റെ അവസ്ഥ പഴയത് പോലെ തന്നെ ആക്കുകയായിരുന്നു എന്നതാണ് സത്യം.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് വന്ന ഒരു ആരാധകന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ദൃശ്യം 3 ഉണ്ടെന്ന് കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അൻസിബ ഹസൻ ആയിരിക്കും!! ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം വേണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷെ അൻസിബയെ സ്‌ക്രീനിൽ കാണാൻ വേറെ മാർഗമില്ലാത്തത് കൊണ്ട് ഞാനും ആ മൂന്നാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു.

എന്ത് കൊണ്ടാണ് ഈ നടിക്ക് വേണ്ടത്ര പരിഗണന മലയാള സിനിമ നൽകാത്തത്? എന്നുമാണ് പോസ്റ്റ്.  നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുകളുമായി എത്തിയത്. കഴിവുള്ള നടിമാർ ഇഷ്ടം പോലെയുണ്ട് പിന്നെ വിജയ് ബാബു വിന്റെ കേസ് ഒക്കെ പോലെ സഹകരണം വേണമായിരിക്കും ഇല്ലങ്കിൽ നല്ല ആക്ടിങ് വേണം, ഈ പെൺകുട്ടി നല്ല ആക്ടിങ് ആണ്,  തട്ടം ഇടാൻ പറഞ്ഞ സംഭവത്തിൽ പുള്ളിക്കാരി എല്ലാം ആദ്യ കാലത്ത് രൂക്ഷമായി പ്രതികരിച്ചു. അത് കുറെ പേർക്ക് ഇടയിൽ നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കി. അതും ഒരു കാരണം ആണ്.

ദൃശ്യം സിനിമയിൽ അല്ലാതെ മറ്റു പടങ്ങളിൽ കണ്ടിട്ടില്ല.ഇവർ ഒക്കെ ദൃശ്യം ഒൺലി ആക്ടര്സ് ആയിരിക്കാം(ചിലപ്പോൾ മറ്റു പടങ്ങളിൽ അഭിനയിച്ചത് ഞാൻ ശ്രേദ്ധിക്കാഞ്ഞതും ആവാം). ചിലപ്പോൾ മോഡലിംഗ് രംഗത്ത് അവർക്ക് ഉണ്ടായ തിരക്കും ഫെയിംമും ആയിരിക്കാം മറ്റു പടങ്ങൾ കമ്മിറ്റ് ചെയ്യാത്തത്, ഈ പോസ്റ്റിൽ ദൃശ്യത്തിൽ അഭിനയിച്ച റോഷൻ എന്ന നടൻ്റെ ഫോട്ടോ യും ആളുകൾ ഇട്ടട്ടുണ്ട്,അതിൻ്റെ താഴെ ആരും ഇതുപോലെ ഒരു ചോദ്യം ചോദിച്ച് കണ്ടില്ല..ഈ ചോദ്യം ഇവിടെ മാത്രം ചോദിക്കാൻ ഉള്ള ചേതോവികാരം എന്താണ് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment