മലയാള സിനിമയിൽ പല സംവിധായകരും അസിനെ ഒഴിവാക്കുന്നതാണ് തോന്നിയിട്ടുണ്ട്

സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് അസിൻ തോട്ടുങ്കൽ. മലയാളി ആണെകിൽ കൂടിയും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴിൽ കൂടി ആണ്. ഒരേ ഒരു മലയാള ചിത്രത്തിൽ മാത്രം അഭിനയിച്ച അസിൻ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. അതും അസിൻ അഭിനയിച്ചതിൽ പലതും ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. തമിഴിൽ മാത്രമല്ല, ഹിന്ദിയിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

തമിഴിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിജയ്, സൂര്യ, കമൽ ഹാസൻ എന്നീ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം മികച്ച നായിക വേഷത്തിൽ തന്നെ ആണ് എത്തിയതും. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരത്തിന്റെ കുറിച്ച് ഇപ്പോൾ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒറ്റ മലയാള പടത്തിലെ അസിൻ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ ഒരുപാട് മലയാള ചിത്രങ്ങൾ അസിൻ ചെയ്തു എന്ന ഫീൽ എനിക്ക് പലപ്പോഴും തോന്നാറുണ്ട്. നരേന്ദൻ മകൻ ജയകാന്തൻ വക എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ രണ്ടാം നായികയായി അരങ്ങേറ്റം തുടങ്ങിയ അഭിനേത്രി. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ആദ്യ തമിഴ് ചിത്രം തമിഴ് നാട്ടിലും കേരളത്തിലും വലിയ ഹിറ്റായി. എന്ത് കൊണ്ടാവും ഇവരെ മലയാളത്തിലേക്ക് സംവിധായകർ കൊണ്ട് വരാത്തത്?

ഹിന്ദിയിലെ വലിയ വിജയ ചിത്രം ഗജനി യിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി അസിൻ മാറി.തമിഴ് ഗജനിയിൽ സൂര്യയുടെ നായികയും അസിൻ ആയിരുന്നു.. വിജയ് പടം ശിവകാശി വലിയ വിജയം ആയിലെങ്കിലും “പോക്കിരി “, “കാവാലൻ “എന്നീ സൂപ്പർ ഹിറ്റ്‌ പടങ്ങളിൽ അസിൻ -വിജയ് കോബോ തകർത്തു.. കമൽഹസന്റെ കൂടെ “ദശാവാതാരം ” ചെയ്തു.

ആൾ ഈസ് വെൽ, ഖിലാടി, ബോൽ ബച്ചൻ എന്നീ ചിത്രങ്ങളിലും അസിൻ അഭിനയിച്ചു.. മലയാളസിനിമ എന്ത് കൊണ്ടാവും അസിൻ എന്ന അഭിനേത്രിയെ പരിഗണിക്കാതെയിരുന്നത്? അഭിമുഖങ്ങളിൽ മനോഹരമായി കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തി കൂടിയാണ് അസിൻ എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായും എത്തിയത്.

Leave a Comment