മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ആരാധകരുടെ ഗ്രൂപ്പിൽ അവാർഡ് ധാന രീതിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സജി പുഷ്ക്കരൻ എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ആവർത്തന ചോദ്യമാണേൽ ക്ഷമിക്കണം.മികച്ച സംവിധായകൻ സംവിധാനം ചെയ്ത പടമല്ലേ മികച്ചതാവേണ്ടത്?അതോ മികച്ച പടത്തിനും സംവിധായകനും പ്രത്യേക പുരസ്‌ക്കാരമുള്ളതു കൊണ്ടാണോ അങ്ങിനെ ഒരു നടപടി?ഒരു ചോദ്യം കൂടി _എല്ലാ പ്രാദേശിക ഭാഷയിലേയും മികച്ച ഒരു സിനിമയ്‌ക്കല്ലേ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുള്ള അവാർഡ് കൊടുക്കുന്നത്? അതോ ഓരോ ഭാഷയിലും ഓരോ അവാർഡു വീതമാണോ? എന്നാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിനു കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.
എങ്കിൽ പിന്നെ മികച്ച പടത്തിലെ സംവിധായകനും അതിലെ നടനും നടിയ്ക്കും മ്യൂസിക് ഡയറക്ടർക്കും എല്ലാം ഇതും പറഞ്ഞു അവാർഡ് കൊടുക്കേണ്ടി വരും, നല്ല കഥയും തിരക്കഥയും നല്ല അഭിനയവും ഒക്കെ ഒത്തുവന്നാൽ നല്ല സിനിമയായി. പക്ഷേ, ഒരു സംവിധായകന്റെ മികവ് കൊണ്ട് മാത്രം ഒരു സിനിമ ബെസ്റ്റ് ആയി മാറുകയാണെങ്കിൽ ആ വ്യക്തിക്ക് അല്ലേ അതിന് അർഹത?, എനിക്ക് തോന്നുന്നത് : മികച്ച രീതിയിൽ സംവിധാനം ചെയ്യുന്ന സിനിമ മികച്ച സിനിമയാകണമെന്ന് നിർബന്ധമില്ല.. മികച്ച സിനിമയായി രേഖപ്പെടുത്തുന്ന സിനിമ സംവിധാന മികവ് പുലർത്തണമെന്നുമില്ല.. ഓരോ ഭാഷയിലും കൾച്ചറുകളും രീതികളും വ്യത്യസ്ഥമായിരിക്കാം , അതു കൊണ്ടു തന്നെ ഭാഷാടിസ്ഥാനത്തിൽ പരിഗണന കൊടുക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
അതിപ്പോ നമ്മൾ കുറച്ച് പാൽപ്പായസം വച്ചിട്ട് ചിരട്ടയിൽ ഒഴിച്ചാൽ ആ ചിരട്ട മികച്ച പാത്രമാകുമോ? ഇല്ല. പായസം മാത്രമാണ് മികച്ചത്. നല്ല തിരക്കഥ നല്ല കാസ്റ്റിംഗ് നല്ല അഭിനയം പക്ഷെ ഡയറക്ഷൻ മോശം. തിരിച്ച് കുറച്ച് ആട്ടിൻകാട്ടം സ്വർണ്ണപ്പാത്രത്തിൽ കലക്കിവച്ചാൽ അതിന് മധുരം വരുമോ? എത്ര നല്ല സംവിധായകൻ ആയാലും കെട്ടുറപ്പുള്ള കഥയും അഭിനയവും ഇല്ലെങ്കിൽ സംവിധാനം മാത്രം മികച്ചതാകും എന്ന്. അടിയന്റെ ചെറിയ പുത്തീൽ തോന്നിയ കാര്യങ്ങളാ മ്പ്രാ. പുലികൾ വന്നാൽ ഞാനോടും, മികച്ച സിനിമ എന്നത് സംവിധാന മികവ് കൊണ്ട് മാത്രം മികച്ച സിനിമയാവുമോ. മോശം തിരക്കഥ വെച്ചും നല്ലൊരു സംവിധായകൻ കാഴ്ചക്കാരനെ രസിപ്പിക്കും വിധം ഒരുക്കുന്നതല്ലേ നല്ല സംവിധാനം . മികച്ച സിനിമ എന്ന് പറയുന്നത് അതിന്റെ ഉള്ളടക്കം പ്രധാനമല്ലേ, മികച്ച തിരക്കഥാകൃത്ത് ആയി അവാർഡ് നു തിരഞ്ഞെടുക്കുന്ന ആൾ എഴുതുന്ന തിരക്കഥ പോലുമല്ല മികച്ച തിരക്കഥയായി അവാർഡ് നു തിരഞ്ഞെടുക്കുന്നത് എന്ന് അറിഞ്ഞ ഞാൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.