എത്ര പുരോഗമനപരമായ സിനിമയാണ് അദ്ദേഹം മലയാളത്തിൽ ചെയ്ത് വച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസം ആണ് നയന്താരയ്ക്കും വിഘ്‌നേശ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വിവരം താരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. വിഘ്‌നേശ് ശിവൻ തന്നെ ആണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. നാല് മാസം മുൻപ് ആയിരുന്നു നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം കഴിഞ്ഞത്. അതിനു പിന്നാലെ ആണ് ഇരുവരും മാതാപിതാക്കൾ ആയ വിവരം താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അതോടെ നിരവധി ചോദ്യങ്ങളും സംശയങ്ങളും ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ അവയ്ക്ക് ഒന്നും മറുപടി കൊടുക്കാനോ പ്രതികരിക്കാനോ താരങ്ങൾ തയാറായിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ബിജിത്ത് വിജയൻ എന്ന ആരാധകൻ ആണ് ഈ വിഷയത്തെ കുറിച്ച് പോസ്റ്റ്  പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, തെന്നിന്ത്യൻ താര സുന്ദരി നയൻ താരക്കും സംവിധായകൻ വിഘ്‌നേശ് ശിവനും ഇരട്ട കുട്ടികൾ ജനിക്കുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഈ സന്തോഷവാർത്ത ഇൻസ്റ്റാഗ്രാം പേജിലൂടെയും ട്വീറ്റിലൂടെയും വിഘ്നേശ് തന്നെയാണ് പങ്കു വച്ചത്. എന്തിലും കുറ്റം കണ്ടു പിടിക്കാനും മറ്റുള്ളവരുടെ സ്വകാര്യതയിൽ കയ്യിട്ട് വിമർശിക്കാനും നമ്മൾ മലയാളികൾ പണ്ടേ മിടുക്കൻമാരണല്ലോ ഇവിടെയും പതിവ് തെറ്റിച്ചിട്ടില്ല ഈ വാർത്ത എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വിഷയം ആളിപ്പടർന്നു.

നയൻസിന്റെ വിവാഹം കഴിഞ്ഞിട്ട് നാല് മാസമല്ലേ ആയുള്ളൂ. പിന്നെ എങ്ങനാ ഇപ്പോ കുഞ്ഞു ജനിച്ചു എന്നൊക്കെയുള്ള ചോദ്യങ്ങൾ. സറോഗേറ്റ് ബേബി ആണെന്ന് മനസിലായവരിൽ ഭൂരിഭാഗം പേർക്കും അത് എന്തോ വലിയ അപരാധം ചെയ്തത് പോലെയാണ് കമന്റുകൾ ഇടുന്നത്. പ്രസവിച്ചാൽ മാത്രമേ അമ്മയാവൂ എന്ന തെറ്റിദ്ധാരണയൊക്കെ ഇനിയെന്നാണ് മാറാൻ പോകുന്നത്?

2022 ലും മലയാളികൾ സറോഗസിയെ അംഗീകരിക്കാതിരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് സിബി മലയിൽ സാറിന്റെ ദശരഥമാണ്. ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് തന്നെ എത്ര പുരോഗമനപരമായ സിനിമയാണ് അദ്ദേഹം മലയാളത്തിൽ ചെയ്ത് വച്ചിരിക്കുന്നതെന്ന് നോക്കൂ. അവസാനമായി നയൻതാരയുടെ മക്കളെ ചൊല്ലി ഫേസ്‌ബുക്കിൽ തരം താഴ്ന്ന ചർച്ചകൾ നടത്തുന്ന വസന്തങ്ങളോട് ഒന്നേ പറയാനുള്ളു. ദയവ് ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. അവരുടെ ജീവിതം അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നുമാണ് പോസ്റ്റ്.

Leave a Comment