പകുതിയിൽ ഏറെ പേർക്ക് ഇപ്പോഴും ഈ സിനിമയുടെ അർഥം മനസ്സിലായിട്ടില്ല

മോഹൻലാലിന്റെ മികച്ച സിനിമകളിൽ ഒന്നാണ് ഗുരു. 1997 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെ ആണ്. മോഹൻലാലിനെ നായകനാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഈ സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, കാവേരി, സിതാര, ശ്രീ ലക്ഷ്മി, എൻ എഫ് വര്ഗീസ്, മുരളി, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയ വലിയ ഒരു താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

വ്യത്യസ്തമായ പ്രമേയവുമായി വന്ന ചിത്രം നിരവധി പുരസ്‌ക്കാരവും സ്വന്തമാക്കി. കാഴ്ചയില്ലാത്തവരുടെ ലോകത്തെ പറ്റി കാണിച്ച ചിത്രം പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോകുകയായിരുന്നു. മോഹൻലാൽ മികച്ച അഭിനയം കാഴ്ച വെച്ച സിനിമകളിൽ ഒന്നായ ഗുരു ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ മുന്പന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുത്തി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷബാന ഫൈസൽ എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഗുരു കണ്ടിട്ടുണ്ടോ. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഓസ്കാർ നോമിനേഷൻ പരിഗണിച്ച സിനിമ. സംഗീതവും എടുത്തു പറയേണ്ട ഒന്നാണ് പണ്ട് കാണുമ്പോൾ എനിക്ക് തീരെ ഇഷ്ടമല്ലാത്ത സിനിമകളിൽ ഒന്നായിരുന്നു. ആദ്യഭാഗം എന്ത് ബോറായിരുന്നു. എന്നാൽ ഇന്ന് കാണുമ്പോൾ ഓരോ വാക്കുകൾക്കും ഓരോ ഫ്രെയിംമുകൾക്കും എനിക്ക് അർത്ഥം കാണാൻ സാധിക്കുന്നുണ്ട്.

ഇലാമ എന്ന പഴം ഓർക്കുന്നുണ്ടോ. അതിൽ രമണകൻ നായകനായ രഘുരാമ ന്റെ അടുത്ത് ഇലാമ പഴത്തിന്റെ കുറിച്ച് വിവരിക്കുന്നുണ്ട്. കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന സ്വാദ് ഉള്ള പഴം എന്ന്. എന്നാൽ പഴത്തിന്റെ ഉള്ളിലുള്ള കൈപ്പുള്ള കുരു കഴിച്ചാൽ മരണവും സംഭവിക്കുമാത്രെ ശരിക്കും മതം എന്ന ഇലാമ പഴം. അതിന്റെ അനാചാരവും അന്തവിശ്വാസവും, വർഗീയതയും ആയ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചികരമായ പുറം ഭാഗം.

എന്നാൽ അതിന്റെ ആഴങ്ങളിലേക് ഇറങ്ങിയാൽ കൈപുള്ള സ്നേഹവും സഹോദര്യവും ഉള്ള സുന്ദര കാഴ്ചകളിലേക് മടങ്ങാം. ഇത്രയും ബ്രില്യന്റ്, ആയ ഒരു ഇന്ത്യൻ സിനിമ കാണുക്കുന്നവർക് ലൈഫ് ടൈം സെറ്റിൽമെന്റ്. എന്റെ ഒരു അഭിപ്രായത്തിൽ 5 മുതൽ +2 വരെ എല്ലാ വർഷവും കുട്ടികളെ ഈ സിനിമ കാണിക്കണം.വളർന്നു വരുന്ന ജനത എങ്കിലും അക്രമ, വർഗീയ സമൂഹത്തിൽ നിന്നും രക്ഷപെടട്ടെ. രാജീവ്‌ അഞ്ജലിന്റ സംവിധാനം ഇളയ രാജയുടെ സംഗീതം എന്നുമാണ് പോസ്റ്റ്.

Leave a Comment