തൊണ്ണൂറുകളിലെ സിനിമകളിൽ തുടർച്ചയായി നായക സ്ഥാനത്ത് നിന്നിരുന്നവർ

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായകന്മാർ ആയിരുന്നു മുരളി, ബാബു ആന്റണി, മനോജ് കെ ജയൻ എന്നിവർ. ഇവർ എല്ലാം തന്നെ തൊണ്ണൂറുകളിലെ മലയാള സിനിമയിൽ നായക വേഷങ്ങളിൽ തിളങ്ങിയവർ ആയിരുന്നു. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോഴേക്കും ഇവർ എല്ലാം തന്നെ നായക സ്ഥാനത്ത് നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. മുരളി നായക വേഷങ്ങളിൽ നിന്ന് പ്രാധാന്യമുള്ള മറ്റുവേഷങ്ങളിലേക്ക് മാറുകയായിരുന്നു. അടുത്ത സുഹൃത്ത്, അച്ഛൻ തുടങ്ങിയ കഥാപാത്രങ്ങൾ ആയിരുന്നു പിന്നീട് മുരളിക്ക് ലഭിച്ചത്. ബാബു ആന്റണിയുടെ അവസ്ഥയും ഇതിന് സാമാനം ആയിരുന്നു.

ആക്ഷൻ രംഗങ്ങൾ മനോഹരമായി ചെയ്തത് കൊണ്ട് തന്നെ ബാബു ആന്റണി വില്ലൻ കഥാപാത്രങ്ങളിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഈ പാറ്റേർണിൽ ഒരുപാട് കാലം ഒന്നും ബാബു ആന്റണി സിനിമയിൽ തുടരാതെ അമേരിക്കയിലേക്ക് പോകുകയും അവിടെ സ്ഥിര താമസം ആക്കുകയും ആയിരുന്നു. മനോജ് കെ ജയൻ ഇന്നും മലയാള സിനിമയിൽ ഉണ്ടെങ്കിലും നായക വേഷങ്ങൾ ഒന്നും തന്നെ താരത്തെയും തേടി എത്തുന്നില്ലായിരുന്നു. സഹനടന്റെയും വില്ലന്റെയും ഹാസ്യ താരത്തിന്റെയും എല്ലാം വേഷങ്ങൾ ആണ് മനോജ് കെ ജയനും ഇന്ന് മലയാള സിനിമയിൽ ചെയ്യുന്നത്.

അതും അത്ര സജീവമായി ഒന്നും സിനിമ മനോജ് കെ ജയൻ ചെയ്യുന്നില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ ഈ വിഷത്തിൽ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നവാസ് എം കെ വല്ലപ്പുഴ എന്ന ആരാധകൻ ഇവരെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, 90 കളിൽ നായകന്മാരായി തുടർച്ചയായി സിനിമകൾ ചെയ്തിരുന്നവർ. പിന്നീട് എങ്ങനെയാണ് ഇവർ നായക സ്ഥാനത്തു നിന്ന് പിൻ തളപ്പെട്ടത് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

എല്ലാവരും മികച്ചവർ തന്നെ.പക്ഷേ ഓരോരുത്തർക്കും അവരുടേതായ നേരവും കാലവും ഉണ്ട്, ഭരതൻ്റെ ചിത്രങ്ങളിൽ മനോജ് കെ ജയന് നല്ല റോളുകൾ കിട്ടിയിരുന്നു, ബാബു ആന്റണിയുടെ കമ്പോളം,സ്ട്രീറ്റ്, ദാദ,ചന്ത,രാജകീയം എന്നിവയൊക്കെ കണ്ടു കയ്യടിച്ച തൊണ്ണൂറുകൾ, മനോജ് കെ ജയൻ-മുരളി നല്ല കോമ്പിനേഷനായിരുന്നു, മികച്ച അഭിനയ പ്രതിഭകൾ തന്നെയാണ് മുരളിയും, മനോജ് കെ ജയനും. ഒരു നടൻ നായകനായില്ലെങ്കിൽ എന്താണ് കുഴപ്പം. തിലകൻ നായകനാകാത്തത് പുള്ളീടെ കുറവാണോ? നായകൻ എന്നത് തന്നെ ഒരു മാർക്കറ്റിങ് ഫാക്റ്ററാണ്. എല്ലാ പ്രേക്ഷകരേയും അഭിനയത്തേക്കാൾ ഉപരി രൂപം കൊണ്ടും ഭാവം കൊണ്ടും തൃപ്തിപ്പെടുത്താനായലെ സ്ഥിരമായി നായകനാവാനാകൂ. ഒന്ന് രണ്ട് പടം തിരക്കഥ കൊണ്ടും ഡയറക്ഷൻ കൊണ്ടും മികച്ചതായകൊണ്ട് അതിലഭിനയിച്ച നായക നടന് എങ്ങിനെ കൊമേഷ്യൽ സൂപ്പർ സ്റ്റാർ ആവാൻ കഴിയും.

മുരളി നായകവേഷം ചെയ്തത് തീർത്തും വാണിജ്യ സ്വഭാവമുള്ള സിനിമകളിലല്ലല്ലോ. അങ്ങനെയുളള സിനിമകൾ പിന്നെ ഉണ്ടായില്ല. അത്രയേയുള്ളു. അല്ലാതെ സാമ്പത്തിക പരാജയം കൊണ്ടല്ല. ഇവിടെ പറഞ്ഞ കാലത്തിനുശേഷമാണെന്നു തോന്നുന്നു മുരളി നായകനായി നെയ്ത്തുകാരനിലും പുലിജന്മത്തിലും മറ്റും അഭിനയിച്ചത്. ജീവിച്ചിരുന്നെങ്കിൽ അത്തരം സിനിമകളിൽ അദ്ദേഹത്തെ വീണ്ടും പ്രധാന നടനായി കണ്ടേനെ, മനോജ്‌ k ജയൻ ഒക്കെ ആ കാലത്ത് ഭയങ്കര തിരക്കുള്ള നടൻ ആയിരുന്നു. ഒരു പോലീസ് അധോലോക മാസ് റോൾ ചെയ്യാതെ സൂപ്പർ സ്റ്റാർ ആവാൻ ബുദ്ധിമുട്ടാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment