എന്ത് കൊണ്ടാണ് കനിഹയെ ‘അമ്മ വേഷങ്ങളിൽ മാത്രം ഒതുക്കുന്നത്

സിനിമ പ്രേമികളുടെ ഫേസ്ബുക്ക് പേജ് ആയ സിനി ഫയലിൽ നടി കനിഹയെ കുറിച്ച് ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, സങ്കടം ഉണ്ട്.. കനിഹയെ അമ്മ വേഷങ്ങളിൽ ഒതുക്കുന്നതിൽ കനിഹാ ഫാൻ എന്ന രീതിയിൽ നല്ല സങ്കടം ഉണ്ട്.. പാപ്പനിൽ ഗോകുൽ സുരേഷിന്റെ അമ്മ വേഷം. ബ്രോ ഡാഡിയിൽ കല്യാണി പ്രിയദർശന്റെ അമ്മ വേഷം.. സി ബി ഐ -5 ഇൽ പ്രതാപ് പോത്തന്റെ ഭാര്യ.. ഇങ്ങനെ പ്രായമായ വേഷങ്ങളിൽ ഒതുങ്ങണ്ട നടിയാണോ കനിഹാ? എന്നുമാണ് യുവാവിന്റെ പോസ്റ്റ്. ഒരു കാലത്ത് നായിക വേഷങ്ങളിൽ തിളങ്ങി നിന്ന നടിയാണ് കനിഹ. ആ താരം ഇപ്പോൾ നായികയുടെയും നായകന്റെയും ഒക്കെ ‘അമ്മ വേഷങ്ങളിൽ എത്തുന്ന രീതിയോട് ആണ് ഈ പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തുന്നത്. കനിഹ ഒരു influential actress ആയിരുന്നില്ല ഒരിക്കലും. ഒരുപാട്‌ നടിമാർ കനിഹയെപോലെ വന്നു പോയി. പക്ഷെ കനിഹ യെ ഇന്നും സ്ക്രീനിൽ കാണുന്നതിനു കാരണം അവർ ഫ്ലെക്സിബിൾ ആയത്‌ കൊണ്ടാണു. സിനിമയില്ലാതെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ നല്ലതാണു മുഖം പബ്ലികിനെ ഫമിലിയർ ആക്കുന്നത്‌. കിട്ടുന്ന മുറയ്ക്ക്‌ അമ്മ വേഷം അല്ലാത്ത റോളുകളും ചെയ്യാം. Her choice is good, അവർ plastic surgery ഒക്കെ ചെയ്തിട്ട് ഇനി വരട്ടെ അപ്പോൾ നായിക വേഷം കൊടുക്കും, പിന്നെ പ്രായം ആകുമ്പോ അമ്മ ‘അമ്മ വേഷം അല്ലാതെ l P സ്കൂളിൽ പഠിക്കുന്ന കുഞ്ഞിന്റെ വേഷം കൊടുക്കാൻ പറ്റില്ലല്ലോ പിന്നെ ഒരു അമ്മ വേഷം ഉണ്ട് ചെയ്യാൻ താല്പര്യം ഉണ്ടോ എന്നാകും പുള്ളിക്കാരിയോട് ചോദിച്ചിട്ടുണ്ടാവുക ഈ പ്രായത്തിൽ ഇത്രയും നായികമാരും മറ്റും ഉള്ള മലയാളം ഇന്റസ്ട്രിയിൽ ഇത് തന്നെ കിട്ടിയല്ലോ എന്നാകും പുള്ളിക്കാരിക്ക് മൻഷമ്മാര്ട ഓരോ സങ്കടങ്ങളെ.

അവർ സ്വമനസ്സാലെ ചെയ്യുന്നതല്ലേ,കഥയും ക്യാരക്ടറുമെല്ലാം അറിഞ്ഞ ശേഷം..അല്ലാതെ ആരും അവരെ നിർബന്ധിച്ചിട്ടോ അല്ലെങ്കിൽ സാമ്പത്തികപരാധീനതയേ തുടർന്നോ ഒന്നും ചെയ്യുന്നതല്ലല്ലോ..അപ്പോൾ പിന്നെ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല..നായികവേഷങ്ങളിൽ മാത്രമേ അഭിനയിക്കൂ എന്ന് പറഞ്ഞിരുന്നാൽ,,തന്നെ പോലൊരു നടിക്ക് ഇൻഡസ്ട്രിയൽ നിലനിൽപ് ഉണ്ടാകില്ല എന്ന തിരിച്ചറിവ് കൊണ്ട് കൂടി ആയിരുന്നിരിക്കണം ഇങ്ങനെ ഒരു Move അവർ എടുത്തത്..ഒരുപാട് നടികൾ നായികവേഷത്തിന് മത്സരിക്കുന്ന മലയാളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ അത് കൊണ്ട് തന്നെ അവർ എടുത്ത തീരുമാനം തെറ്റാണെന്ന് Personaly എനിക്ക് തോന്നുന്നില്ല പിന്നെ സിനിമയിൽ അവസരം കുറഞ്ഞത് കൊണ്ടാണോ എന്തോ,അവർ Sun TVയിലെ എതിർനീച്ചൽ എന്ന സീരിയലിലും കുറേ കാലമായി പ്രധാനവേഷത്തിൽ അഭിയിക്കുന്നുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.