അവൾക്ക് ഭംഗിക്ക് ഒരു പൊട്ടും കണ്മഷിയും തന്നെ ധാരാളം ആയിരുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി നായികയായി അരങ്ങേറ്റം കുറിച്ച താരം അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. ഇന്നും പ്രേഷകരുടെ ഇഷ്ട്ട നായികമാരുടെ ലിസ്റ്റിൽ മുൻ പന്തിയിൽ തന്നെ ആയിരിക്കും കാവ്യ മാധവന്റെ സ്ഥാനം. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നല്ല കഥാപാത്രങ്ങൾ ചെയ്യാനും കാവ്യയ്ക്ക് അവസരം ലഭിച്ചു. വിവാഹിത ആയതിൽ പിന്നെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. ഇപ്പോൾ തന്റെ കുടുംബവുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുകയാണ് കാവ്യ. ഇപ്പോഴിതാ കാവ്യ മാധവന്റെ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

കുറിപ്പ് ഇങ്ങനെ, പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും അക്കാലത്ത് യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ള ഒരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ.അവൾക്ക് ഭംഗിക്ക് ഒരു പൊട്ടും കണ്മഷിയും തന്നെ ധാരാളമായിരുന്നു എന്നുമാണ് പോസ്റ്റ്. എന്നാൽ ഈ വാക്കുകൾ അംഗീകരിച്ച് കൊണ്ട് നിരവധി ആരാധകർ ആണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കാവ്യയുടെ സൗന്ദര്യത്തെ പ്രശംസിച്ച് കൊണ്ട് വരുന്നവരുടെ എണ്ണം കുറവല്ല എന്നതിനൊപ്പം ഈ പോസ്റ്റ് മഞ്ജു വാര്യരെ താഴ്ത്തി കെട്ടുക കൂടി ആണ് ചെയ്തിരിക്കുന്നത്. മഞ്ജു കുട്ടിയുടുപ്പിട്ടും പ്ലാസ്റ്റിക് സർജറി ചെയ്തുമാണ് സൗന്ദര്യം നിലനിർത്തുന്നത് എന്ന ഒരു സംസാരം വിമർശകർക്ക് ഇടയിൽ ഉണ്ട്. ഓരോരുത്തർ അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. അതിനു നിങ്ങൾ എന്തിനാ കടിപിടിപ്പിക്കാൻ നടക്കുന്നത്. Comments വായിച്ചു നോക്കിയാൽ അറിയാമല്ലോ ആരാണ് ശരി. ആരെയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് എന്ന്. വഴിയിൽ ഉപേക്ഷിച്ചു പോയവനെ പറ്റി ഒരക്ഷരം ഉരിയാടാതെ സ്വയം കഷ്ടപ്പെട്ട് പടുത്തുയർത്തിയ ജീവിതം കണ്ടിട്ട് അസൂയപ്പെടുകയല്ല വേണ്ടത്. അവരെ പോലെ തന്റേടമായി, ഒരു ചീത്തപ്പേരും കേൾപ്പിക്കാതെയുള്ള ജീവിതം കണ്ട് പഠിക്കുവാൻ ഇതേപോലെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടുപോയ സ്ത്രീകൾക്ക് ഒരു പ്രചോദനം ഉണ്ടാകട്ടെ എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

പ്ലാസ്റ്റിക്ക് സർജറിയും കുട്ടിയുടുപ്പും അഭിനയിക്കുന്ന കഥാപാത്രത്തിന്റെ എന്നാൽ തോളിൽ ഇരുന്നിട്ട് ചെവി കടിച്ചിട്ടില്ല സൗന്ദര്യം ഉണ്ടെങ്കിൽ മനസിൽ വെക്കണം ഇപ്പം ആ സൗന്ദര്യം ശാപമായില്ലെ, അതു കൂടാതെ കണ്ടവരുടെ ഭർത്താവിനെ സ്വന്തം ആക്കാൻ ഉള്ള കഴിവും. മിടുക്കി ആണ്, അസൂയപ്പെട്ടിട്ടെന്താ പ്രയോജനം മഞ്ജു ചേച്ചിക്ക് ഏതു ഡ്രെസ്സും ചേരും, വേറെ ഒരാളുടെ ജീവിതം തകർത്തിട്ട് ഉരലിനു കൈയുംകാലും വച്ചപോലെ ഇരുന്നിട്ട് എന്ത് കാര്യം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.