കാവ്യ മാധവനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സംവിധായകർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായിക ആണ് കാവ്യ മാധവൻ. ഇടതൂർന്ന മുടിയും വിടർന്ന കണ്ണുകളും കാവ്യ മാധവനെ എന്നും മറ്റുള്ള നടികളിൽ നിന്നും എന്നും വ്യത്യസ്ത ആക്കിയിരുന്നു. നിരവധി പുരുഷന്മാരുടെ സ്വപ്ന സുന്ദരി ആയിരുന്നു കാവ്യ. നിരവധി ചിത്രങ്ങളിൽ ആണ് കാവ്യ നായികയായി എത്തിയത്. ഇന്നും മലയാള സിനിമയിൽ കാവ്യ മാധവനോളം കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ കാവ്യ മാധവന്റെ ആരാധകരുടെ ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ്  ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, ‘സത്യമാണത് മലയാള സിനിമയില്‍ ഇത്രയധികം അണ്ടര്‍റേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ കാവ്യ മാധവന്‍ കൂടിയായിരുന്നു. ഏതൊരു സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി.

വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വേദനാജനകമാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്  എന്നുമാണ് കാവ്യാമാധവൻ ഫാൻസ്‌ ഗേൾ ഗ്രൂപ്പിൽ പറയുന്നത്. എന്നാൽ ഈ പോസ്റ്റിന് നിരവധി വിമർശനങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മോശം കമെന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അവിഹിതത്തിന് സർക്കാർ തലത്തിൽ ഇതുവരെ അംഗീകാരം കൊടുത്തിട്ടില്ല… അപ്പോൾ ഇപ്പോഴും അതിന് അവിഹിതം എന്ന് തന്നെ ആണ് പറയാറ്, അയ്യോ ആൾ ഇന്ത്യ പെർമിറ്റ് അല്ലേ, ഒരു നല്ല നടിയാന്ന് വിചാരിച്ചിരുന്നു, പക്ഷേ ഇതുപോലെ ആണെന്ന് വിചാരിച്ചില്ല, ഞാൻ എന്നെ തന്നെ അടിക്കണം എന്റെ ചെരുപ്പുകൊണ്ട്.

അവളെ ഒരുത്തൻ വിവാഹം കഴിച്ചിട്ടും അവൾ അവനെ ഉപേക്ഷിച്ചു വന്നിട്ട് വേറൊരു പുരുക്ഷന്റെ കുടുംബ ജീവിതം കലക്കി അവനെ ദർത്ത വാക്കി വച്ചു കൊണ്ടിരിക്കുന്നു അപാര കഴിവാണ് ആർക്കും അസൂയ ഉണ്ടാവും ശരിയാണ്, അതിസുന്ദരിയാണ് പക്ഷേ ഒരു കുടുംബം തകർത്തു നല്ലൊരു സ്വഭാവമാണ് ഒരു പെൺകുട്ടിയെ സുന്ദരിയാക്കുന്നത് സുന്ദരി ആയിട്ട് ദുഷ്ടത്തരം ചെയ്താൽ അവർ സുന്ദരിയല്ല, തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് ഈ പോസ്റ്റിൽ വരുന്നത്.