പ്രധാന താരങ്ങളായി കുഞ്ചാക്കോ ബോബനും ജയസൂര്യയും കാവ്യയും എത്തിയിട്ടും ചിത്രം പരാജയപെട്ടു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് കിലുക്കം. പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 1991 ൽ ആണ് പുറത്ത് ഇറങ്ങിയത് എങ്കിലും എന്നും പ്രേക്ഷകർ ആരാധനയോടെ കാണുന്ന ചിത്രം കൂടി ആണ് ഇത്. മോഹൻലാലിനെ കൂടാതെ ജഗതി, തിലകൻ, ഇന്നസെന്റ്, രേവതി, മുരളി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിന് ഉണ്ട്. നിരവധി ആരാധകരെ ആണ് ചിത്രം ഇത്ര നാളുകൾ കൊണ്ട് സ്വന്തമാക്കിയത്. ചിത്രം പുറത്തിറങ്ങി ഇത്ര വര്ഷം ആയിട്ടും ഇന്നും റിപ്പീറ്റഡ് വാല്യൂ ഉള്ള ചിത്രം കൂടി ആണ് കിലുക്കം.

വലിയ വിജയം തന്നെ ആണ് ചിത്രം തീയേറ്ററിലും സ്വന്തമാക്കിയത്. ഒരു വർഷത്തിൽ കൂടുതൽ തിയേറ്ററിൽ ഓടിയ ചിത്രം അത്രയും നാലും മണ്ണായാല സിനിമയ്ക്ക് ലഭിച്ച എല്ലാ റെക്കോര്ഡുകളെയും പിന്തള്ളി മികച്ച കളക്ഷൻ ആണ് നേടിയത്. എന്നാൽ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം 2006 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. പ്രധാന താരങ്ങളായി കുഞ്ചാക്കോ ബോബനും ജയസൂര്യയും കാവ്യ മാധവനും ആണ് എത്തിയത്. എന്നാൽ ആദ്യ ഭാഗത്തിന് വിപരീതമായി രണ്ടാം ഭാഗം വൻ പരാജയം ആയി മാറുകയായിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു ചോത്യം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കിലുക്കം വിജയിച്ചിട്ടും അതിന്റെ രണ്ടാം ഭാഗം എങ്ങനെ പരാജയപെട്ടു എന്നാണ് ചോത്യം. നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. കാവ്യാ യുടെ ഓവർ ആക്ടിങ്ങും മോശം സ്ക്രിപ്റ്റും, കുറെ തറ കോമഡി മാത്രം. തിരക്കഥ മോശം. ലാലേട്ടന് പോലും നല്ല ഒരു ഡയലോഗ് ഇല്ല പിന്നെ കാവ്യാ. കാവ്യാക്ക്‌ പകരം മീര ജാസ്മിൻ ആയെങ്കിൽ കുറച്ചു എങ്കിലും നന്നായേനെ. അതിലെ എല്ലാവരും നല്ല അഫിനയം കായ്ച്ച വച്ചത് കൊണ്ട്.

കിലുക്കം എന്ന സിനിമയുടെ നേരെ വിപരീതം ആയിരുന്നു രണ്ടാം ഭാഗം, നായകൻ ലാലേട്ടൻ അല്ലാത്തത് കൊണ്ട്. ലീഡ് റോൾ ലാലേട്ടൻ ആയിരുന്നെങ്കിൽ വിജയിച്ചേനെ, പരാജയപ്പെടാൻ ഒരേഒരു കാരണമേ ഉള്ളു. “അങ്ങനെ ഒരു പടം ഉണ്ടാക്കി റിലീസ് ചെയ്തു.” അത് ഒരിക്കലും ചെയ്യാൻ പാടില്ലാരുന്നു, മെയിൻ റീസൺ കാവ്യയുടെ ഒറിജിനൽ തൊലിഞ്ഞ സൗണ്ട്, അതൊക്കെ ഒരു സിനിമയാണോ. കിലുക്കത്തിന്റെ പേര് കൂടി കളയാനായിട്ട്, കാവ്യ രേവതി ആവാൻ നോക്കി. മൊത്തത്തിൽ ബോർ ആയിരുന്നു എന്നത് മറ്റൊരു കാര്യം.

അത് ഏതു സിനിമയോ , ഏതു മേഖല ആയാലും ഒരു ജനപ്രിയമായ സിനിമയോ ആൾക്കാരോ ആണെങ്കിൽ, അവർക്ക് പകരം വരുന്നവർ, അല്ലെങ്കിൽ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നവരെ ജനങ്ങൾ അക്സപ്റ്റ് ചെയ്യില്ല എന്നതു തന്നെ ഒരു കാര്യം.. അവർ എത്ര തന്നെ നല്ലതായാലും, ഒരു കംപാരിസൺ അവിടെ ഉണ്ടാകും.. പിന്നെ ഈ സിനിമയെ സംബന്ധിച്ച് സ്ക്രിപ്റ്റ് ആൻഡ് ആക്ടിംഗ് വളരെ മോശമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ ചോത്യത്തിനു വരുന്നത്.

Leave a Comment