കുഞ്ചാക്കോ ബോബന്റേത് മനഃപൂർവം ആയൊരു മാറ്റം ആണ്

കഴിഞ്ഞ ദിവസം ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട് ചിത്രത്തിന്റെ ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയത്. ചാക്കോച്ചന്റെ നൃത്തം ഉൾപ്പെടുത്തിയ ഗാന രംഗം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ കുറിച്ചുള്ള ഒരു ആരാധകന്റെ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ കുഞ്ചാക്കോ ബോബനെ കുറിച്ച് വന്നിരിക്കുന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രഗീത്ത് ആർ നായർ എന്ന ആരാധകൻ ആണ് പോസ്റ്റ് കുറിച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ, മാറ്റങ്ങൾ വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.. ഇല്ലെങ്കിൽ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ചു പോകുമെന്ന് ഉറപ്പായിരുന്നു.

അന്ന് എനിക്ക് ചെയ്യാനായി പറ്റാത്തിരുന്ന കാര്യങ്ങൾ ആൾക്കാർ പറഞ്ഞിരുന്നത് ഹ്യൂമർ അല്ലെങ്കിൽ നെഗറ്റീവ് ആയിട്ടുള്ള സംഭവങ്ങൾ ഇപ്പൊ അതെല്ലാം ഒന്നുങ്കിൽ എൽസമ്മയിലെ പാലുണ്ണിയിലൂടെ ട്രാഫിക്കിലെ എബലിലുടെയുമൊക്കെ എനിക്ക് മാറ്റാൻ സാധിച്ചു. പുള്ളിപുലി ആട്ടും കുട്ടിയും റൊമൻസുമെല്ലാം ഹ്യൂമറിന്റെ എലമെന്റ് ഭയങ്കരമായിട്ടുണ്ട്..ഞാൻ പറയുന്ന തമാശകൾക്കൊക്കെ ആളുകൾ ചിരിച്ചിട്ടുണ്ട്.അത്യാവശ്യം ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളും കാര്യങ്ങളുമുളള ട്രാഫിക്, സീനിയേഴ്‌സ്, വേട്ട പോലുളള സിനിമകളും സംഭവിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്‍ ഇതിനുമുന്‍പ് ചെയ്തിട്ടില്ലാത്ത ചലഞ്ചിങ് ആയിട്ടുളള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ സാധിച്ചു. അത് മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ ഭാഗമായിട്ടുളളത് തന്നെയാണ്” മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ തന്നെ ആണ് കുഞ്ചാക്കോ ബോബൻ..പലതവണ റിപീറ്റ് അടിച്ചു കണ്ടിരുന്നു പോയി ഈ പാട്ടും പുള്ളിയുടെ സ്റ്റെപ്പുകളും എന്നുമാണ് പോസ്റ്റ്.

അമ്പലത്തിൽ ഉത്സവം സമയത്തെ ഗാനമേളയിലെ സ്ഥിരം കാഴ്ച. ചാക്കോച്ചൻ ജീവിക്കുന്നു കഥാപാത്രമായ്, ഇതിൻ്റെ ഒറിജിനൽ സോങ്ങിൽ മമ്മൂട്ടിയുടെ ആ വയലിനിസ്റ്റ് & പാട്ടുകാരൻ പെർഫോമൻസാണ് ഇന്നും എന്നും മനസിൽ വരുന്നത്. സത്യത്തിൽ ആ പാട്ടിൽ മമ്മൂട്ടി എന്നയാൾ ഇല്ല, ഓൺ റിപീറ്റ് മോഡ്. ഇതുപോലെ കൊറേ ഐറ്റം ണ്ടാവും ഉത്സവങ്ങളിൽ, അപ്പൊ ഇത് ശരിക്കും പുള്ളി ആയിരുന്നു ല്ലേ. ആരുടെയൊക്കെയോ സ്റ്റാറ്റസ്സിൽ കണ്ടപ്പോ ഏതോ കല്യാണവീട്ടിൽന്നൊ മറ്റോ പുള്ളിയെ പോലുള്ള ഒരാള് വൈറൽ ആയെന്നാ വിചാരിച്ചേ, നന്നായി ഡാൻസ് ചെയ്യുന്നൊരാൾക്ക് അതു മാറ്റിവച്ചു ഇതു പോലെ ചെയ്യുന്നത് ശരിക്കും ബുദ്ധിമുട്ടാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.