ഓൺലൈൻ പരസ്യത്തിൽ അഭിനയിച്ചത്തിൽ ഇപ്പോൾ ദുഖിക്കുന്നു എന്ന് ലാൽ

നിരവധി താരങ്ങൾ ആണ് റമ്മി ഗെയിം പ്രോത്സാഹിപ്പിച്ച് കൊണ്ടുള്ള പരസ്യങ്ങളിൽ അഭിനയിച്ചത്. എന്നാൽ ഈ ഗെയിം പല സ്ഥലങ്ങളിലും വലിയ രീതിയിൽ ഉള്ള സാമ്പത്തിക നഷ്ടങ്ങൾക്കും ആത്മ ഹത്യയ്‌ക്കും വരെ അടുത്ത സമയങ്ങളിൽ കാരണമായിരിക്കുകയാണ്. അത് കൊണ്ട് തന്നെ താരങ്ങൾ ഈ ഗെയിമിന്റെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. സിനിമ താരം ലാലും ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു പരസ്യം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ലാൽ. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ട സമയത്ത് ആയിരുന്നു ആ പരസ്യം ചെയ്തത് എന്നും എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു പരസ്യം ചെയ്യേണ്ടി വന്നതിൽ താൻ ഖേദിക്കുന്നു എന്നുമാണ് ലാൽ പറഞ്ഞിരിക്കുന്നത്. എന്നാൽ താരത്തിനെ വിമർശിച്ച് കൊണ്ട് നിരവധി കമെന്റുകൾ ആണ് വരുന്നത്.

നിനക്കൊക്കെ എന്തോന്നെടേയ് ഇത്ര സാമ്പത്തിക പ്രശ്നം ? സംവിധായകനാണ് നടനാണ് എന്നിട്ടും നിങ്ങൾക്കൊക്കെ സാമ്പത്തിക പ്രശ്നമാണങ്കിൽ ബാക്കി 99% ആൾക്കാരുടെയും അവസ്ഥ എന്തായിരിക്കണം ? അവർക്കിത് പോലെ പരസ്യമൊന്നും കിട്ടില്ലല്ലോ? അവരൊക്കെ ആത്മഹത്യ ചെയ്യണമല്ലോ? പറയുന്നതിൽ എന്തെങ്കിലും ന്യായം വേണ്ടതല്ലേ ഉവ്വേ ? ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു ഗായകന്റെ മകനും ഉണ്ട് കൂട്ടത്തിൽ പിന്നെ കിളി പോയ റിമി ടോമിയും പോയി കൂലിപ്പണിയെടുത്ത് ജീവിക്ക് മഋകളെ അതാണ് ഏറ്റവും അന്തസ് എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്. പൈസക്ക് വേണ്ടി എന്തു നെറികേടും ചെയ്യുമോ?

പൈസ ഇല്ലങ്കിലും വല്ല പണിക്കും പോയ്ക്കൂടെ എന്തിനാ ആളുകളെ പറ്റിച്ചു ജീവിക്കുന്നത്, സാമ്പത്തിക പ്രശ്നം വന്നാൽ എന്തു നെറികെട്ട പണിയും ചെയ്യും അല്ലെ.. നിങ്ങളെയൊക്കെ വലുതാക്കി തന്ന സമൂഹം എന്തെങ്കിലും ആയിക്കോട്ടെ .. എനിക്കും കിട്ടണം പണം, മോശം എന്നു തോന്നാത്ത പലതും നാം ചെയ്യാറുണ്ട്. അതു മോഷമാണെന്നറിയുമ്പോൾ തിരുത്തുന്നതാണ് ചെയ്യാവുന്ന നല്ലകാര്യം. അങ്ങനെ പലരും ചെയ്യാറുമുണ്ട്. ഏറെയും മറ്റാരുമാറിയതെ തിരുത്തുന്നവർ. അതും നല്ലതു. ചിലർ അതു ഏറ്റു പറഞ്ഞു പരസ്യമായിത്തന്നെ തിരുത്തുന്നു. അതു മഹത്തരമായകാര്യം. കാരണം ഇനിയൊരാളും ആവർത്തിക്കാതിരിക്കാനുള്ള സന്ദേശംകൂടി അതുൾക്കൊള്ളുന്നു, സാമ്പത്തിക പ്രശ്നം തീർന്നോ പത്തിരുപതു ജീവൻ റമ്മി കളിച്ചു പോയി തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് ഈ വാർത്തയ്ക്ക് വരുന്നത്.