അതിനു ശേഷം പിന്നെ മറ്റ് ചിത്രങ്ങൾ ഒന്നും താരം ചെയ്തിട്ടില്ല

ദിലീപിനെ നായകനാക്കി മാമസ്‌ സംവിധാനം ചെയ്ത ചിത്രം ആണ് പാപ്പി അപ്പച്ച. മാമസ്‌ സംവിധാന രംഗത്ത് തുടക്കാം കുറിച്ച ചിത്രം ആണ് ഇതെങ്കിലും മികച്ച വിജയം ആണ് ചിത്രം നേടിയെടുത്തത്. ദിലീപിന്റെ റിപ്പീറ്റ് വാൽയു ഉള്ള ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് പാപ്പി അപ്പച്ച. കാവ്യാ മാധവനും ദിലീപും ആണ് ചിത്രത്തിൽ നായിക നായകന്മാർ ആയി എത്തിയത്. 2010ൽ പാപ്പി അപ്പച്ചയ്ക്ക് ശേഷം 2012ൽ സിനിമ സിനിമ കമ്പനി എന്ന ചിത്രവും അതിനു ശേഷം 2014 ൽ മാന്നാർ മത്തായി 2 വും സംവിധാനം ചെയ്തു. എന്നാൽ അതിനു ശേഷം മറ്റു ചിത്രങ്ങൾ ഒന്നും ഇദ്ദേഹത്തിന്റേതായി പുറത്ത് വന്നില്ല. സംവിധാനം ചെയ്ത കൂട്ടത്തിൽ പാപ്പി അപ്പച്ചാ മാത്രം ആണ് താരത്തിന്റേതായി പുറത്ത് ഇറങ്ങിയതിൽ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയതും തിയേറ്ററിൽ വിജയം കണ്ടതുമായ ചിത്രം. ഇപ്പോഴിതാ ഇദ്ദേഹത്തെ കുറിച്ച് സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ സിനി ഫയലിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയ് എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പാപ്പി അപ്പച്ചാ എന്ന ഹിറ്റ്‌ ചിത്രം സംവിധാനം ചെയ്ത് അരങ്ങേറ്റം ഗംഭീരം ആക്കിയ സംവിധായകൻ.. മമാസ്. ആ ചിത്രത്തിന്റെ കഥയും സ്ക്രിപ്റ്റും മമാസ് തന്നെയാണ്.. ദിലീപ് -കാവ്യാ -ഇന്നസന്റ് എന്നിവർ പ്രധാന വേഷത്തിൽ വന്ന ഈ ചിത്രത്തിന് ശേഷം മാമസ് ചെയ്തത് പുതുമുഖങ്ങളെ വെച്ചൊരു പടം ആയിരുന്നു.. സിനിമാ കമ്പനി.. പക്ഷെ പടം വിജയം ആയില്ല, നല്ല പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രമായിരുന്നു.. പിന്നെ മമാസ് വന്നത് മലയാളത്തിലെ എവെർ ഗ്രീൻ മാന്നാർ മത്തായി യുടെ മൂന്നാം പതിപ്പും കൊണ്ടാണ്.. മാന്നാർ മത്തായി സ്പീക്കിങ് -2. പക്ഷെ വൻ നിരാശ പ്രേക്ഷകർക്ക് നൽകി പരാജയം നുണഞ്ഞ ചിത്രത്തിൽ പോസറ്റീവ് എന്ന് പറയാൻ ഷമ്മി തിലകൻ മാത്രം. പിന്നേ മമാസ് ചിത്രങ്ങൾ ചെയ്തില്ല.. ഗംഭീര തുടക്കം കിട്ടിയിട്ടും അടിപതറിയ സംവിധായകൻ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. പാപ്പി അപ്പച്ചാ കിടു പടം ആയിരുന്നു. ഇതിനു ശേഷം സിനിമ കമ്പനിയിൽ പൃഥ്വിയെ ഊക്കിയപ്പോൾ പുള്ളിയോട് ഉള്ള താല്പര്യം പോയി. എന്തൊരു ചീപ്പ് മൈൻഡ് ആണ്. പക്ഷെ ആ പടം നിലം തൊട്ടില്ല എന്നത്കൊണ്ട് വലിയ ഇഷ്യൂ ആയിട്ടില്ല, ദിലീപിന്റെ പല സൂപ്പർഹിറ്റ് പടങ്ങളുടേയും സംവിധായകരുടെ ഗതി അതാണ്‌.. ഇവരെയൊക്കെ വച്ചെടുത്ത പടങ്ങൾ പലതും അങ്ങേര്‌ തന്നെയാണ് ghost direction, പാപ്പി അപ്പച്ചാ നല്ല എന്റർടെയ്നറായിരുന്നു. സിനിമാ കമ്പനി നല്ല ശ്രമം ആയിരുന്നു. പുതുമുഖങ്ങളെ വെച്ച് അത്രയും വൃത്തിക്ക് ആ പടം ചെയ്തു. ക്ലൈമാക്സിലെ ലോജിക്കില്ലായ്മ ഒട്ടും അംഗീകരിക്കാൻ പറ്റാത്തതായിരുന്നത് കൊണ്ട് പടം വീണു. പക്ഷേ പിന്നീട് വന്ന മാന്നാർ മത്തായി 2 മമാസ് തന്നെ ചെയ്തതാണോ എന്ന് ചിന്തിപ്പിക്കും വിധം അറുബോറും, സിദ്ധിഖ്ലാലുമാരെ നാണം കെടുത്തുന്നതുമായിരുന്നു. തിരിച്ചുവരാൻ കാലിബറുള്ള ആളാണ് മമാസ്. പുതിയ സിനിമാക്കാലത്തിന്റെ മാറ്റങ്ങളറിഞ്ഞു വന്നാൽ പിടിച്ചു കയറാൻ വകുപ്പുണ്ട്, ഗംഭീര പടം എന്നും പറയാനില്ല അന്നത്തെ ദിലീപിന്റെ മാർക്കറ്റ് വെച്ച് വിജയിക്കാൻ ഉള്ളതു ഉണ്ടായിരുന്നു. അതേ വർഷം ഇറങ്ങിയ ബോഡിഗാർഡ് ആഗതൻ എന്നീ സിനിമകൾ പാപ്പി അപ്പച്ചനെക്കാൾ എത്രയോ ഗംഭീര സിനിമകളായിരുന്നു തുടങ്ങിയ കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.