മിമിക്രി കളിച്ച് നടക്കുന്ന ദിലീപേട്ടനെ പിടിച്ച് സിനിമയിൽ ഹീറോ ആക്കാൻ പറയുക

സിനി ഫൈൽ ഗ്രൂപ്പിൽ ജാസ് യാസ് എന്ന ആരാധകൻ മമ്മൂട്ടിയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സീരിയസ് റോളിൽ മാത്രം ഒതുങ്ങി നടന്നിരുന്ന സുരേഷേട്ടനെ പിടിച്ച് ജഗതി ചേട്ടന് വെച്ച മിന്നൽ പ്രതാപൻ ആക്കുക. മിമിക്രി കളിച്ച് നടക്കുന്ന ദിലീപേട്ടനെ പിടിച്ച് സിനിമയിൽ ഹീറോ ആക്കാൻ പറയുക. ഒരു കലാരംഗത്തും ഇല്ലാത്ത ജോജുവിന്റെ പേര് പല സിനിമകളുടേയും കാസ്റ്റിങ് ലിസ്റ്റിൽ എഴുതി ചേർക്കുക.

ഇനിയുമുണ്ട് ഒരുപാട് താരങ്ങളും, സംവിധായകരുമായ ആൾക്കാർ. ലിസ്റ്റ് പെരുസാ പോകും. കഴിവുള്ളവരെ കൊണ്ട് വരുന്നതാണ് സാറേ പുള്ളിയുടെ മെയിൻ ഹോബി. ബിലാൽ ആള് അഹങ്കാരിയും എടുത്ത് ചാട്ടക്കാരനുമൊക്കെ ആയിരിക്കാം. പക്ഷെ ഹൃദയത്തിൽ നന്മയുള്ളവനാ എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിരവധി ആരാധകരും ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിട്ടുണ്ട്.

അതെ, ലിസ്റ്റ് നീണ്ടു പോകും. സിനിമയ്ക്കുള്ളിലെ മറ്റു കാര്യങ്ങൾ തന്നെ പറയാം.. ഡയലോഗ് വെട്ടിച്ചുരുക്കിട്ടു ഇല്ല. ഈഗോ ഒട്ടും ഇല്ലാത്ത മനുഷ്യൻ. മറ്റുള്ളവരുടെ സ്ക്രീൻസ്പേസ് എത്ര ആണേലും പ്രശ്നം ഇല്ലാത്ത മനുഷ്യൻ കോടി ക്ലബ്ബിൽ അല്ല. ജനമനസ്സുകളിൽ ആണ് കേറാൻ ആഗ്രഹം എന്നുള്ളത് പറയുക. അങ്ങനെ എന്തെല്ലാം നന്മകൾ ആണ്, ജോജൂന്റെ കാര്യത്തിൽ ശരിയാണ്. പുള്ളി തന്നെ പറഞ്ഞിട്ടുള്ളതാണ് സിനിമയുമായ് ബന്ധപ്പെട്ട പല എക്സിക്യൂട്ടീവ്സിന്റെ ഡയറിയിലും പുള്ളീടെ നെയിം ജോജു കെയർ ഓഫ് മമ്മൂക്ക എന്നായിരുന്നു എന്ന്.

സുരേഷ് ഏട്ടനെ മിന്നൽ പ്രധാപൻ ആക്കിയത് ജോഷി അല്ലേ ?? ജോഷി പറഞ്ഞിട്ടാണ് ആ വേഷം തനിക്ക് കിട്ടിയത് എന്നാണല്ലോ സുരേഷേട്ടൻ ഒരു ഇന്റർ വ്യൂ ഇൽ പറഞ്ഞത്, ദിലീപ്നെ സിനിമയിൽ കൊണ്ടുവന്നത് മമ്മൂട്ടിയാണ് സൈന്യത്തിൽ, സുരേഷ് ഗോപിയെ മമ്മൂട്ടി പറഞ്ഞിട്ട് ആണ് ജോഷി വിളിക്കുന്നത് എന്നും, ജഗതി വരാൻ വൈകുന്നു,മമ്മൂട്ടി പിണങ്ങി പോകും എന്നായപ്പോൾ ജോഷി ചെയ്യാൻ പറഞ്ഞിട്ടാണ് ആ റോൾ ചെയ്തത് എന്ന് ഈ ഇടയ്ക്ക് സുരേഷ് ഗോപി ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment