ഇത്ര പ്രാവിശ്യം പോയിട്ടും മാധ്യമങ്ങള്‍ക്ക് പിടി കൊടുത്തിട്ടില്ല എന്നത് വലിയ കാര്യമാണ്

മലയാളികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരങ്ങൾ ആണ് ശ്രീനിവാസനും മമ്മൂട്ടിയും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്. സിനിമയിൽ ഇരുവരുടെയും സൗഹൃദം പലപ്പോഴും പ്രേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് എത്തിയ സൗഹൃദത്തിന്റെ കഥ പറയുന്ന കഥ പറയുമ്പോൾ എന്ന ചിത്രം അതിനു ഉദാഹരണം ആണ്. സിനിമയിലെത് പോലെ ഉള്ള സൗഹൃദം ഇരുവരും ജീവിതത്തിലും കാത്ത് സൂക്ഷിക്കുന്നവർ ആണ്. ഇവരുടെ കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദം ആണ് ഉള്ളത്.

ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദം എത്ര ആഴത്തിൽ ഉള്ളത് ആണെന്ന് പറയുന്ന ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രീനിവാസന്റെ മാനേജർ ആണ് ഈ സൗഹൃദത്തെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീനിയേട്ടൻ എപ്പോഴൊക്കെ ആശുപത്രിയിൽ കിടക്കുന്നോ അപ്പോഴൊക്കെ അദ്ദേഹത്തെ കാണാൻ മമ്മൂക്ക ആശുപത്രിയിൽ വരും. അത് കണ്ടു ഞാൻ പലപ്പോഴും ഞെട്ടി പോയിട്ടുണ്ട്. കാരണം മമ്മൂക്കയ്ക്ക് ഫോൺ വിളിച്ച് ഹോസ്പിറ്റലിലെ എം ഡി യെ ഒന്ന് വിളിച്ചാൽ മതി.

എം ഡിയെ വിളിച്ചിട്ട് എന്താണ് ശ്രീനിയേട്ടന്റെ അവസ്ഥ എന്ന് തിരക്കേണ്ട ഒരു കാര്യമേ മമ്മൂക്കയ്ക്ക് ഉള്ളു. പക്ഷെ മമ്മൂക്ക അതൊന്നും ചെയ്യാതെ നേരെ ഹോസ്പിറ്റലിൽ വരും. ശ്രീനിയേട്ടൻ ബോധം തെളിയാതെ കിടക്കുമ്പോഴും അദ്ദേഹം വരും. ഒന്നെങ്കിൽ ശ്രീനിയേട്ടന്റെ വിവരം നമ്മളോട് ഒക്കെ ചോദിക്കും, അല്ലെങ്കിൽ ചേച്ചിയോട് ചോദിക്കും. പറ്റുമെങ്കിൽ ശ്രീനിയേട്ടനെ കണ്ടു ശ്രീനിയേട്ടനോട് സംസാരിക്കും, കോമഡി ഒക്കെ പറയും. ഭയങ്കര കോമഡി ഒക്കെയാണ് പറയുന്നത്.

ചിലതിനൊക്കെ ശ്രീയേട്ടൻ അപ്പോൾ പ്രതികരിക്കും. അദ്ദേഹം ഏറ്റവും കൂടുതൽ കാലം ആശുപത്രിയിൽ കിടന്നത് ഈ കഴിഞ്ഞ രണ്ടര മാസക്കാലം ആണ്. ആ സമയത്ത് മമ്മൂക്ക എത്രയോ തവണ ആശുപത്രിയിൽ വന്നേക്കുന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്. വളരെ പെട്ടന്ന് തന്നെ ഈ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. ഇത്ര പ്രാവിശ്യം പോയിട്ടും മാധ്യമങ്ങള്‍ക്ക് പിടി കൊടുത്തില്ല അല്ലേലും മമ്മൂക്ക ചെയ്ത പല കാര്യങ്ങളും മറ്റ് ആളുകള്‍ പറഞ്ഞാണ് അറിയുക ആ കൂട്ടത്തില്‍ ഇതും.

അവര് ചങ്ങായിമാരാടോ. അപ്പൊ വരൂലേ? വരണം. അതിൽ നടൻ സെലിബ്രെറ്റി എന്നൊന്നും ഇല്ല. പുള്ളി വരുന്നതിൽ ഒരു അത്ഭുധവും ഇല്ല, എടൊ മനുഷ്യ നിങ്ങളൊക്കെ എന്താണ് ഇങ്ങനെ ചിന്തിക്കുന്നത്? ശ്രീനിയെട്ടനികും മമ്മുകയ്ക്കും കുടുംബമായിട്ടും നല്ല ബന്ധം നിലനിൽക്കുന്നുണ്ട്, മോഹൻലാൽ കാര്യങ്ങൾ പബ്ലിക്കിൽ എത്തിക്കുമ്പോ അദ്ദേഹം ആരോടും പറയുന്നില്ല അദ്ദേഹം പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല അപ്പൊ ഇതോ എന്ന് ആരേലും ചോദിച്ചാൽ കണ്ടറിയുന്നവർ അത് പറയും, തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment