മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് സിനിമ എടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം

ഒരിക്കൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഹോട്ടൽ റൂമിലേക്ക് ഒരു കോൾ വന്നു. “എനിക്ക് ഡെന്നിസിനെ ഒന്ന് കാണണം. “എങ്ങോട്ട് വരണം”? എന്ന് ചോദിച്ചിട്ടായിരുന്നു ആ ഫോൺ കോൾ. വിളിച്ചയാൾ മലയാള സിനിമയിലെ ഒരു വളരെ പ്രശ്സ്തനായ ആളായത് കൊണ്ട് “ഞാനങ്ങോട്ട് വരാം ” എന്ന് പറഞ്ഞ് ഡെന്നിസ് ഫോൺ വെച്ചു. അതീവ ആകാംക്ഷയോട് കൂടെ ഡെന്നിസ് അങ്ങേരുടെ അടുത്തേക്ക് പോയി. അയാളവിടെ ഉച്ചയൂണ് കഴിക്കാതെ ഡെന്നിസിനെ കാത്തിരിക്കയായിരുന്നു. അയാൾ പറഞ്ഞു: “ഞാൻ എറണാകുളത്തേക്ക് വന്നത് തന്നെ ഡെന്നിസിനെ കാണാനാണ്.. !” ഡെന്നിസ് ഞെട്ടിപ്പോയി.! എന്താ കാര്യമെന്ന് ചോദിച്ചു. “എനിക്ക് രണ്ട് സിനിമകൾ സംവിധാനം ചെയ്യണമെന്നുണ്ട്. ഒന്ന് മോഹൻലാലിനെ വെച്ചും ഒന്ന് മമ്മുട്ടിയെ വെച്ചും. അവരെനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ സിനിമ ശ്രീനിവാസൻ എഴുതാമെന്ന് സമ്മതിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമയുടെ തിരക്കഥ ഡെന്നിസ് എനിക്ക് എഴുതിത്തരണം.” ഡെന്നിസിന്റെ ഞെട്ടൽ അമ്പരപ്പിലേക്കും ആഹ്ലാദത്തിലേക്കും വഴിമാറി.

ആ വലിയ മനുഷ്യന്റെ കയ്യിൽ നിന്ന് അദ്ധേഹം തന്ന അഡ്വാൻസ് തുക നിരസിച്ച് കൊണ്ട് ഡെന്നിസ് ആ ക്ഷണം അതിസന്തോഷത്തോടെ സ്വീകരിച്ചു. “സാർ, സാറിനെപ്പോലൊരാളുടെ കയ്യിൽ നിന്ന് ഞാനീ അഡ്വാൻസ് വാങ്ങില്ല. സാറെപ്പൊ എന്നോട് എഴുതാൻ പറഞ്ഞാലും മറ്റേത് പ്രൊജക്ട് മാറ്റിവെച്ചും ഞാൻ സാറിനു വേണ്ടി എഴുതിക്കൊളാം..” തിരിച്ചു കൊടുക്കൊമ്പോൾ ഡെന്നിസ് പറഞ്ഞു. അതാ മനുഷ്യനെ വികാരഭരിതനാക്കി. സന്തോഷത്തോടെ അയാൾ പറഞ്ഞു: “ശ്രീനിവാസനും ഇത് തന്നെ എന്നോട് പറഞ്ഞു. സത്യം പറഞ്ഞാ ഞാനീ കാര്യം നിങ്ങളോട് രണ്ട് പേരേടും പറയുമ്പോ എനിക്കൊരു ആശങ്കയുണ്ടാരുന്നു. ഇപ്പോ സിനിമയിലൊന്നും അത്രക്ക് സജീവമല്ലാത ഒരാളായത് കൊണ്ട് നിങളൊക്കെ എന്നോട് നല്ല പോലെ പെരുമാറുമോ എന്ന് ഇപ്പൊ എനിക്ക് വളരെ സന്തോഷായി…” അത്യധികം സന്തോഷത്തോടെ ഡെന്നിസ് അവടെ നിന്ന് പോന്നു. പക്ഷെ 6 മാസം കഴിഞ്ഞ് ആ മനുഷ്യൻ മരണപ്പെട്ടു.

ഡെന്നിസ് ജോസഫിനെ നിരാശയിലാഴ്ത്തിക്കൊണ്ട്. അങ്ങനെ അന്ന് പറഞ്ഞ ആ പ്രോജക്ട് നടന്നില്ല. മോഹൻലാലിനേയും മമ്മുട്ടിയേയും നായകനാക്കിയുള്ള തന്റെ സംവിധാനമോഹം ബാക്കി വെച്ച്, ദൈവത്തിന്റെ വിളിക്കുത്തരം നൽകി മണ്മറഞ്ഞു പോയ ആ മനുഷ്യനാണ്, ഏറ്റവും കൂടുതൽ നായകവേഷം ചെയ്ത് ലോകറെക്കോഡുള്ള, മലയാളത്തിന്റെ നിത്യഹരിത നായകൻ.. ചിറയിങ്കീഴ് അബ്ദുൽ ഖാദർ എന്ന പ്രേം നസീർ.

©Rahul Raju