സ്വാഭാവിക രീതിയിൽ ഗർഭം ധരിക്കാൻ താൽപര്യമില്ലാത്തവർക്കും കഴിയാത്തവർക്കും ഇതൊരു നല്ല കാര്യമാണ്

കഴിഞ്ഞ ദിവസം ആണ് നടി നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും മാതാപിതാക്കൾ ആയ കാര്യം ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. തങ്ങൾക്ക് ഇരട്ട കുട്ടികൾ പിറന്നു എന്നും തങ്ങൾ അച്ഛനും അമ്മയും ആയി എന്നുമാണ് ഇരുവരും അറിയിച്ചത്. ഒപ്പം കുഞ്ഞുങ്ങളുടെ കാൽപ്പാദം കാണിച്ച് കൊണ്ടുള്ള ചിത്രവും ഇരുവരും പുറത്ത് വിട്ടിരുന്നു. വലിയ ഒരു സർപ്രൈസ് തന്നെ ആണ് ഈ വാർത്ത ആരാധകർക്ക് നൽകിയത്. നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് നാല് മാസം ആയതേ ഉള്ളു എന്നും പിന്നെ എങ്ങനെ ആണ് അവർ ഇത്ര പെട്ടാണ് അച്ഛനമ്മമാർ ആയത് എന്നുമാണ് പൂരിഭാഗം പേരുടെയും സംശയം. വാടക ഗർഭപാത്രത്തിൽ കൂടി ആണ് ഇരുവർക്കും മക്കൾ ജനിച്ചിരിക്കുന്നത് എന്നും കുഞ്ഞുങ്ങൾ ഏഴു മാസം ഗർഭാവസ്ഥയിൽ ഇരുന്നപ്പോൾ ആണ് ഇരുവരും വിവാഹിതർ ആകുന്നത് എന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ സുരേഷ് വാര്യത്ത് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ആരാധകൻ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നയൻതാരയും വിഘ്നേശ് ശിവനും അച്ഛനമ്മമാർ ആയി എന്നും ഇരുവർക്കും ഇരട്ട കുട്ടികൾ ആണ് പിറന്നിരിക്കുന്നത് എന്നും പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. കൂടെ ഇവരെ അഭിനന്ദിക്കുന്നുമുണ്ട്. ഈ ജൂണിൽ കല്യാണം കഴിച്ച ഇരുവരും സറോഗസി (വാടക ഗർഭധാരണം) യിലൂടെ ആണ് സന്താനോൽപ്പാദനം നടത്തിയത് എന്നും (സറോഗസി ടെക്നോളജി വലിയ ടോപ്പിക്കാണ്. ഡീറ്റയിലായി അറിയാൻ വിക്കിപീഡിയയെ സമീപിക്കാം). ഇത് എന്താണെന്നും ഇദ്ദേഹം പറയുന്നു, സ്വാഭാവിക രീതിയിൽ ഗർഭിണി ആകാൻ  ഇഷ്ടമില്ലാത്തവർക്കും അതിനു സാധിക്കാത്തവർക്കും ഇതൊരു നല്ല രീതിയാണ്.

കൂടാതെ ഏതാണ്ട് സാമ്യമുള്ള ടോപ്പിക്ക് 34 കൊല്ലം മുമ്പ് “ദശരഥ ” ത്തിൽ അവതരിപ്പിച്ച ലോഹിതദാസും സിബി മലയിലും എത്ര ദീർഘദർശികൾ ആണ് എന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു. എന്നാൽ അതൊക്കെ അങ്ങനെ തന്നെ നിൽക്കട്ടെ എന്നും, ഈ ഓൺലൈൻ വാർത്തകൾക്കു താഴെ വരുന്ന പ്രബുദ്ധ, എല്ലാമറിയുന്ന, തങ്ങളേക്കാൾ ബുദ്ധിയുള്ളവരെക്കണ്ടിട്ടില്ലാത്ത, സംസ്കാര സമ്പന്നരായ, സദാചാരവാദികളായ നമ്മുടെ നാട്ടുകാർ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോഴത്തെ ചിന്ത വിഷയം എന്നും വേറൊരാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കമൻ്റിടാൻ സുഖമാണ് ഇത്തരക്കാർക്ക് എന്നും പോസ്റ്റിൽ പറയുന്നു.

ഇതിൽ കൂടുതലും വരുന്നത് ഫേക്ക് ഐഡിയിൽ ഉള്ളവരോ ലോക്ക്ഡ് പ്രൊഫൈൽ ഉപയോഗിക്കുന്ന ആളുകളോ ആയിരിക്കും എന്നും വാലും തലയുമില്ലാത്ത ഹെഡ്ഡിങ്ങും ഫോട്ടോയും കൊടുത്ത് റീച്ചിന് വേണ്ടി പരക്കം പായുന്ന ഓൺലൈൻ മീഡിയകളുണ്ട് എന്നത് മറ്റൊരു വശം എന്നുമാണ് പരിഹാസ രൂപേണ ഈ ആരാധകൻ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം തന്നെ ആണ് നയൻതാരയും വിഘ്‌നേഷും അവർക്ക് ജനിച്ച കുഞ്ഞുങ്ങളും.

Leave a Comment