പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് നെടുമുടി വേണു. ഏതു തരം കഥാപാത്രങ്ങളും വളരെ അനായാസം ചെയ്യാൻ കഴിവുള്ള താരം ആണ് താൻ എന്ന് നെടുമുടി വേണു പല കഥാപാത്രങ്ങളിൽ കൂടി കാണിച്ച് തന്നിട്ടുണ്ട്. പല അഭിനേതാക്കളും ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങൾ യാതൊരു മടിയും കൂടാതെ ചെയ്യുന്ന നെടുമുടി വേണു പലപ്പോഴും പ്രേക്ഷകരെ തന്റെ പ്രകടനത്തിൽ കൂടി ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ആരാധകരെ ഒക്കെ നിരാശർ ആക്കിക്കൊണ്ട് ആയിരുന്നു താരം ഈ ലോകം വിട്ട് പോയത്.
കഴിഞ്ഞ ദിവസം ആണ് നെടുമുടി വേണുവിന്റെ ഒന്നാം ചരമ വാർഷികം. ഈ അവസരത്തിൽ താരത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അശ്വിൻ കെ വി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബ്ലെസ്സി സാറിന്റെ ‘തന്മാത്ര’യിൽ രമേശനായി പകർന്നാടിയ ലാലേട്ടന്റെ അച്ഛന്റെ വേഷത്തിൽ ആണ് നെടുമുടി വേണു ചേട്ടൻ എത്തിയത് എന്നും എത്രമാത്രം ഡെപ്ത്ത് ഉള്ള കഥാപാത്രമായിരുന്നു അത് എന്നും പോസ്റ്റിൽ പറയുന്നു.
കൂടാതെ ഒരേ സമയം വാർദ്ധക്യത്തിന്റെ ക്ഷീണങ്ങളിൽ തളരാതെ, ഭൂതകാലത്തിന്റെ ഓർമ്മകളിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിലൂടെ ചെറുപ്പമാവുകയും, പ്രിയപ്പെട്ടവരുടെ എല്ലാ വിളികളും ദൈവത്തിന്റെ വിളിയോടെ അവസാനിക്കുന്ന ദിവസവും കാത്തിരിക്കുകയും ചെയ്യുന്നൊരാളാണ് ആ അച്ഛൻ എന്നും മാത്രവുമല്ല, ഇന്നത്തെ സമൂഹത്തിൽ പലപ്പോഴും വളരെ വിരളമായി മാത്രം കാണാൻ കഴിയുന്ന നന്മയുടെ പ്രതിരൂപങ്ങളായ അച്ഛന്മാരുടെയും മുത്തശ്ശന്മാരുടെയും പ്രതിനിധിയാണാ കഥാപാത്രം എന്നും പോസ്റ്റിൽ പറയുന്നു.
സിനിമയിൽ “അതങ്ങനെയാ, ഈ നിറോം മണോം ഒന്നും ആർക്കും കൂടെക്കൊണ്ടോവാൻ പറ്റില്ലല്ലോ. നമ്മള് പോയാലും അതിവിടൊക്കെത്തന്നെ ണ്ടാവും” എന്ന് അദ്ദേഹം പറയുന്നിടത്ത് പ്രകടമാവുന്നുണ്ട് ജീവിതത്തിന്റെ അവസാനവർഷങ്ങളിലും കൂടെയില്ലാതെപോയ ഭാര്യയോട് അദ്ദേഹത്തിന്റെയുള്ളിൽ നുരയുന്ന അടങ്ങാത്ത സ്നേഹവും കരുതലും എന്നും “അതിനു വിളിക്കുന്നത് നമ്മൾ ആരും അല്ലല്ലോ” എന്ന് പറഞ്ഞു നിർത്തുന്ന ആ രംഗത്തിലുണ്ട് ആ കഥാപാത്രത്തിന് നെടുമുടി വേണു പതിപ്പിച്ചുകൊടുത്ത ജീവനും കയ്യൊപ്പും എന്നുമാണ് പോസ്റ്റിൽ പറയുന്നത്.