ആ നിവിനെ നമുക്ക് ഇടക്കെവിടെ വച്ചോ നഷ്ടമായി, ഈ അഭിപ്രായം ശരിയാണോ

സിനി ഫയൽ എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പിൽ നിവിൻ പോളിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റയാൻ മുഹമ്മദ് എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, റിപ്പീറ്റ് വാല്യുവുള്ള എന്റർടൈനർ സിനിമകൾ ചെയ്‌തു കൊണ്ടിരുന്ന നടനാണ് നിവിൻപോളി. എന്നാൽ ആ നിവിനെ നമുക്ക് ഇടക്കെവിടെ വച്ചോ നഷ്ടമായി. ഇപ്പൊ തിരിച്ച് തന്റെ പഴയ ട്രാക്കിലേക്ക് വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം മഹാവീര്യരിലൂടെ. പടം ഒരു രക്ഷയും ഇല്ല.. ആദ്യം മുതൽ അവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്ന കഥയും സ്ക്രിപ്റ്റും. അപൂർണ്ണണാനന്ദൻ എന്ന സ്വാമിയായി നിവിൻ പോളിയുടെ അഴിഞ്ഞാട്ടം തന്നെ സിനിമയിൽ കാണാം. ഫസ്റ്റ് ഹാഫിലെ നിവിന്റെ ചെറിയ ചെറിയ മാനറിസങ്ങൾ പോലും പ്രേക്ഷകരെ ചിരിപ്പിക്കും. സീരിയസ് റോളിൽ ആസിഫ് അലിയും നല്ല പെർഫോമൻസ് കാഴ്ച വച്ചിട്ടുണ്ട്.

ഒപ്പം സിദ്ധിഖും ലാലും ലാലു അലക്സും മല്ലിക സുകുമാരനും ഒക്കെ തകർപ്പൻ പ്രകടനം തന്നെയാണ്. നായികയായെത്തിയ പെണ്കുട്ടിയും നന്നായിരുന്നു. ഇപ്പോ കോമഡി എന്റർടൈനർ സിനിമകൾക്ക് മലയാളത്തിലുള്ള ക്ഷാമം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയമല്ലോ.. അതിന് ഏറെക്കുറെ ഒരു പരിഹാരം തന്നെയാണ് മഹാവീര്യർ.. സമകാലീന പ്രസക്തിയേറിയ പല കാര്യങ്ങളും സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട് എന്നതും ഈ പടത്തിന്റെ ഒരു സവിശേഷതയാണ്. Bgm ഉം പാട്ടുകളും എല്ലാം ഒന്നിനൊന്ന് ഗംഭീരം. അത് സിനിമയിൽ പ്ളേസ് ചെയ്തേക്കുന്ന രീതിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. മൊത്തത്തിൽ ആദ്യാവസാനം ചിരിച്ച് രസിച്ച് കാണാവുന്ന ഒരു ഫാന്റസി കോമഡി എന്റർടൈനർ സിനിമയാണ് മഹാവീര്യർ എന്നുമാണ് പോസ്റ്റ്.

ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു വിഗ്രഹം എങ്ങനെ അവിടെ വന്നു എന്ന് കാണിക്കുന്നില്ല രാജാവും പരിഹാരങ്ങളും തിരിച്ചുപോയതിനുശേഷം കോടതി മുറിയിൽ എന്ത് സംഭവിക്കുന്നു എന്നും കാണിക്കുന്നില്ല, സിനിമ കൊള്ളാം ഈ രണ്ടു കാര്യം കൊണ്ട് ഒരു പൂർണ്ണത കൈവരിച്ചു എന്ന് പറയാൻ പറ്റില്, ലോജിക്കലി കുറെ പ്രേശ്നങ്ങൾ ഉണ്ട്‌ പടത്തിൽ.. ക്ലൈമാക്സിലെ ഭാഗം അവിടെ സംസാരിച്ച വിഷയം വളരെ മനോഹരമായി..പക്ഷെ നിവിന് റോൾ ഇല്ലാത്തത് പോലെ തോന്നി… നാടകീയ രംഗങ്ങൾ പോലെ കുറെ എറെ സീനുകൾ ഉണ്ട്.. One time വാച്ച്ബിൾ ആണ് ഫിലിം, പടം നല്ലതാണ്. എല്ലായിപ്പോഴും തോന്നുന്ന ഒന്നാണ് നിവിന്റെ ഒരേ പറ്റേണിൽ ഉള്ള ഡയലോഗ് ഡെലിവറി. കുറച്ച് ഉറച്ച ശബ്ദത്തോടെ വാക്കുകൾ കുറച്ചുകൂടി സ്പീഡ് കുറച്ച് വ്യക്തതയോടെ പറഞ്ഞാൽ കുറച്ച് കൂടി നന്നായേനെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.