കാവ്യ നവ്യ മീര ഇവരിലും അഭിനയത്തിൽ ഒരുപടി മുന്നിൽ തന്നെയാണ് പദ്മപ്രിയ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് പത്മപ്രിയ. നിരവധി സിനിമകളിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം കുറച്ച് കാലമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് അനന്ദു നന്ദ എന്ന ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ,മീര ജാസ്മിൻ, പദ്മപ്രിയ അങ്ങനെ ഉള്ള ഒന്ന് രണ്ട് പേരെ എനിക്ക് ഒരു റിയൽ പെർഫോർമർ എന്ന് തോന്നിയിട്ടുള്ളു – ജഗതി ശ്രീകുമാർ, ക്യാമറക്ക് മുന്നിൽ എന്നെ അത്ഭുതപ്പെടുത്തിയ അഭിനേത്രി- ടി വി ചന്ദ്രൻ ഇവരൊക്കെ പറഞ്ഞത് എത്രയോ സത്യമാണ്.. ഒരു തെക്കൻ തല്ല് കേസിലെ രുക്മിണിയിലൂടെ പദ്മപ്രിയ വീണ്ടും ഒരു ഗംഭീര അഭിനേത്രി ആണെന്ന് തെളിയിച്ചിരിക്കുന്നു. ഒരു അഭിനേതാവ്/അഭിനേത്രി വീഞ്ഞ് പോലെ ആണ് എന്ന് പറയുന്നത് പോലെ , എക്സ്പീരിയൻസ് കൂടും തോറും അഭിനയത്തിന്റെ വീര്യവും കൂടും. തെലുങ്കിൽ “സീനു വാസന്തി ലക്ഷ്മിയിൽ” തുടങ്ങി ഒരു തെക്കൻ തല്ല് കേസിലെ രുക്‌മിണിയിൽ എത്തി നില്കുന്നു പദ്മപ്രിയ എന്ന അഭിനേത്രിയിലെ പ്രകടനങ്ങളുടെ ഗ്രാഫ്.

അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ,കമൽ, ബ്ലെസി, സിബി മലയിൽ തുടങ്ങി പ്രതിഭയുറ്റ സംവിധായകരുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേത്രി.. 19 വർഷം മുൻപ് ബ്ലെസി മലയാളത്തിനു സമ്മാനിച്ച നായിക. കാഴ്ചയിലെ ലക്ഷ്മിയായി രണ്ട് കുട്ടികളുടെ അമ്മയായി സ്‌ക്രീനിൽ എത്തുമ്പോൾ പദ്മപ്രിയക്ക് പ്രായം19..ഭംഗിയുള്ള മുഖവും നീളൻ മുടിയും ഭാവം സ്ഫുരിക്കുന്ന കണ്ണുകളും ഏത് കഥാപാത്രത്തിനും അനുയോജ്യമായ ശരീരഘടനയും പദ്മപ്രിയയിലെ അഭിനേത്രിക്ക് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ വെഴ്സലിറ്റി പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ക്ലാസും മാസ്സും ആക്ഷനും ഗ്ലാമറും വഴങ്ങുന്ന നടി.

അവരെ ഒരു വലിയ പെർഫോമർ ആക്കുന്നത് വിവിധ കഥാപാത്രങ്ങളെ അതിന്റെ ഭാഷയുടെയും മനറിസത്തിന്റെയും സൂക്ഷ്മഭാവങ്ങളെയും ഉൾക്കൊണ്ട് പരകായ പ്രവേശനം നടത്തുന്നതാണ്, ആ നിലക്ക് പദ്മപ്രിയ വിജയിച്ചിട്ടുണ്ട്.. “കാഴ്ച” സിനിമയിൽ കണ്ട കുട്ടനാട്ട്കാരിയായ വീട്ടമ്മയെ അല്ല പിന്നീട് കറുത്തപക്ഷികളിൽ കണ്ട ഭിക്ഷാടകയും, പഴശ്ശിക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ യോദ്ധാവായ നീലിയും, പകയും കാമവും പേറി നടക്കുന്ന ഇയ്യോബിന്റെ പുസ്തകത്തിലെ റാഹേലും എന്നുള്ളത് ശ്രദ്ധിക്കണം.. കറുത്ത പക്ഷികളിൽ തെരുവിലലയുന്ന ഭിക്ഷാടക ആയ പൂങ്കൊടി, മമ്മൂട്ടി നാട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോ വാതിലിൽ വന്നു നോക്കി നിൽക്കുമ്പോൾ ഉള്ള ഭാവവും ഒക്കെ വളരെ സ്വഭാവികമായി അവതരിപ്പിച്ചിരിക്കുന്നു.

അതെ വർഷം പുറത്തിറങ്ങിയ വടക്കുംനാഥനിലെ പ്രണയിനിയായ മീരയെ അവതരിപ്പിച്ചിരിക്കുന്നത് ഇതേ പത്മപ്രിയ തന്നെയാണ്.. പ്രണയ സിനിമകളിൽ വളരെ കുറച്ചുമാത്രം സാന്നിധ്യം അറിയിച്ചിട്ടുള്ള പത്മപ്രിയക്ക് ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന വികാരമാണ് പ്രണയം എന്ന് ഈ സിനിമയിലും പൊക്കിഷത്തിലും ഓരോ സീനുകളും കാണിച്ചുതരുന്നുണ്ട്. അതേ വർഷം അശ്വാരൂഡനിലെ ശക്തയായ സീതാലക്ഷ്മിയും, യെസ് യുവർ മായയും ശ്രീനിവാസന്റെ ഒപ്പം നിന്ന കഥാപാത്രം ആയിരുന്നു. 2007 “മിരുഗത്തിലെ” മൃഗ തുല്യനായ അയ്യനാരെ വരച്ചവരയിൽ നിർത്തുന്ന അളഗമ്മക്ക് പുരുഷന്റെ ആറ്റിറ്റ്യൂഡ് വെല്ലുന്ന ശരീരഭാഷയും ഭാവ പ്രകടനവും ആയിരുന്നു.

ചിത്രത്തിൽ ക്ളൈമാക്സിൽ ആദിയെ തോളിലേറ്റി ശവപ്പറമ്പിലേക്ക് പോകുന്നതും ഒക്കെ കിടു. ആ വർഷം മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡിൽ ജ്യോതികക്ക് (മൊഴി) ഒപ്പം പദ്മപ്രിയ അവസാനം വരെ മത്സരിച്ചിരുന്നു. അതേവർഷം മലയാളത്തിലേക്ക് വന്നാൽ അടൂരിന്റെ നാലു പെണ്ണുങ്ങളിലെ വേശ്യയായ കുഞ്ഞി പെണ്ണിന്റെ നിസ്സഹായതയും, ശാരീരിക അവസ്ഥകളും അതേപടി ഉൾക്കൊണ്ടാണ് പത്മപ്രിയ അവതരിപ്പിച്ചിരിക്കുന്നത്,സോനാ നായരുടെ അടുത്തേക്ക് വരുമ്പോഴുള്ള നടത്തം – മുതുകിനു കൈ കൊടുത്തുള്ള (പഴയകാല സ്ത്രീകളെ ) ഓർമിപ്പിക്കുന്നു..ആ നടത്തത്തിൽ പോലും ഉണ്ട് അവർ എത്രമാത്രം സൂക്ഷ്മ അഭിനയ ശൈലി പിന്തുടർന്നവർ ആണെന്ന്, എന്നാൽ കറുത്ത പക്ഷികളിലെ പൂങ്കൊടി നടക്കുന്നത് അലസമായി, ഒതുക്കമില്ലാതെ ആണ് അതിലും വ്യത്യസ്തത അവർ കൊണ്ട് വന്നു.

സത്തം പോടാതേ ചിത്രത്തിലെ ഭാനുമതി, ഒരു മനുഷ്യനെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടാലുള്ള അവസ്ഥ കാണിച്ചു തന്നു.. മിരുഗത്തിൽ നിന്ന് “പരദേശി”യിലെ ജേണലിസ്റ്റ്ലേക്കുള്ള ദൂരം ചെറുതല്ല.ചരിത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മികവുറ്റതാക്കാൻ കഴിവുള്ള നടിമാർ മലയാളത്തിൽ നന്നേ കുറവാണ്..2009 മികച്ച വർഷമായിരുന്നു പത്മപ്രിയയ്ക്ക്. പഴശ്ശിത്തമ്പുരാന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ, ഉറച്ച ശരീരമുള്ള യോദ്ധാവായ നീലി മുൻപ് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതേ വർഷം തമിഴിൽ പുറത്തിറങ്ങിയ പൊക്കിഷത്തിലെ നാദിറക്ക് രണ്ട് കാലഘട്ടമുണ്ടായിരുന്നു, കുട്ടിസ്രാങ്ക്ലെ ബുദ്ധ സന്യാസിയായ രേവമ്മയ്ക്ക് ഒതുങ്ങിയ ശരീരഭാഷ ആയിരുന്നു, ഒരുകൂട്ടം ആളുകളുടെ മുന്നിൽ ഒട്ടും കംഫർട്ടബിൾ ആകാതെ ഇരിക്കുന്ന രംഗം, സ്വന്തം അമ്മയെ കൊന്ന പിതാവിനോടുള്ള ദേഷ്യവും അസഹിഷ്ണുതയും വളരെ തീക്ഷ്ണമായ ഭാവങ്ങളിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

നാദിറയും, നീലിയും രേവമ്മയും മൂന്നു തലങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ആ വർഷത്തെ മികച്ച നടിക്കുള്ള നാഷണൽ അവാർഡിന്റെ ഫൈനൽ റൗണ്ടിൽ അനന്യ ചാറ്റർജ്ജിക്കൊപ്പം മത്സരിച്ചു..ചരിത്ര കഥാപാത്രങ്ങളിലേക്ക് ഒരു പരകായ പ്രവേശത്തിലൂടെന്ന പോലെ കടന്നു ചെല്ലാനും പുന:സൃഷിടിക്കാനും പദ്മ പ്രിയക്കുള്ള പ്രതിഭാവൈശിഷ്ട്യം പഴശിരാജ എന്ന ചലച്ചിത്രത്തിലൂടെ തന്നെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ കഴിവ് തിരിച്ചറിഞ്ഞിട്ടാവാം അമൽ നീരദ് ഇയ്യോബിനെ പുസ്തകത്തിലെ റാഹേലിനെ അവതരിപ്പിക്കാൻ പത്മപ്രിയ കാസ്റ്റ് ചെയ്തതും. റാഹേലിലേക്ക് വന്നാൽ റാഹേൽ മിതഭാഷി ആണ്, എന്നാൽ സംസാരിക്കുന്നിടത് ഒരിക്കലും തലകുനിച്ചിട്ടില്ല, ഭർത്താവായ ദിമിത്രിയെ കൊലപ്പെടുത്തി, ഐവാനൊപ്പം അതേ കട്ടിലിൽ ഇണചേരുന്നതിൽ അറിയാം പകയുടെ ആഴം.

അമൽ നീരദ് ഒപ്പിയെടുത്തത്തിൽ ഏറ്റവും ഭംഗിയുള്ള കഥാപാത്രം റാഹേൽ തന്നെയാണ്…വല്ലാത്ത ഒരു വശ്യത ആയിരുന്നു റാഹേലിന്, നോട്ടത്തിലൂടെ പക ഉള്ളിലൊളിപ്പിച്ച ചിരിയിലൂടെ മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചത്..ബംഗാളി ചിത്രമായ അപരാജിത തുമിയിലെ കുഹുവും ഗംഭീരം. ഇടക്ക് സിനിമയിൽ നിന്നു ഇടവേള എടുത്തു,2017 ൽ ക്രോസ്റോഡ് എന്ന ചിത്രത്തിൽ അഭിസാരികയുടെ വേഷം, ചെറുതാണെങ്കിൽ പോലും അവർ അത് ഗംഭീരമാക്കി. 2022 ൽ മലയാള സിനിമയിലേക്ക് ഒരു മാസ് തിരിച്ചുവരവ് നടത്തി.. ഇന്ദുഗോപന്റെ രുഗ്മിണിക്ക് പത്മപ്രിയയുടെ മുഖമായിരുന്നു..പാർവതി ഇല്ലാതെ പരമേശ്വരൻ ഇല്ല എന്നത് പോലെ രുക്മിണി ഇല്ലെങ്കിൽ അമ്മിണിപ്പിള്ളയും ഇല്ല, വാക്കുകളില്ല ആ പ്രകടനം വർണിക്കാൻ.

പറയുമ്പോൾ കാവ്യ, നവ്യ, മീര, ഇങ്ങനെ ആണെങ്കിലും ഇവരിലും അഭിനയത്തിൽ ഒരുപടി മുന്നിൽ തന്നെയാണ് പദ്മപ്രിയ, മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ മുൻപ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു തരി പോലും റിപ്പിറ്റേഷൻ, ഷെഡ് പദ്മപ്രിയ ചെയുന്നതിൽ ഉണ്ടാവില്ല എന്നുള്ളത് സത്യം. ഒട്ടും ഇമേജ് കോൺഷ്യസ്, ബുട്ടി കോൺഷ്യസ് അല്ലാത്ത നായിക. രണ്ട് തവണയും മികച്ച നടിക്കുള്ള അവാർഡിന് അർഹത ഉണ്ടായിട്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി, സിനിമയിൽ അരങ്ങേറി 5 വർഷത്തിനുള്ളിൽ 4 സംസ്ഥാന അവാർഡുകളും ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

ഹിസ്റ്ററിക്കൽ , പീരിയഡ് ഡ്രാമ ചിത്രങ്ങൾക്ക് ആപ്റ്റ് ആയ മുഖം. ശ്രീവിദ്യയുടെ ബയോപിക്കായ തിരക്കഥയിൽ രഞ്ജിത്തിന്റെ ആദ്യ ചോയിസ് പദ്മപ്രിയ ആയിരുന്നു.മധുപലിന്റെ ഒഴിമുറി, ട്രിവാൻഡ്രം ലോഡ്ജ്‌, ഹരിഹരന്റെ ഏഴാമത്തെ വരവ് അങ്ങനെ മിസ്സ്‌ ആയിപോയ ഒരുപാട് ചിത്രങ്ങൾ.. ശ്രീവിദ്യ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്ക് ശേഷം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തു കേരള സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ അന്യഭാഷക്കാരി…പദ്മപ്രിയക്ക് ശേഷം ഒരു അന്യഭാഷ നായിക മലയാളത്തിൽ പച്ച പിടിച്ചില്ല..ഇനിയും ഒരുപാട് സിനിമയിലൂടെ നമ്മെ വിസ്മയിപ്പിക്കട്ടെ എന്നുമാണ് പോസ്റ്റ്.

Leave a Comment