നായകന് കന്യാകുമാരി എക്സ്പ്രെസ്സ് എന്ന സ്റ്റൈലിഷ് പേര് കൊടുത്ത ചിത്രം

സിനി ഫയൽ എന്ന സിനിമ ആരാധകരുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, നായകന് “കന്യാകുമാരി എക്സ്പ്രെസ്സ് ” എന്ന സ്റ്റൈലിഷ് പേര് കൊടുത്ത ചിത്രം.. സിനിമയുടെ പേരും അത് തന്നെ. ഡെന്നിസ് ജോസഫ് എഴുതി സുരേഷ് ബാബു സംവിധാനം ചെയ്ത ഈ ചിത്രം കാണാൻ തിയേറ്ററിൽ പോയപ്പോൾ 5,6 പേരെ അന്ന് തിരുവന്തപുരം ന്യൂ തിയേറ്ററിൽ ഉണ്ടായുള്ളൂ.. മോശം ചിത്രമായിരിന്നു, അന്ന് ഞാൻ കരുതി സുരേഷ് ഗോപി പടത്തിനു ഒന്നും ഇനി ആൾക്കാർ വരില്ല എന്ന്.. പക്ഷെ ഇന്ന് പാപ്പൻ കാണാൻ പോയപ്പോൾ 80 ശതമാനം സീറ്റുകളും ഫുൾ. അന്ന് ഡെന്നീസ് ജോസഫിനു ചെയ്യാൻ കഴിയാത്തത് ഇന്ന് ജോഷിക്ക് കഴിഞ്ഞ്ഞു.. ഇനിയും ഒരു പതനത്തിലേക്ക് കൂപ്പു കുത്താതെയിരിക്കാൻ സുരേഷ് ഗോപിക്ക് കഴിയട്ടെ എന്നാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

അവസാനം റിലീസിന് വൻ തിരക്ക് കണ്ടത് ടൈം പടത്തിനായിരുന്നു. മധു ബാലകൃഷ്ണൻ പാടിയ പാട്ട് ഹിറ്റായി. ആ സിനിമയും ഫ്ലോപ്പ് ആയതിൽ പിന്നെ മൾട്ടിസ്റ്റാർ പടങ്ങൾ മാത്രമേ തീയേറ്ററിൽ ആളെ കയറ്റിയിട്ടുള്ളൂ. മണി – സുരേഷ് ഗോപി ഫ്ലോപ്പ് മത്സരം ആയിരുന്നു ആ സമയം. വലിയൊരു തിരിച്ചുവരവ് ഉറപ്പായും ന്യൂ ജെൻ സംവിധായകരുടെ കൂടെ മണിക്ക് ഉണ്ടായേനെ, അതിനദ്ദേഹം ബാക്കിയില്ലാതെ പോയി എന്ന ദുഃഖമുണ്ട്, 2006 മുതൽ 2012 വരെ വൻ പരാജയം ആയിരുന്നു സുരേഷ് ഗോപി പടങ്ങൾ എല്ലാം.ആകെ ഹിറ്റ് ആയത് ചിന്താമണി,ടൈഗർ, നാദിയ,ഐ. ജി. 7 or 8 പടം വച്ച് ഓരോ വർഷവും. ചെയ്തിട്ടുണ്ട്.പലരും കേട്ടിട്ട് പോലും ഇല്ലാത്ത സിനിമകൾ, നായകന് കേരളാ എക്സ്പ്രസ്സ്‌ എന്നല്ലേ പേര്. ഫസ്റ്റ് ഹാഫ് ഇഷ്ടമായിരുന്നു ഈ പടത്തിന്റെ സെക്കന്റ്‌ ഹാഫ് എന്താ ഉദ്ദേശിച്ചത് എന്നുപോലും പിടികിട്ടിയില്ല.

സുരേഷ് ഗോപിയുടെ കാലം കഴിഞ്ഞു എന്ന് അന്ന് ഞാനും വിചാരിച്ചതാണ്. പക്ഷേ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ആക്ഷൻ സിനിമകളിൽ അപ്ഡേറ്റ് ആവാത്ത അന്നത്തെ മലയാള സിനിമ സാഹചര്യത്തിൽ സുരേഷ് ഗോപിയെ പോലെ ഒരു സ്റ്റാറിന് നല്ല രീതിയിൽ പ്രസന്റ് ചെയ്യുന്ന ഒരു സ്ക്രിപ്റ്റ് / സിനിമ ഒന്നും അന്ന് ഇല്ലായിരുന്നു. 90s il ഹിറ്റായ പാറ്റേൺ അതേപടി ഉപയോഗിച്ച് വെറുപ്പിക്കുകയായിരുന്നു 2005 nu ശേഷം സുരേഷ് ഗോപിയെ വച്ച് ചില സിനിമകൾ എല്ലാം അതുകൊണ്ടാണ് അദ്ദേഹത്തിന് തുടർ പരാജയങ്ങൾ കാരണം മാറി നിൽക്കേണ്ടിവന്നത് പക്ഷേ ഇന്നത്തെ കഴിവുള്ള writers അദേഹത്തിന്റെ പഴയ ഇമേജ് വെച്ച് തന്നെ കിടിലൻ സ്ക്രിപ്റ്റുകൾ ഒരുക്കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു, പടത്തിന് ജനശബ്ദി express എന്നായിരുന്ന കൊടുക്കേണ്ടത് തിയ്യറ്ററുകളില്‍ നിന്നും അമ്മതിരി വേഗത്തില്‍ ആയിരുന്നു പോയിരുന്നത് .നായകന്‍റെ തന്നെ മറ്റൊരു ഡയലോഗ് പോലെ ”ദാ വന്നു ദേ പോയി” തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.