ഒരേ വര്ഷം തന്നെ ആണ് നരസിംഹവും തെങ്കാശിപട്ടണവും പ്രദർശനത്തിന് എത്തിയത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 2000 ൽ ആണ് പ്രദർശനത്തിന് എത്തിയത്. വലിയ ഹിറ്റ് ആണ് ചിത്രം നേടിയത്. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, കാവ്യ മാധവൻ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. വലിയ വിജയവും ചിത്രം നേടിയിരുന്നു. ആ വര്ഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്.

ഇതേ വര്ഷം തന്നെ ഇറങ്ങിയ ചിത്രം ആണ് നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. മോഹൻലാൽ ചിത്രത്തിന്റെ സകല റെക്കോർഡുകളും തിരുത്തികൊണ്ട് ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രം എന്ന റെക്കോർഡും നരസിംഹം സ്വന്തമാക്കിയിരുന്നു. ഇന്നും ചിത്രത്തിന് ആരാദകർ ഏറെ ആണ്.

narasimham photos

ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളെയും കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആര്യൻ അലക്‌സാണ്ടർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്ന്. സുരേഷ് ഗോപി, ലാൽ എന്നിവർക്കൊപ്പം ദിലീപ് പൊളിച്ചടുക്കിയ പടം. ലാലേട്ടന്റെ നരസിംഹം, മമ്മൂക്കയുടെ വല്യേട്ടൻ പോലെ രണ്ടു സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഉണ്ടായിട്ടും ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ വാരി ആൾ ടൈം ബ്ലോക്ക് ബസ്റ്റർ അടിച്ച ചിത്രം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

തെങ്കാശിപ്പട്ടണം, മീശമാധവൻ, ഇൻഡസ്ടറി ആണെന്ന് മനപ്പൂർവ്വം മറക്കുന്നവർ ഇപ്പോഴും ഉണ്ട്, ഏറ്റവും കൂടുതൽ ഓടിയ സിനിമ എന്നനിലയിൽ തെങ്കാശിപട്ടണം ഉണ്ടെങ്കിലും 2000 ത്തിൽ ടോപ്, നരസിംഹം ആയിരുന്നു, ഇൻഡസ്ട്രിയൽ ഹിറ്റ്‌ അല്ലെ നരസിംഹം. അത് ന്റെ കളക്ഷൻ പൊട്ടിച്ചിട്ടുണ്ടോ തെങ്കാശി പട്ടണം, ടോപ് നരസിംഹം ആണ്. അത് ഉണ്ടാക്കിയ റെക്കോർഡ് പിന്നെ 8 വർഷം കഴിഞ്ഞാണ് മറ്റൊരു ചിത്രം മറികടന്നത്, എത്ര ഒളിച്ചു വെക്കാൻ ശ്രമിച്ചാലും അതൊരു സത്യം തന്നെ ആണ് പലർക്കും ഒരു അപ്രിയ സത്യം.

narasimham 2
narasimham 2

തെങ്കാശിയിലെ നായകന്റെയും പ്രൊഡ്യൂസറുടെയും വാക്കുകൾ കൂടാതെ 2001 ഇയർ എൻഡിൽ വന്ന മാഗസിൻ റിപ്പോർട്ട്‌. “തെങ്കാശിപട്ടണം എക്കാലത്തെയും വലിയ റെക്കോർഡ് വിജയം” നരസിംഹം ഫ്ലോപ്പ് ആണേ ഡിസാസ്റ്റർ ആണെ എന്ന് കരയണ്ട. നരസിംഹം ഇൻഡസ്ടറി ഹിറ്റ് അല്ലെന്ന് ആരും പറയുന്നില്ല. അതിന്റെ കളക്ഷൻ റെക്കോർഡ് തെങ്കാശി ബ്രേക്ക്‌ ചെയ്തു ഇൻഡസ്ടറി ഹിറ്റ് ആയി, എത്ര കണ്ടാലും മടുക്കാത്ത പടം. ആ കാലത്തേ പ്രേക്ഷകർ എറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കണ്ട സിനിമ ഇത് തന്നെ ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment