വിമർശിക്കുന്നവരെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്താതിരിക്കുക

സിനിമ പാരഡിസോ ക്ലബിൽ നടൻ ടിനി ടോമിനെ കുറിച്ച് ശരത്ത് മേനോൻ എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഇയാൾ മാത്രം ജീവിതത്തിൽ വിജയിച്ച ഒരാൾ. ബാക്കിയുള്ളവരെല്ലാം തോറ്റ് തുന്നം പാടി ജീവിക്കാൻ വകയില്ലാത്ത പുഴുക്കൾ. ചുമ്മാതാണോ ആളുകൾ ട്രോളുന്നത്. ജീവിക്കാൻ വേണ്ടി ഡയറക്ടർമാരുടെ പടിക്കൽ ചെന്ന് ചാൻസ് തെണ്ടുന്നതല്ല വിജയം. സിനിമയിൽ സൈഡ്‌ റോൾ ഇരന്നു വാങ്ങി ചെയ്യുന്നില്ലെന്നെ ഒള്ളു. ഓരോരുത്തരും അവരവരുടെ തൊഴിൽ മേഖലയിൽ വിജയിച്ചവർ തന്നെയാണ് മിസ്റ്റർ പെർഫെക്റ്റ്! മമ്മൂട്ടിയേം മോഹൻലാലിനേം ഇന്ത്യൻ പ്രധാന മന്ത്രിയേം അമേരിക്കൻ പ്രസിഡണ്ടിനേം വരെ ട്രോളുന്നു. ശബ്ദാനുകരണം എന്ന പേരിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന കോമാളിത്തരത്തിനെയാണ് ജനങ്ങൾ ട്രോളുന്നത്. അല്ലാതെ ടിനി സെർ ഇന്ത്യൻ സിനിമ കണ്ട നടന വിസ്മയമായതിലുള്ള കണ്ണ് കടി കൊണ്ടല്ല. മറ്റ് നടന്മാരുടെ ശബ്ദം അണുവിട തെറ്റാതെ പെർഫക്റ്റായി അനുകരിക്കുന്ന മഹേഷ് (Mahesh mimics) ന്റെ വീഡിയോസിന്റെ കമന്റ് സെക്ഷൻ കണ്ടാൽ അറിയാം. യഥാർത്ഥ കഴിവിന് മലയാളികൾ നൽകുന്ന പ്രോത്സാഹനം. പണ്ട് പണ്ട് അമ്പലപ്പറമ്പുകളിലും പെരുന്നാൾ സ്റ്റേജുകളിലും നിങ്ങൾ അടക്കമുള്ള മിമിക്രി ആർട്ടിസ്റ്റുകൾ പല നടന്മാരെയും exaggerate ചെയ്ത് വികലമായി അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട്. അന്ന് പലരും കയ്യടിച്ചിട്ടുമുണ്ട്.

പൃഥ്വിരാജിന്റെ ശബ്ദമാണെന്നു പറഞ്ഞു നിങ്ങൾ സ്വന്തം ശബ്ദത്തിൽ സംസാരിച്ചപ്പോൾ അടുത്ത് നിന്ന Mithun Ramesh “വൗ” എന്ന് പറഞ്ഞു കയ്യടിക്കുന്നതും കണ്ടു. എന്നാൽ യഥാർത്ഥ പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഒരുപാട് ഒരുപാട് ഉയർന്നു. അത് നിങ്ങൾക്ക് മാത്രം മനസ്സിലായില്ല. അത് കൊണ്ടാണ് ജയൻ സാനിട്ടൈസര് ഉപയോഗിക്കുന്ന വിധം നിങ്ങൾ കോമാളി കളിച്ചപ്പോ അടുത്ത് നിന്ന സീമയുടെ മുഖം മാറിയത്. വിമര്ശിക്കുന്നവർക്കും ട്രോളുന്നവർക്കും ഒന്നും ജീവിത വിജയമില്ല എന്ന് എന്തടിസ്ഥാനത്തിലാണ് തട്ടി വിടുന്നത് ? സിനിമയിൽ ചെറുകിട സൈഡ്‌ റോളുകൾ ചെയ്യുന്നതാണ് ജീവിത വിജയം എന്ന് നിങ്ങൾ കരുതിയത് നിങ്ങളുടെ അറിവ് കേട്. ജീവിതത്തിൽ വിജയം എന്ന് പറയുന്നത് രണ്ട് മണിക്കൂറുള്ള സിനിമയിൽ പത്തോ പതിനഞ്ചോ മിനിറ്റ് തല കാണിക്കുന്നതൊ ആരാന്റെ സ്പോണ്സര്ഷിപ്പില് വല്ലവന്റേം ചിലവിൽ വിദേശത്ത് പോയി കറങ്ങി അവിടുള്ളവരേം കൂടെ വെറുപ്പിച്ചിട്ട് വരുന്നതോ അല്ല. സ്വന്തം പ്രവർത്തന മേഖലയിൽ ((സിനിമ അല്ലാതെ ലോകത്ത് നൂറ്റിക്കണക്കിനു പ്രൊഫഷനുകൾ ഉണ്ട് )) മികച്ച രീതിയിൽ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന ഏതൊരാളും ജീവിതത്തിൽ വിജയിച്ചവരാണ്. അതിപ്പോ ഓട്ടോ തൊഴിലാളി ആയാലും കച്ചവടക്കാരായാലും എഞ്ചിനിയറായാലും.

അല്ലാതെ സിനിമ നടൻ ആയാൽ മാത്രമേ ജീവിതം വിജയിച്ചു എന്ന് പറയുന്നത് നിങ്ങൾക്ക് മറ്റൊന്നും അറിയാത്തത് കൊണ്ടാണ്. നാനാ വിധ തൊഴിലുകളിൽ ഏർപ്പെട്ടു ജീവിത വിജയം നേടിയവർ വെറും നേരമ്പോക്കിന് വേണ്ടി കാണുന്ന “”സിനിമ” ആണ്‌ നിങ്ങളുടെ ജീവിത വരുമാനം. പ്രളയവും കൊറോണയും കാരണം സിനിമ ഇല്ലാതിരുന്നപ്പോൾ ഈ പറയുന്ന ജീവിത വിജയം നേടിയ നിങ്ങളുടേയും മറ്റ് പലരുടെയും രോദനം ഞങ്ങൾ കണ്ടതാണ്. ആരും ട്രോളണ്ടാ എന്നാണെങ്കിൽ ട്രോളാനുള്ള വക നൽകാതിരിക്കുക. മിമിക്രി ഒഴിവാക്കി അഭിനയം മെച്ചപ്പെടുത്താൻ ശ്രമിക്കുക. വിമർശിക്കുന്നവരെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്താതിരിക്കുക. കുറഞ്ഞ പക്ഷം നാലു ട്രോൾ കാണുമ്പോ കുരു പൊട്ടി നിലവിളിക്കാതിരിക്കുക എന്നുമാണ് പോസ്റ്റ്.