മോഹൻലാലും മീനയും ഒന്നിച്ചെത്തി ഹിറ്റ് ആക്കിയ ചിത്രം വർണ്ണപ്പകിട്ട് ഓർമ്മ ഇല്ലേ

സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ അനുമോൻ തണ്ടായത്ത്കുടി എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വർണ്ണപ്പകിട്ട് എന്ന മോഹൻലാൽ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, I.V ശശി, ബാബു ജനാർദ്ദനൻ, മോഹൻലാൽ കൂട്ടുകെട്ടിൽ 1997 ൽ പുറത്തിറങ്ങിയ മോശമല്ലാത്ത ഒരു ചിത്രമായിരുന്നു വർണ്ണപ്പകിട്ട്. ഈ സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് വിദ്യാജിയുടെ സംഗീതമായിരുന്നു. ഈണമിട്ട 6 പാട്ടുകളും വൻ ഹിറ്റ് ആയിരുന്നു എന്നു മാത്രമല്ല ഇന്നും മലയാളികൾ മൂളുന്ന പാട്ടുകളാണ് അവ ഓരോന്നും. മാണിക്യക്കല്ലാൽ എന്ന song ഒഴിച്ച് ബാക്കി എല്ലാ ഗാനങ്ങളിലും ഒരു ക്രിസ്ത്യൻ vibe തുടിച്ചു നിൽക്കുന്നത് വിദ്യാജി മനപ്പൂർവം ചെയ്തതാകാനാണ് സാധ്യത. ആ ഒരു feel ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഗാനമാണ് കൂട്ടത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ട വാനമ്പാടി K.S ചിത്ര പാടിയ അനുപമ സ്നേഹ ചൈതന്യമേ. എപ്പോൾ കേട്ടാലും വേറൊരു ലോകത്തായി പോകുന്ന പാട്ട്.

ഗിരീഷ് പുത്തഞ്ചേരി ആയിരിക്കും ഈ ഗാനവും എഴുതിയിട്ടുള്ളത് എന്നായിരുന്നു ഈ അടുത്ത കാലം വരെ ഞാൻ ധരിച്ചിരുന്നത്. എന്നാൽ ഈ ഗാനം രചിച്ചിരിക്കുന്നത് Jose Kallukulam ആണ്. ഒരേ സമയം ഒരു devotional ഗാനവും അതോടൊപ്പം വിവാഹ ജോഡികളുടെ ജീവിതം ധന്യമാക്കാനായി യേശു ദേവനോടുള്ള അപേക്ഷയുമാണീ ഗാനം. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വരുന്ന ഗാനങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത chorus part അതിന്റെ സർവ്വ സൗന്ദര്യത്തോട് കൂടി ഈ ഗാനത്തിൽ തെളിഞ്ഞു കാണാം. പ്രത്യേകിച്ച് ആ ഹല്ലേലുയ ഭാഗം ഒക്കെ എത്ര മനോഹരമായാണ് വിദ്യാജി place ചെയ്തിരിക്കുന്നത്… അതിന്റെ പ്രതിധ്വനിയും, മീറ്ററും ഒക്കെ കൃത്യമായ അളവിൽ ചേരും പടി ചേർത്താണ് ഈ ഗാനത്തിൽ അദ്ദേഹമത് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

2.30 മിനുട്ടിൽ വരുന്ന വയലിൻ പിയാനോ സെക്ഷൻ ഒക്കെ എത്തുമ്പോഴേക്കും കിട്ടുന്ന devine feel അവർണ്ണനീയമാണ്. ശെരിക്കും ഒരു പള്ളിയിൽ ചെന്ന് നിൽക്കുന്ന പോലെ നമുക്ക് തോന്നും. ചിത്ര ചേച്ചിയുടെ ആലാപനം പ്രത്യേകം പറയേണ്ടതില്ലല്ലോ. പാട്ടിൽ വരുന്ന ഓരോ ചെറിയ സംഗതികളും ക്രിസ്റ്റൽ ക്ലിയർ ആയി തന്നെ നമുക്ക് ആ സ്വര മാധുരിയിൽ ആസ്വദിക്കാനാവും. ഈ ഗാനം കൂടാതെ ആകാശങ്ങളിൽ വാഴും, ദൂരെ മാമര കൊമ്പിൽ, ഓക്കേല ഓക്കേല, വെള്ളി നിലാ തുള്ളികളോ, മാണിക്യക്കല്ലാൽ തുടങ്ങിയവ എല്ലാം evergreen ആയി ഇന്നും നിലനിൽക്കുന്നു എന്നുമാണ് പോസ്റ്റ്.