സിനിമ പ്രേമികളുടെ ഗ്രൂപ്പായ സിനി ഫയലിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അതിഥി വേഷത്തിൽ വരാൻ മടിക്കുന്ന നടൻ.. പൊതുവെ വലിയ സ്റ്റാറുകൾ ചില സിനിമയിൽ ഗസ്റ്റ് റോളുകൾ ചെയ്യാറുണ്ട്.. ഈയടുത്ത് സൂര്യ, മാധവന്റെ ചിത്രത്തിൽ വന്നു.. കമലഹാസൻ മലയാളത്തിൽ വരെ ഗസ്റ്റായി വന്നിട്ടുണ്ട്.. മമ്മൂട്ടിയും മോഹൻ ലാലും അതിഥി വേഷങ്ങൾ നിറയെ ചെയ്തിട്ടുണ്ട്.. രജിനികാന്ത് ഈയിടെ ഷാറുഖ് ഖാന്റെ പടത്തിൽ ഗസ്റ്റായി വന്നത് ഒഴിച്ചാൽ പൊതുവെ അത്തരം വേഷങ്ങൾ ചെയ്യാൻ മടി ഉള്ള നടനാണ്.. ഗസ്റ്റ് റോളുകളിൽ വരാൻ മടി കാണിക്കുന്ന നടന്മാർ ആരൊക്കെയാണ്. വലിയ നടന്മാർ ഗാസ്റ്റായി വരുന്നതിനോട് യോജിപ്പുണ്ടോ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.
വിജയ് ഗസ്റ്റ് റോളിൽ വന്നിട്ടില്ലെന്ന് ആരാണ് പറഞ്ഞത്..ഹിന്ദി സിനിമ റൗഡി റാത്തോരിൽ വന്നിട്ടുണ്ട്..വിജയ് ടെ അച്ഛൻ എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്‌ത പന്തയം,ശുക്രൻ എന്നീ സിനിമകളിലെല്ലാം വിജയ് അതിഥിതാരമായി വന്നിട്ടുണ്ട്, പുള്ളിക്കാരൻ തൻ്റെ അച്ഛൻ്റെ പടമായ “ശുക്രൻ” ൽ extended cameo ആയിട്ടുണ്ടല്ലോ…2005 ലെ പടമാണെന്നു തോന്നുന്നു, Akshay kumar ന്റെ കൂടെ ഒരു പാട്ടിൽ വിജയ് വന്നിട്ടുണ്ട്. പിന്നെ Ra One ൽ രജനികാന്ത് ആണെന്ന് ആണോ വിശ്വസിച്ച വെച്ച ഇരികുന്നേ. അത് ശെരിക്കും കണ്ടാൽ മനസിലാകും അത് dupe ആണെന്ന്, രജനി മാപ്പിളയ് സിനിമയുടെ തെലുങ്ക് റീ മേക്കിൽ ഒരു സ്റ്റണ്ടു രംഗത്തിൽ മാത്രം വന്ന് പോകുന്നുണ്ട്. ഗിറഫ്‌താർ സിനിമയിൽ extended cameo ആയിരുന്നു. അനിൽ കപൂറിന്റെ ബുലന്തിയിലും അഥിതി വേഷം ചെയ്തു.
അച്ഛന്റെ പടം ആയത് കൊണ്ട് cameo role കൂട്ടില്ല എന്ന് ഉണ്ടോ?? ടൈറ്റിൽ നെയിം ശുക്രൻ ആയോണ്ട് ഹീറോ പുള്ളി ആവില്ലല്ലോ ഒഫീഷ്യൽ ആയി പോലും cameo ആയാണ് ആ റോൾ കണക്കാക്കുന്നത്. പിന്നെ cameo റോൾ ൽ പടം ചെയ്യുമ്പോൾ അജ്ജാതി cameo role ആവണം എന്ന് ആവും പുള്ളിക്ക്. Jawan ൽ cameo ഉണ്ട് എന്നാണ് കേൾക്കുന്നത്, സിനിമയിൽ അഭിനയിക്കാൻ മടിയുള്ള നടൻ.റിയൽ ലൈഫിൽ അഭിനയിക്കാൻ യാതൊരു മടിയും ഇല്ലാത്ത നടൻ , ടോവിനോയും ഇങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്, ഒരു പക്ഷെ സ്വയം വലിയ സംഭവം ആണെന്ന ഒരു തോന്നൽ ഉള്ളിൽ കാണും. അതാകാം, അത് പുള്ളിയുടെ ചോയ്സ് ആണ് ചെയ്യണോ വേണ്ടയോ എന്നത് ഈ പറഞ്ഞ തമിഴ് ൽ ഇറങ്ങിയ പടം തന്നെ ആണ് ശുക്രൻ, രജനി മടിയുള്ള നടൻ പോലും…ബെസ്റ്റ് നിരീക്ഷണം.. രജനി 80കളിൽ ഒരു ലോഡ് സിനിമകളിൽ അങ്ങനെ വന്നിട്ടുണ്ട്…നാട്ടാമ എന്ന ശരത്കുമാർ ചിത്രത്തിന്റെ തെലുങ്ക് വേർഷനിൽ മോഹൻബാബുവിന്റെ അച്ഛനായി വന്നു,അതേ പടം ഹിന്ദിയിൽ വന്നപ്പോ അനിൽ കപൂറിന്റെ അച്ഛനും ആയി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.